'പേട്രിയറ്റി'ല്‍ മോഹന്‍ലാല്‍ കേണല്‍, മമ്മൂട്ടിയോ? പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയായി സെന്‍സര്‍ സര്‍ട്ടിഫിക്കറ്റിലെ കഥാസം​ഗ്രഹം

Published : Apr 28, 2026, 08:48 AM IST
patriot movie plot summary revealed after censor certificate gone viral mammootty mohanlal mahesh narayanan

Synopsis

മമ്മൂട്ടിയും മോഹന്‍ലാലും 18 വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിക്കുന്ന ചിത്രം

മലയാളത്തില്‍ സമീപമാസങ്ങളില്‍ ഏറ്റവുമധികം കാത്തിരിപ്പ് ഉയര്‍ത്തിയെത്തുന്ന ചിത്രമാണ് പേട്രിയറ്റ്. മലയാള സിനിമയുടെ അഭിമാനമായ മമ്മൂട്ടിയും മോഹന്‍ലാലും നീണ്ട 18 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു എന്നതാണ് ഈ ഹൈപ്പിന് കാരണം. ഇന്ന് രാവിലെ ചിത്രത്തിന്റെ അഡ്വാന്‍സ് ബുക്കിം​ഗ് ആരംഭിക്കുകയാണ്. മെയ് 1 നാണ് ചിത്രത്തിന്‍റെ ആ​ഗോള റിലീസ്. മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പം ഫഹദ് ഫാസിലും കുഞ്ചാക്കോ ബോബനും നയന്‍താരയുമൊക്കെ എത്തുന്ന ചിത്രമാണിത്. അതേസമയം പ്രധാന കഥാപാത്രങ്ങളുടെ പേരുകളല്ലാതെ ചിത്രത്തിന്‍റെ കഥാസൂചനകളൊന്നും ഇതുവരെ പുറത്തെത്തിയിരുന്നില്ല. എന്നാല്‍ ഇപ്പോഴിതാ ചിത്രത്തിന്‍റെ പ്ലോട്ട് സംബന്ധിച്ച ചില അടിസ്ഥാന വിവരങ്ങള്‍ പുറത്തെത്തിയിരിക്കുകയാണ്. ചിത്രത്തിന്‍റെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റിലുള്ള കഥാസം​ഗ്രഹം സോഷ്യല്‍ മീഡിയയില്‍ സിനിമാപ്രേമികള്‍ക്കിടയില്‍ ചര്‍ച്ചയാവുകയാണ്.

ഇത് പ്രകാരം ഒരു പ്രശസ്ത മലയാളി യുട്യൂബറാണ് മമ്മൂട്ടി അവതരിപ്പിക്കുന്ന ഡോ. ഡാനിയേല്‍ ജെയിംസ്. കേരളത്തില്‍ നിന്നുള്ള അഴിമതിക്കാരനായ രാഷ്ട്രീയ നേതാവ് ജെ പി സുന്ദരത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ അയാള്‍ ശ്രമിക്കുന്നു. എന്നാല്‍ ഇതിനുള്ള പ്രതികാരമെന്നോണം കുറേയധികം വ്യാജ ആരോപണങ്ങള്‍ ഡാനിയേലിനെതിരെ ഉയര്‍ത്തിക്കൊണ്ടുവരികയാണ് ജെ പി സുന്ദരം. തന്‍റെ നിരപരാധിത്വം തെളിയിക്കാന്‍ ഡാനിയേല്‍ ജെയിംസ് നടത്തുന്ന ശ്രമങ്ങളാണ് ചിത്രത്തിന്‍റെ പ്രമേയമെന്ന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റിലുള്ള കഥാസം​ഗ്രഹം പറയുന്നു. അതേസമയം മൂന്ന് മണിക്കൂര്‍ ആണ് ചിത്രത്തിന്‍റെ ദൈര്‍ഘ്യം. യു/എ 16+ സര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.

ഫിലിം ഫെസ്റ്റിവലുകളില്‍ മികച്ച അഭിപ്രായം നേടിയ അറിയിപ്പിന് ശേഷം മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് പേട്രിയറ്റ്. ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നീ ബാനറുകളില്‍ ആന്റോ ജോസഫ്, കെ ജി അനിൽകുമാർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. രേവതി, രാജീവ് മേനോൻ, ജിനു ജോസഫ്, ഡാനിഷ് ഹുസൈൻ, ഷഹീൻ സിദ്ദിഖ്, സനൽ അമൻ, ദർശന രാജേന്ദ്രൻ, സെറീൻ ഷിഹാബ്, പ്രകാശ് ബെലവാടി എന്നിവരും ചിത്രത്തിൽ നിർണ്ണായക വേഷങ്ങൾ ചെയ്തിരിക്കുന്നു. ഛായാഗ്രഹണം മാനുഷ് നന്ദൻ, സംഗീതം സുഷിൻ ശ്യാം, എഡിറ്റിംഗ് മഹേഷ് നാരായണൻ, രാഹുൽ രാധാകൃഷ്ണൻ, പ്രൊഡക്ഷന്‍ ഡിസൈനേഴ്സ് ഷാജി നടുവിൽ, ജിബിൻ ജേക്കബ്, ഓഡിയോഗ്രാഫി വിഷ്ണു ഗോവിന്ദ്, പ്രൊഡക്ഷന്‍ കൺട്രോളർ ഡിക്‌സണ്‍ പൊടുത്താസ്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

മോഹന്‍ലാലില്‍ നിന്നും പഠിച്ച ഏറ്റവും വലിയ പാഠമെന്ത്? മറുപടിയുമായി എസ്‍തര്‍ അനില്‍
'പരാതിയുമായി എത്തിയിരിക്കുന്നത് ഞാന്‍ കേസ് കൊടുത്തയാള്‍'; ലൈംഗിക ചൂഷണ പരാതിയില്‍ പ്രതികരണവുമായി ഷിയാസ് കരിം