പൊലീസ് വേഷത്തിൽ പാർവതി തിരുവോത്ത്; 'പ്രഥമദൃഷ്ട്യാ കുറ്റക്കാർ' ചിത്രീകരണം ആരംഭിച്ചു

Published : Jan 02, 2026, 08:47 PM IST
Pradhama dhrishtya kuttakkar parvathy thiruvothu

Synopsis

പാർവതി തിരുവോത്ത് ആദ്യമായി പോലീസ് വേഷത്തിലെത്തുന്ന 'പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ' എന്ന ത്രില്ലർ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു.

പാർവതി തിരുവോത്ത് ആദ്യമായി പോലീസ് വേഷത്തിൽ എത്തുന്ന ചിത്രം ' പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ ' ചിത്രീകരണം ആരംഭിച്ചു. 11 ഐക്കൺസിൻ്റെ ബാനറിൽ അർജുൻ സെൽവ നിർമ്മിച്ച് ഷഹദ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മലയാള സിനിമാ നിർമാണ രംഗത്തേക്ക് ഒരു പുതിയ ബാനർ കൂടി എത്തുകയാണ്. ബാനറിന്റെ പേരിലെ പുതുമ പോലെ തന്നെ വ്യത്യസ്തതയാർന്ന ചിത്രമായിരിക്കും 'പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ'. ഒരു ബിഗ് ബഡ്ജറ്റ് സിനിമ പ്രേക്ഷകർക്ക് പ്രതീക്ഷിക്കാം.

ഉള്ളൊഴുക്ക് എന്ന സിനിമക്ക് ശേഷം പാർവതി തിരുവോത്തും കിഷ്കിന്ധാ കാണ്ഡം എന്ന സിനിമക്ക് ശേഷം വിജയരാഘവനും, മാത്യു തോമസും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിൽ സിദ്ധാർഥ് ഭരതൻ, ഉണ്ണിമായ, അസീസ് നെടുമങ്ങാട് തുടങ്ങിയവർക്കൊപ്പം മലയാളത്തിലെയും തമിഴിലെയും പ്രശസ്ത താരങ്ങൾ കൂടി അണിചേരും. കൂടാതെ ഒരു ഗംഭീര താരനിര തന്നെ ചിത്രത്തിൽ ഉണ്ടാകും.

ഒരു പോലീസ് സ്റ്റേഷന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഈ ത്രില്ലർ സിനിമയുടെ തിരക്കഥ നിർവഹിക്കുന്നത് പി. എസ്.സുബ്രമണ്യവും വിജേഷ് തോട്ടിങ്ങലും ചേർന്നാണ്. 'ലോക' എന്ന സിനിമക്ക് ശേഷം ചമൻ ചാക്കോ എഡിറ്റിങ്ങും രേഖാചിത്രം എന്ന സിനിമക്ക് ശേഷം അപ്പു പ്രഭാകർ ക്യാമറയും മുജീബ് മജീദ്( കിഷ്ക്കിന്ധാ കാണ്ഡം,കളങ്കാവൽ )സംഗീതവും നിർവഹിക്കുന്നു.

ചിത്രത്തിൻ്റെ എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ - മനോജ് കുമാർ പി. പ്രൊഡക്ഷൻ കൺട്രോളർ - സനൂപ് ചങ്ങനാശ്ശേരി, ലൈൻ പ്രൊഡ്യൂസർ - ദീപക്. ഫിനാൻസ് കൺട്രോളർ ജോസഫ് കെ തോമസ്.

സൗണ്ട് ഡിസൈൻ ജയദേവൻ ചക്കടത്ത്. കലാസംവിധാനം മകേഷ് മോഹനൻ. ചീഫ് അസോസിയേറ്റ് ഡയറക്ടർ -ബേബി പണിക്കർ. മേക്കപ്പ് അമൽ ചന്ദ്രൻ. ആക്ഷൻ - കലൈ കിംഗ്‌സൺ. വസ്ത്രാലങ്കാരം - സമീറ സനീഷ്. പി ആർ ഓ മഞ്ജു ഗോപിനാഥ്.

ഡിജിറ്റൽ പി ആർ - ടാഗ് 360 ഡിഗ്രി. സ്റ്റിൽസ് രോഹിത് കെ എസ്. പബ്ലിസിറ്റി ഡിസൈൻ റോസ്റ്റഡ് പേപ്പർ. ഡിസംബറിൽ ചിത്രീകരണം ആരംഭിക്കുന്ന സിനിമയുടെ ലൊക്കേഷനുകൾ കോട്ടയം,എറണാകുളം.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

SP
About the Author

Shyam Prasad

2025 ഓഗസ്റ്റ് മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ സബ് എഡിറ്റർ. പാലക്കാട് ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദം. മുൻപ് കേരളീയം മാസിക, സൗത്ത് ലൈവ് മലയാളം എന്നിവിടങ്ങളിൽ സബ് എഡിറ്ററായി പ്രവർത്തിച്ചു. കേരള, ദേശീയ വാർത്തകൾ, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. മൂന്ന് വർഷത്തെ മാധ്യമ പ്രവർത്തന കാലയളവിൽ ഗ്രൗണ്ട് റിപ്പോർട്ടുകൾ, നിരവധി ന്യൂസ് സ്റ്റോറികൾ, ഇൻഡെപ്ത് ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ആനുകാലികങ്ങളിൽ ചെറുകഥകളും എഴുതുന്നു.Read More...
Read more Articles on
click me!

Recommended Stories

19 വർഷത്തിന് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന ചിത്രം; 'പേട്രിയറ്റ്' ചിത്രീകരണം പൂർത്തിയായി
ചിരിപ്പിക്കാനായി വീണ്ടും അവരെത്തുന്നു; 'വാഴ 2' ഫസ്റ്റ് ലുക്ക് പുറത്ത്