
തണ്ണീർമത്തൻ ദിനങ്ങൾക്ക് ശേഷം ഡിനോയ് പൗലോസ് തിരക്കഥ ഒരുക്കിയ ചിത്രമാണ് ‘പത്രോസിന്റെ പടപ്പുകൾ’(Pathrosinte Padappukal). പതിനെട്ടിന് തിയറ്ററുകളിൽ എത്തിയ ചിത്രം മികച്ച പ്രതികരണവുമായി മുന്നേറുകയാണ്. ആദ്യാവസാനം നല്ല പോലെ ചിരിച്ചിരുന്ന് കാണാവുന്ന ഗുഡ് എന്റർടെയ്നർ ആണ് ചിത്രമെന്നാണ് പ്രേക്ഷകർ പറയുന്നത്.
വെർബൽ കോമഡി ആണ് സിനിമയിലുടനീളം ഉപയോഗിച്ചിരിക്കുന്നത്. സൂക്ഷിച്ചില്ലെങ്കിൽ പാളി പോകുന്ന തരത്തിലുള്ള തമാശകൾ വളരെ കയ്യടക്കത്തോടെ ആണ് സിനിമയിലെ കേന്ദ്രകഥാപാത്രങ്ങൾ എല്ലാം ചെയ്തേക്കുന്നത്. ചെറിയൊരു പ്ലോട്ടിനെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്ന കൊച്ചു ചിരിച്ചിത്രം എന്ന് ഒറ്റ വാചകത്തില്‍ പത്രോസിന്‍റെ പടപ്പുകളെ വിശേഷിപ്പിക്കാം. അഭിനേതാക്കളുടെ പ്രകടനമാണ് ചിത്രത്തെ അതിന്‍റെ പൂര്‍ണതയില്‍ എത്തിച്ചിരിക്കുന്നത്. ചിരിച്ച് ആസ്വദിക്കാന്‍ സാധിക്കുന്ന തിയറ്റര്‍ കാഴ്ച തന്നെയാണ് പത്രോസിന്‍റെ പടപ്പുകള്‍.
Read Also: Pathrosinte Padappukal Review : 'ഫുൾ ഓണ്‍' ആയോ പത്രോസിന്‍റെ പടപ്പുകൾ? റിവ്യൂ
എഴുത്തുക്കാരനായും സംവിധായകനായും സീരിയൽ ലോകത്ത് പ്രാഗൽഭ്യം തെളിയിച്ച അഫ്‌സൽ അബ്ദുൽ ലത്തീഫിന്റെ ആദ്യ സംവിധാന സംരംഭം ആണ് ഈ ചിത്രം. മരിക്കാര്‍ എന്റര്‍ടൈന്‍മെന്‍സാണ് ചിത്രം നിർമ്മിക്കുന്നത്. ഡിനോയ് പൗലോസ് നായകനാകുന്ന കോമഡി ചിത്രം എന്ന പ്രത്യേകതയും പത്രോസിന്റെ പടപ്പുകൾക്കുണ്ട്.
കൊച്ചി-വൈപ്പിൻ പ്രദേശത്ത് നടക്കുന്ന വളരെ ഹൃദ്യമായ ഒരു ഹാസ്യ കുടുംബ ചിത്രം എന്ന ലേബലിൽ ആണ് 'പത്രോസിന്റെ പടപ്പുകൾ' റീലീസിനായി ഒരുങ്ങുന്നത്. മരിക്കാർ എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ഒരുങ്ങിയ ഈ ചിത്രം വിതരണം ചെയ്യുന്നത് ഒ. പി. എം ഫിലിംസാണ്. ഡിനോയ് പൗലോസിന് പുറമെ ഷറഫുദ്ധീൻ, നസ്‌ലിൻ, സുരേഷ് കൃഷ്ണ, നന്ദു, ജോണി ആന്റണി, ഗ്രെയ്‌സ് ആന്റണി, രഞ്ജിത മേനോൻ തുടങ്ങിയ പ്രമുഖ താരങ്ങളും ഒട്ടനവധി പുതുമുഖ നടിനടന്മാരും അഭിനയിച്ചിരിക്കുന്നു.
Read More : 'പ്രേക്ഷകരിലാണ് വിശ്വാസം'; 'പത്രോസിന്‍റെ പടപ്പുകള്‍' സംവിധായകന്‍ പറയുന്നു
ജയേഷ് മോഹന്‍ ക്യാമറയും ജേക്‌സ് ബിജോയ് സംഗീതവും നിര്‍വഹിക്കുന്ന ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജാവേദ് ചെമ്പാണ്. എഡിറ്റിംഗ്, ക്രിയേറ്റിവ് ഡയറക്ഷന്‍ - സംഗീത് പ്രതാപ്. കല - ആഷിക്. എസ്, വസ്ത്രലങ്കാരം - ശരണ്യ ജീബു, മേക്കപ്പ് - സിനൂപ് രാജ്, മുഖ്യ സംവിധാന സഹായി - അതുല്‍ രാമചന്ദ്രന്‍, സ്റ്റില്‍ - സിബി ചീരന്‍, സൗണ്ട് മിക്‌സ് - ധനുഷ് നായനാര്‍, പിആർഒ എ എസ് ദിനേശ്, ആതിര ദില്‍ജിത്, പരസ്യ കല യെല്ലോ ടൂത്ത്, അനദര്‍ റൗണ്ട്, ഡിജിറ്റൽ മാർക്കറ്റിംഗ് - എം. ആർ. പ്രൊഫഷണൽ.