പാര്‍വതി തിരുവോത്ത് പങ്കജ് ത്രിപാഠി ചിത്രത്തിന്‍റെ ചിത്രീകരണം പൂര്‍ത്തിയായി

Published : Jan 16, 2023, 08:20 AM ISTUpdated : Jan 16, 2023, 08:22 AM IST
പാര്‍വതി തിരുവോത്ത് പങ്കജ് ത്രിപാഠി ചിത്രത്തിന്‍റെ ചിത്രീകരണം പൂര്‍ത്തിയായി

Synopsis

ചിത്രത്തിന്‍റെ ഷൂട്ടിംഗ് അവസാനിച്ചതുമായി ബന്ധപ്പെട്ട് സഞ്ജന സംഘി സോഷ്യല്‍ മീഡിയയില്‍ വലിയൊരു പോസ്റ്റ് ഇട്ടിരുന്നു. ലൊക്കേഷന്‍ സ്റ്റില്ലുകള്‍ അടക്കമാണ് പോസ്റ്റ്. 

മുംബൈ: പിങ്ക് എന്ന ചിത്രത്തിന്‍റെ സംവിധായകന്‍ അനിരുദ്ധ റോയ് ചൗധരിയുടെ പുതിയ ചിത്രത്തിന്‍റെ ചിത്രീകരണം അവസാനിച്ചു. പാര്‍വതി തിരുവോത്ത്, പങ്കജ് ത്രിപാഠി, സഞ്ജന സംഘി എന്നിവരാണ് ഈ ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്. ഇതുവരെ പേര് നല്‍കാത്ത ചിത്രത്തിന്‍റെ രചന റിതേഷ് ഷായാണ്.

ചിത്രത്തിന്‍റെ ഷൂട്ടിംഗ് അവസാനിച്ചതുമായി ബന്ധപ്പെട്ട് സഞ്ജന സംഘി സോഷ്യല്‍ മീഡിയയില്‍ വലിയൊരു പോസ്റ്റ് ഇട്ടിരുന്നു. ലൊക്കേഷന്‍ സ്റ്റില്ലുകള്‍ അടക്കമാണ് പോസ്റ്റ്. എന്താണ് ദിവസവും ചെയ്യുന്നത് എന്നെ തന്നെ ഓര്‍മ്മിപ്പിക്കുന്ന രീതിയിലുള്ള അനുഭവമാണ് ഈ ചിത്രത്തിന്‍റെ ചില മാസങ്ങളായുള്ള ഷൂട്ടിംഗ് എന്ന് സഞ്ജന പോസ്റ്റില്‍ പറയുന്നു. 

പങ്കജ് ത്രിപാഠിയെയും പോസ്റ്റില്‍ സഞ്ജന ടാഗ് ചെയ്തിട്ടുണ്ട്. സിനിമയില്‍ തന്‍റെ പിതാവിന്‍റെ വേഷമാണ് ത്രിപാഠിക്ക് എന്ന് സഞ്ജന വെളിപ്പെടുത്തുന്നു. പാര്‍വ്വതി പലവഴിക്ക് വളരെ സ്പെഷ്യല്‍ ആണെന്നും പോസ്റ്റില്‍ പറയുന്നു. 

ഈ പ്രോജക്ടിന് പുറമെ രത്‌ന പഥക് ഷാ, ദിയാ മിർസ, ഫാത്തിമ സന ​​ഷെയ്ഖ് എന്നിവർക്കൊപ്പം ധക് ധക് എന്ന ചിത്രത്തിലും സഞ്ജന അടുത്തതായി എത്തും. അടുത്തിടെ വണ്ടർ വുമണിൽ അഭിനയിച്ച പാർവതി പാ രഞ്ജിത്തിന്റെ തങ്കലന്‍ എന്ന ചിത്രത്തിലും ഉണ്ട്. 

'എനിക്ക് നിറം നഷ്‌ടപ്പെടുന്നു'; രോ​ഗാവസ്ഥ പങ്കുവച്ച് മംമ്ത മോഹൻദാസ്

'ന്നാ പിന്നെ ഞാനും', ലാലേട്ടൻ മോഡൽ ഫോട്ടോ പങ്കുവെച്ച് രശ്‍മി സോമൻ

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'മമ്മൂട്ടിക്ക് എന്നെ ഇഷ്ട്ടമല്ല, എന്താന്ന് അറിയില്ലെ'ന്ന് അന്ന് ​ഗണേഷ് കുമാർ; കാരണം പറഞ്ഞ് നിർമാതാവ്
ചെക്കന് 100 ഏക്കർ സ്ഥലം വേണം ! പാചകം, അലക്ക്, തേപ്പ് അറിയണം; ഭാവി വരനെ കുറിച്ച് ദുൽഖറിന്റെ നായിക