
മുംബൈ: ഷാരൂഖ് ഖാന്‍റെ പുതിയ ചിത്രമായ പഠാന്‍ ഇന്ത്യലെമ്പാടും വലിയ വിജയമാണ് നേടുന്നത്. ഈ ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച ഹോളിവുഡ് അഭിനേത്രിയുയാണ് റേച്ചൽ ആൻ മുള്ളിൻസ്. എന്നാൽ പഠാനില്‍ അഭിനയിക്കാന്‍ വരും മുന്‍പ് ഷാരൂഖ് ഖാൻ ആരാണെന്ന് അറിയില്ലായിരുന്നു എന്നാണ് ഈ നടി വെളിപ്പെടുത്തുന്നത്. ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് റേച്ചൽ ഇന്ത്യന്‍ സിനിമയിലേക്കുള്ള തന്‍റെ അരങ്ങേറ്റം സംബന്ധിച്ച് വിശദീകരിച്ചത്.
പഠാനിൽ പ്രവർത്തിച്ചതിന്‍റെ അനുഭവത്തെക്കുറിച്ച് റേച്ചൽ ആൻ മുള്ളിൻസ് സംസാരിച്ചു. ഹാപ്പി എൻഡിംഗ്‌സ്, ദി ലീഗ് തുടങ്ങിയ ഷോകളിൽ അഭിനയിച്ചാണ് റേച്ചൽ ശ്രദ്ധേയയാത്. നെയ്‌ബേഴ്‌സ്, ദ എൻടറേജ് തുടങ്ങിയ ഹോളിവുഡ് ചിത്രങ്ങളിലും ഇവര്‍ അഭിനയിച്ചിട്ടുണ്ട്. വില്ലനായി എത്തുന്ന ജോണ്‍ എബ്രഹാമിന്‍റെ കൂട്ടത്തിലെ റഷ്യൻ മുന്‍ ചാര വനിതയുടെ വേഷമാണ് ഇവര്‍ക്ക്.
താൻ ഈ സിനിമയിലേക്ക് കരാര്‍ ചെയ്യപ്പെടുമ്പോള്‍ ഇന്ത്യന്‍ സിനിമ ലോകം എത്ര വലുതാണ് എന്നത് സംബന്ധിച്ച് തനിക്ക് ഒന്നും അറിയില്ലായിരുന്നുവെന്നാണ് റേച്ചല്‍ പറയുന്നത്. ദീപിക പദുക്കോണിനെ നേരത്തെ കേട്ടിട്ടുണ്ട്. അവര്‍ ചിത്രത്തിന്‍റെ ഭാഗമാണെന്ന് മനസ്സിലാക്കിയതിന് ശേഷമാണ് പഠാന്‍ ഒരു വലിയ ചിത്രമാണെന്ന് മനസിലായതെന്ന് റേച്ചൽ പറഞ്ഞു.
“പഠാനിലേക്ക് ബുക്ക് ചെയ്യപ്പെട്ടപ്പോള്‍ എനിക്കൊന്നും അറിയില്ലായിരുന്നു. ടൈറ്റിൽ പോലും അറിയില്ല, മുംബൈയിലെ യാഷ് രാജ് സ്റ്റുഡിയോയിൽ ഷൂട്ട് ചെയ്യുന്നതിനിടെ ദീപിക പദുക്കോണിന്റെ പേര് കണ്ടപ്പോൾ. ഈ സിനിമ വളരെ വലുതായിരിക്കുമെന്ന് എനിക്ക് മനസിലായി. ദീപിക വളരെ സുന്ദരിയാണ്”
ഷാരൂഖ് ഖാനെക്കുറിച്ച് ചോദിച്ചപ്പോൾ റേച്ചൽ പറഞ്ഞത് ഇതാണ്. “ഇത് അല്‍പ്പം നാണക്കേട് ഉണ്ടാക്കുന്ന വിഷയമാണ്,ഒരുമിച്ച് പ്രവർത്തിക്കുന്നത് ആരാണെന്ന് എനിക്കറിയില്ലായിരുന്നു. അസിസ്റ്റന്റ് ഡയറക്ടർമാരിൽ ഒരാളാണ് ഷാരൂഖ് ഇന്ത്യയിലെ വലിയ സംഭവമാണെന്ന് വിശദീകരിച്ച് തന്നത്. ഞങ്ങൾ ഒരുമിച്ച് ഒരു നല്ല ദിവസം ഷൂട്ട് ഉണ്ടായിരുന്നു. അത് മനോഹരമായിരുന്നു. ശരിക്കും എന്‍റെയും അദ്ദേഹത്തിന്‍റെയും ജന്മദിനം ഒരേ ദിവസമാണ്"
ഇന്ത്യന്‍ സിനിമയുടെയും ഹോളിവുഡ് സിനിമ രംഗത്തിന്‍റെയും പ്രവര്‍ത്തനം ഏതാണ്ട് ഒരു പോലെ എന്ന് പറയുന്ന റേച്ചല്‍ എന്നാല്‍ പ്രൊഡക്ഷന്‍ വാല്യൂവും വ്യക്തിഗത പ്രകടനവും രണ്ട് സിനിമ മേഖലകള്‍ തമ്മിലുള്ള വ്യത്യാസമാണെന്നും പറയുന്നു. പഠാന്‍ റിലീസിന് ശേഷമുള്ള ആരാധകരുടെ പ്രകടനം ശരിക്കും അത്ഭുതപ്പെടുത്തിയെന്നും നടി പറയുന്നു.
'രാജമാണിക്യം ഓർമ്മയിലേക്ക് കൊണ്ടുപോയി'; 'പഠാൻ' ആദ്യ ഷോ കണ്ട് പത്മപ്രിയ
"വെറുപ്പിനെ എന്നും സ്നേഹം തോല്‍പ്പിക്കും" : പഠാന്‍റെ വന്‍ വിജയം ആഹ്ളാദം അടക്കാനാകാതെ കരണ്‍ ജോഹര്‍
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ