Pathrosinte Padappukal : ഒരു കൊച്ചു ചിത്രത്തിന്റെ വിജയം; 'പത്രോസിന്റെ പടപ്പുകളു'ടെ യാത്ര തുടരുന്നു

Published : Mar 26, 2022, 10:30 PM ISTUpdated : Mar 26, 2022, 10:33 PM IST
Pathrosinte Padappukal : ഒരു കൊച്ചു ചിത്രത്തിന്റെ വിജയം; 'പത്രോസിന്റെ പടപ്പുകളു'ടെ യാത്ര തുടരുന്നു

Synopsis

കൊച്ചി- വൈപ്പിൻ പ്രദേശത്ത് നടക്കുന്ന വളരെ ഹൃദ്യമായ ഒരു ഹാസ്യ കുടുംബ കഥ ആയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. 

ചെറിയ ബഡ്ജറ്റിൽ ഇറങ്ങിയ ചിത്രങ്ങൾ റിലീസ് ആയി വലിയ വിജയെ നേടിയ ചരിത്രം മലയാള സിനിമയിൽ നിരവധി തവണ കണ്ടിട്ടുണ്ട്. അത്തരത്തിലൊരു ചിത്രമാണ് 'പത്രോസിന്റെ പടപ്പുകൾ'(Pathrosinte Padappukal). സിനിമ റിലീസായി രണ്ടാം വാരത്തിലേക്ക് കടക്കുമ്പോൾ തിയറ്ററുകളിൽ മികച്ച പ്രതികരണവും ഹൗസ് ഫുൾ ഷോയുമായി ചിത്രം മുന്നേറുകയാണ്. ഫാമിലി കോമഡി എന്റെർറ്റൈനെർ ആയ ചിത്രം നിരൂപക പ്രശംസയും സ്വന്തമാക്കിയിരുന്നു. 

സൂക്ഷിച്ചില്ലെങ്കിൽ പാളി പോകുന്ന തരത്തിലുള്ള തമാശകൾ വളരെ കയ്യടക്കത്തോടെ ആണ് സിനിമയിലെ കേന്ദ്രകഥാപാത്രങ്ങൾ എല്ലാം ചെയ്തേക്കുന്നത്. ചെറിയൊരു പ്ലോട്ടിനെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്ന കൊച്ചു ചിരിച്ചിത്രം എന്ന് ഒറ്റ വാചകത്തില്‍ പത്രോസിന്‍റെ പടപ്പുകളെ വിശേഷിപ്പിക്കാം. അഭിനേതാക്കളുടെ പ്രകടനമാണ് ചിത്രത്തെ അതിന്‍റെ പൂര്‍ണതയില്‍ എത്തിച്ചിരിക്കുന്നത്. ഡിനോയ്‌ പൗലോസ് തിരക്കഥ ഒരുക്കിയതോടൊപ്പം നായകനായും ചിത്രത്തിൽ എത്തുന്നുവെന്നത് ഒരു പ്രത്യേകതയാണ്. 

കൊച്ചി- വൈപ്പിൻ പ്രദേശത്ത് നടക്കുന്ന വളരെ ഹൃദ്യമായ ഒരു ഹാസ്യ കുടുംബ കഥ ആയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. നവാഗതനായ അഫ്സൽ അബ്ദുൽ ലത്തീഫ് ആണ് ഈ ചിത്രം സംവിധാനം ചെയ്തത്. ജെയിംസ് ഏലിയാ, ഷറഫുദീൻ, നസ്ലെൻ, ഗ്രേസ് ആന്റണി, ജോണി ആന്റണി, സുരേഷ് കൃഷ്ണ, എം ആർ ഗോപകുമാർ, ശബരീഷ് വർമ്മ, രഞ്ജിത മേനോൻ, നന്ദു എന്നിവരും അഭിനയിച്ചിരിക്കുന്നു. 

Read Also: Pathrosinte Padappukal Review : 'ഫുൾ ഓണ്‍' ആയോ പത്രോസിന്‍റെ പടപ്പുകൾ? റിവ്യൂ

തണ്ണീർമത്തൻ ദിനങ്ങൾ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന്റെ സഹരചയിതാവായും അതിൽ അഭിനയിച്ചും ശ്രദ്ധ നേടിയ ആളാണ് ഡിനോയ്. എഴുത്തുക്കാരനായും സംവിധായകനായും സീരിയൽ ലോകത്ത് പ്രാഗൽഭ്യം തെളിയിച്ച അഫ്‌സൽ അബ്ദുൽ ലത്തീഫിന്റെ ആദ്യ സംവിധാന സംരംഭം ആണ് ഈ ചിത്രം. മരിക്കാര്‍ എന്റര്‍ടൈന്‍മെന്‍സാണ് ചിത്രം നിർമ്മിക്കുന്നത്.

ജയേഷ് മോഹന്‍ ക്യാമറയും ജേക്‌സ് ബിജോയ് സംഗീതവും നിര്‍വഹിക്കുന്ന ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജാവേദ് ചെമ്പാണ്. എഡിറ്റിംഗ്, ക്രിയേറ്റിവ് ഡയറക്ഷന്‍ - സംഗീത് പ്രതാപ്. കല - ആഷിക്. എസ്, വസ്ത്രലങ്കാരം - ശരണ്യ ജീബു, മേക്കപ്പ് - സിനൂപ് രാജ്, മുഖ്യ സംവിധാന സഹായി - അതുല്‍ രാമചന്ദ്രന്‍, സ്റ്റില്‍ - സിബി ചീരന്‍, സൗണ്ട് മിക്‌സ് - ധനുഷ് നായനാര്‍, പിആർഒ എ എസ് ദിനേശ്, ആതിര ദില്‍ജിത്, പരസ്യ കല യെല്ലോ ടൂത്ത്, അനദര്‍ റൗണ്ട്, ഡിജിറ്റൽ മാർക്കറ്റിംഗ്‌ - എം. ആർ. പ്രൊഫഷണൽ.

PREV
click me!

Recommended Stories

ബിഗ് ബോസിലെ വിവാദ താരം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, എതിർദിശയിൽ നിന്ന് വന്ന വാഹനവുമായി കൂട്ടിയിടിച്ചു; പരാതി നൽകി നടൻ
പിടി തോമസല്ല, ആ പെൺകുട്ടി വീട്ടിലേക്ക് വന്നപ്പോള്‍ ആദ്യം ബെഹ്‌റയെ ഫോണില്‍ വിളിക്കുന്നത് താനാണ്; നടൻ ലാല്‍