
ശ്രീനഗര്‍: ഷാരൂഖ് ഖാന്‍ നായകനായ പഠാന്‍ വലിയ വിജയത്തിലേക്ക് കുതിക്കുകയാണ്. റിലീസ് ദിവസം തന്നെ നൂറുകോടിയോളം രൂപ ബോക്സ്ഓഫീസില്‍ ചിത്രം നേടിയെന്നാണ് വിവരം. എന്തായാലും ചിത്രത്തെക്കുറിച്ച് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും വരുന്നതും പൊസറ്റീവ് വാര്‍ത്തകളാണ്. ഇന്ത്യയുടെ അഭിവാജ്യ ഘടകമാണ് കാശ്മീര്‍ എന്ന് പ്രഖ്യാപിക്കുന്നത് ചിത്രത്തിലെ ഒരു പ്രധാന സന്ദര്‍ഭമാണ്. അതിനാല്‍ തന്നെ പഠാന് ഒരു മികച്ച വാര്‍ത്ത വരുന്നത് കാശ്മീരില്‍ നിന്നാണ്.
ഷാരൂഖിന്റെ സ്പൈ ത്രില്ലറായ പഠാന്‍ കാശ്മീര്‍ താഴ്വരയിലെ തിയറ്റർ ഉടമകൾക്കും ആഘോഷമായി എന്നാണ് വിവരം. കശ്മീരിലെ തീയറ്ററിലെ "ഹൗസ്ഫുൾ" എന്ന ബോര്‍ഡാണ് തീയറ്റര്‍ ശൃംഖലയായ ഇനോക്സ് ഷെയര്‍ ചെയ്തത്. നീണ്ട 32 വർഷങ്ങൾക്ക് ശേഷം കശ്മീരിലെ തിയേറ്റർ ഹൗസ്ഫുൾ ആയെന്നും. ഇതില്‍ ഷാരൂഖിനോട് നന്ദിയുണ്ടെന്നും ഇവരുടെ പോസ്റ്റ് പറയുന്നു.
ഇതിന്‍റെ യാഥാര്‍ത്ഥ്യം പരിശോധിക്കാന്‍ ബുക്ക് മൈ ഷോയുടെ സൈറ്റ് പരിശോധിച്ചപ്പോള്‍ ശ്രീനഗർ ശിവ്‌പോരയിലെ ഇനോക്സ് തീയറ്ററില്‍ ജനുവരി 27ന് 2:30, 6 മണി സമയങ്ങളില്‍ ആറ് ഷോകളാണ് പഠാന് കാണിച്ചത്. അതിൽ അഞ്ചെണ്ണം വിറ്റുതീർന്നു അല്ലെങ്കിൽ വേഗത്തില്‍ വിറ്റുപോകുന്നു എന്ന സൈനാണ് കാണിക്കുന്നതെന്ന് മിന്‍റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ജനുവരി 28, 29 വാരാന്ത്യങ്ങളിലും സമാനമായ ബുക്കിംഗാണ് കാണിക്കുന്നത്.
പഠാനോടും ഷാരൂഖ് ഖാനോടും കാശ്മീർ അസാധാരണമായ സ്നേഹം കാണിക്കുന്നു എന്ന് പറഞ്ഞ് ഇനോക്സ് ശ്രീനഗർ ഒരു പ്രത്യേക ട്വീറ്റും പോസ്റ്റ് ചെയ്തിട്ടുണ്ട്. ശ്രീനഗറിലെ തീയറ്ററില്‍ റിലീസ് ദിവസം എല്ലാ ഷോകളും ഹൌസ്ഫുള്‍ ആയിരുന്നുവെന്നാണ് തീയറ്റര്‍ അധികൃതര്‍ വ്യക്തമാക്കുന്നത്.
2022 സെപ്റ്റംബറിലാണ് തീവ്രവാദ ഭീഷണികളും ആക്രമണങ്ങളും കാരണം മുപ്പത് വർഷത്തോളം അടച്ചിട്ട ശേഷം കശ്മീര്‍ താഴ്വരയിലെ സിനിമാ തിയേറ്ററുകൾ തുറന്നത്. ആമിർ ഖാൻ അഭിനയിച്ച ലാൽ സിംഗ് ഛദ്ദയാണ് ആദ്യം പ്രദര്‍ശിപ്പിച്ച സിനിമ.
'ഒരുമിച്ച് അഭിനയിക്കും വരെ ഷാരൂഖ് ആരാണെന്ന് എനിക്കറിയില്ലായിരുന്നു'; പഠാനില്‍ അഭിനയിച്ച നടി
"വെറുപ്പിനെ എന്നും സ്നേഹം തോല്‍പ്പിക്കും" : പഠാന്‍റെ വന്‍ വിജയം ആഹ്ളാദം അടക്കാനാകാതെ കരണ്‍ ജോഹര്‍
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ