പ്രഭാസ് നായകനായി വരാനുള്ളത് ഒരുപിടി ചിത്രങ്ങള്‍, 'പഠാൻ' സംവിധായകനുമായും കൈകോര്‍ക്കുന്നു

Published : Jan 16, 2023, 08:55 AM IST
പ്രഭാസ് നായകനായി വരാനുള്ളത് ഒരുപിടി ചിത്രങ്ങള്‍, 'പഠാൻ' സംവിധായകനുമായും കൈകോര്‍ക്കുന്നു

Synopsis

ഷാരൂഖ് ഖാന്റെ 'പഠാന്റെ' സംവിധായകന്റെ ചിത്രത്തിലും നായകനാകാൻ പ്രഭാസ്.

രാജ്യത്തെ മുൻനിര നായകമാരില്‍ ഏറ്റവും കൂടുതല്‍ ചിത്രങ്ങള്‍ പ്രഖ്യാപിച്ചവരില്‍ ഒരാള്‍ പ്രഭാസാണ്. വൻ ബജറ്റില്‍ ഒരുങ്ങുന്ന ഒട്ടേറെ ചിത്രങ്ങള്‍ പ്രഭാസിന്റേതായി വരാനുണ്ട്. പ്രഭാസിന്റെ പുതിയ ഒരു ചിത്രത്തെ കുറിച്ചും വാര്‍ത്തകള്‍ വരികയാണ്. സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിലും പ്രഭാസ് അഭിനയിക്കാൻ ഒരുങ്ങുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്.

'പഠാൻ' എന്ന ചിത്രമാണ് സിദ്ധാര്‍ഥ് ആനന്ദിന്റേതായി റിലീസിന് തയ്യാറായിരിക്കുന്നത്. ഷാരൂഖ് ഖാനും ദീപിക പദുക്കോണും പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രം ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ്. ഷാരൂഖ് ഖാന്റെ വലിയ തിരിച്ചുവരവാകും ചിത്രം എന്നുമാണ് പ്രതീക്ഷിക്കപ്പെടുന്നത്. സിദ്ധാര്‍ഥ് ആനന്ദിന്റെ സംവിധാനത്തില്‍ പ്രഭാസ് ചിത്രം വരുമെന്ന് പ്രമുഖ നിര്‍മാതാക്കളായ മൈത്രി മൂവി മേക്കേഴ്‍സാണ് അടുത്തിടെ വ്യക്തമാക്കിയിരിക്കുന്നത്.

പ്രഭാസ് നായകനാകുന്ന 'പ്രൊജക്റ്റ് കെ' 2024 ഏപ്രില്‍ 10ന് റിലീസ് ചെയ്യാനാണ് ആലോചിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം പിന്നീടുണ്ടാകും. നാഗ് അശ്വിനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദീപിക പദുക്കോണ്‍ നായികയാകുന്ന ചിത്രത്തില്‍ അമിതാഭ് ബച്ചനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന 'സലാറും' പ്രഭാസ് നായകനായി ഒരുങ്ങുന്നുണ്ട്. പൃഥ്വിരാജും ഒരു പ്രധാനപ്പെട്ട വേഷത്തില്‍ അഭിനയിക്കുന്നു. 'കെജിഎഫി'ലൂടെ രാജ്യത്തെ സ്റ്റാര്‍ സംവിധായകനായ പ്രശാന്ത് നീലും പ്രഭാസും ഒന്നിക്കുന്നുവെന്നതിനാല്‍ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് 'സലാറി'നായി. ശ്രുതി ഹാസൻ ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. മധു ഗുരുസ്വാമിയാണ് ചിത്രത്തില്‍ പ്രതിനായക വേഷത്തില്‍ അഭിനയിക്കുന്നത്. ഭുവൻ ഗൗഡയാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. രവി ബസ്രുറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ഇതിഹാസ കാവ്യമായ രാമായണത്തെ ആസ്‍പദമാക്കി പ്രഭാസ് നായകനാകുന്ന ചിത്രമായ 'ആദിപുരുഷും' പ്രേക്ഷകരുടെ സജീവ ശ്രദ്ധയിലുള്ളതാണ്.  ഓം റൗട്ട് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 2023 ജനുവരി 22ന് ആണ് ചിത്രം റിലീസ് ചെയ്യുക. 'ആദിപുരുഷി'ല്‍ പ്രഭാസ് 'രാഘവ'യാകുമ്പോള്‍ 'ജാനകി'യായി അഭിനയിക്കുന്നത് കൃതി സനോണ്‍ ആണ്. നെറ്റ്ഫ്ലിക്സ് 'ആദിപുരുഷ്' ചിത്രത്തിന്റെ ഡിജിറ്റല്‍ റൈറ്റ്സ് റെക്കോര്‍ഡ് തുകയ്‍ക്ക് സ്വന്തമാക്കിയെന്നാണ് റിപ്പോര്‍ട്ട്. 250 കോടി രൂപയ്‍ക്കാണ് 'ആദിപുരുഷെ'ന്ന ചിത്രത്തിന്റെ ഡിജിറ്റല്‍ റൈറ്റ്സ് നെറ്റ്‍ഫ്ലിക്സ് സ്വന്തമാക്കിയെന്ന് മൂവി ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. രാജ്യമൊട്ടാകെ കാത്തിരിക്കുന്ന ചിത്രമാണ് 'ആദിപുരുഷ്'.

Read More: 'ന്നാ പിന്നെ ഞാനും', ലാലേട്ടൻ മോഡൽ ഫോട്ടോ പങ്കുവെച്ച് രശ്‍മി സോമൻ

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'മമ്മൂട്ടിക്ക് എന്നെ ഇഷ്ട്ടമല്ല, എന്താന്ന് അറിയില്ലെ'ന്ന് അന്ന് ​ഗണേഷ് കുമാർ; കാരണം പറഞ്ഞ് നിർമാതാവ്
ചെക്കന് 100 ഏക്കർ സ്ഥലം വേണം ! പാചകം, അലക്ക്, തേപ്പ് അറിയണം; ഭാവി വരനെ കുറിച്ച് ദുൽഖറിന്റെ നായിക