താരസംഘടനയായ 'അമ്മ'യിലെ തർക്കങ്ങൾ രൂക്ഷമാകുന്നു. സംഘടനയിലെ പ്രശ്നങ്ങൾ അവിടെത്തന്നെ തീർക്കണമെന്നും പുതിയ നേതൃത്വത്തിന് സമയം നൽകണമെന്നും ആസിഫ് അലി അഭിപ്രായപ്പെട്ടു. സുതാര്യതയില്ലായ്മ ചൂണ്ടിക്കാട്ടി ഭരണസമിതിയുടെ രാജി മാലാ പാർവതി ആവശ്യപ്പെട്ടു.

താരസംഘടന അമ്മയുടെ പ്രശ്നങ്ങളിൽ പ്രതികരണവുമായി ആസിഫ് അലി രംഗത്ത്. നിവൃത്തികേട് കൊണ്ടായിരിക്കാം അൻസിബയെപ്പോലുള്ളവർക്ക് പ്രതികരിക്കേണ്ടി വരുന്നതെന്നും സംഘടനയിലെ പ്രശ്നങ്ങൾ സംഘടനയിൽ തന്നെ തീരണമെന്നും ജാതി മത വിഷയങ്ങൾ വരുമ്പോൾ സാമാന്യബുദ്ധി ഉപയോഗിച്ച് പ്രതികരിക്കുന്നതാണ് ഉചിതമെന്നും ആസിഫ് അലി പറയുന്നു. പുതിയ നേതൃത്വത്തിന് സമയം കൊടുക്കണമെന്നും എന്നും ആസിഫ് അലി കൂട്ടിച്ചേർത്തു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അതേസമയം ഭരണസമിതി രാജിവയ്ക്കണമെന്ന് നടി മാല പാർവതി ആവശ്യപ്പെട്ടു. ഭരണനിർവഹണത്തിൽ സുതാര്യത ഉണ്ടായില്ലെന്നും നിർണായക വിഷയങ്ങളിൽ വ്യക്തത ഇല്ലാത്തത് വിശ്വാസ്യതയെ ബാധിച്ചെന്നും ഫേസ്‌ബുക്കിൽ പങ്കുവച്ച കുറിപ്പിൽ മാല പാർവതി പറഞ്ഞു. അതേസമയം അൻസിബ തൃക്കാക്കര അസിസ്റ്റന്‍റ് പൊലീസ് കമ്മീഷണർ ഓഫീസിൽ ഇന്ന് ഹാജരായിരുന്നു.

ലക്ഷ്മിപ്രിയയ്ക്കും തൃപ്പൂണിത്തുറ പൊലീസ് സ്റ്റേഷനിലെ വനിതാ എസ്ഐക്കും എതിരെ അൻസിബ മുഖ്യമന്ത്രിക്കു നൽകിയ പരാതി പൊലീസിന് കൈമാറിയിരുന്നു. ഈ പരാതിയിൽ മൊഴിയെടുക്കാൻ ആണ് അൻസിബയെ വിളിപ്പിച്ചിരിക്കുന്നത്. നടൻ ടിനി ടോമിനെതിരെ കടുത്ത വിമർശനം അൻസിബ ഉന്നയിച്ചു. ടിനി ടോം തന്നോട് മാത്രമല്ല ഒരു സമൂഹത്തോടാണ് ദ്രോഹം ചെയ്തതെന്ന് അൻസിബ പറഞ്ഞു. കേരളം പോലെ സെക്കുലർ ആയ ഒരു സ്റ്റേറ്റിനോടാണ് തെറ്റ് ചെയ്തത്. ഒരാളോട് വ്യക്തിവിരോധം തീർക്കാൻ ഒന്നും കിട്ടാതിരിക്കുമ്പോൾ പേര് അൻസിബ ഹസൻ എന്നായതുകൊണ്ട് തെറ്റായ സന്ദേശം സമൂഹത്തിന് കൊടുക്കാനാണ് ശ്രമിച്ചത്. മലയാളികൾക്ക് കാര്യം മനസിലായിട്ടുണ്ട്. ചെയ്ത തെറ്റിന് അദ്ദേഹം ശിക്ഷ അനുഭവിച്ചേ മതിയാകൂ. ടിനിക്കെതിരെ പരാതിയുമായി മുന്നോട്ടു പോകുമെന്നും അൻസിബ വ്യക്തമാക്കി.

YouTube video player