'പോരാട്ടത്തിന്റെ കഥയാണ് വർത്തമാനം'; സിനിമാ വിശേഷങ്ങളുമായി പാർവ്വതി, വീഡിയോ

By Web TeamFirst Published Mar 9, 2021, 2:24 PM IST
Highlights

ആദ്യ ഘട്ടത്തിൽ സെൻസർ ബോർഡ് ഉയർത്തിയ വിലക്കിനെ മറികടന്നാണ് വർത്തമാനം' റിലീസിനെത്തുന്നത്. രാജ്യത്തുടനീളം 300ലധികം തീയേറ്ററുകളിൽ സിനിമ പ്രദർശിപ്പിക്കും.
 

തിരുവനന്തപുരം: പാർവ്വതി തിരുവോത്ത് തന്റെ പുതിയ സിനിമ വിശേഷങ്ങളുമായി ഒരു ഇടവേളയ്ക്ക് ശേഷം സോഷ്യൽ മീഡിയയിൽ സജീവമാകുന്നു. മാർച്ച് 12ന് തീയറ്ററിൽ എത്തുന്ന 'വർത്തമാനം' എന്ന സിനിമയുടെ വിശേഷങ്ങളാണ് താരം പങ്കുവെച്ചത്. ഒരു പോരാട്ടത്തിന്റെ കഥയാണ് വർത്തമാനമെന്ന് പാർവ്വതി പറഞ്ഞു. 

"ഒരു പാട് തരത്തിലുള്ള പോരാട്ടങ്ങൾക്കിടയിലാണ് നമ്മൾ എല്ലാവരും ജീവിച്ചുക്കൊണ്ടിരിക്കുന്നത്. അതുപോലെ ഒരു പോരാട്ടത്തിന്റെ കഥയാണ് വർത്തമാനം", പാർവ്വതി പറയുന്നു. സിദ്ധാർത്ഥ് ശിവയോടൊപ്പം ഒരു ചിത്രം ചെയ്യാൻ കഴിഞ്ഞതും തന്റെ വലിയ സന്തോഷമാണെന്നും നടി കൂട്ടിച്ചേർത്തു. 

റോഷന്‍ മാത്യു, സിദ്ദിഖ് എന്നിവരും ചിത്രത്തിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. സ്വാതന്ത്ര്യസമര സേനാനി മുഹമ്മദ് അബ്ദുള്‍ റഹ്മാനെ കുറിച്ച് ഗവേഷണം നടത്തുവാനായി ദില്ലിയിലെ ഒരു യൂണിവേഴ്സിറ്റിയിലേക്കു യാത്രതിരിച്ച മലബാറില്‍ നിന്നുള്ള ഒരു പെണ്‍കുട്ടി നേരിടുന്ന വെല്ലുവിളികളും പ്രതിസന്ധികളുമാണ് വര്‍ത്തമാനത്തിന്‍റെ പ്രമേയം. 

ആദ്യ ഘട്ടത്തിൽ സെൻസർ ബോർഡ് ഉയർത്തിയ വിലക്കിനെ മറികടന്നാണ് വർത്തമാനം' റിലീസിനെത്തുന്നത്. രാജ്യത്തുടനീളം 300ലധികം തീയേറ്ററുകളിൽ സിനിമ പ്രദർശിപ്പിക്കും.

click me!