കോമഡി എന്‍റര്‍ടെയ്‍നറുമായി കൃഷ്‍ണ ശങ്കര്‍; 'പട്ടാപ്പകല്‍' ഫസ്റ്റ് ലുക്ക്

Published : Jul 16, 2023, 11:51 AM IST
കോമഡി എന്‍റര്‍ടെയ്‍നറുമായി കൃഷ്‍ണ ശങ്കര്‍; 'പട്ടാപ്പകല്‍' ഫസ്റ്റ് ലുക്ക്

Synopsis

മനു മഞ്ജിത്തിന്റെ വരികൾക്ക് ഷാൻ റഹ്‌മാനാണ് സംഗീതം

കൃഷ്ണ ശങ്കർ, സുധി കോപ്പ, കിച്ചു ടെല്ലസ്, ജോണി ആന്റണി, രമേശ്‌ പിഷാരടി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സാജിര്‍ സദഫ് സംവിധാനം ചെയ്യുന്ന പട്ടാപ്പകല്‍‌ എന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തി. നിവിൻ പോളി, ആന്റണി വർഗീസ്, ലിസ്റ്റിൻ സ്റ്റീഫൻ, വേദിക, ഷൈൻ ടോം ചാക്കോ, അപ്പാനി ശരത് എന്നീ താരങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ പോസ്റ്റര്‍ പുറത്തിറക്കിയത്. കോശിച്ചായന്റെ പറമ്പ് എന്ന ചിത്രത്തിന് ശേഷം സാജിർ സദഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്.
 
ശ്രീ നന്ദനം ഫിലിംസിന്റെ ബാനറിൽ എന്‍ നന്ദകുമാറാണ് ചിത്രം നിർമിക്കുന്നത്. മനു മഞ്ജിത്തിന്റെ വരികൾക്ക് ഷാൻ റഹ്‌മാനാണ് സംഗീതം നിർവഹിക്കുന്നത്. കോമഡി എന്റർടെയ്നര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്.  ഗോകുലൻ, രഞ്ജിത്ത് കങ്കോൽ, വിനീത് തട്ടിൽ, ഫ്രാങ്കോ ഫ്രാൻസിസ്, നന്ദൻ ഉണ്ണി, പ്രശാന്ത് മുരളി, രഘുനാഥ്‌, ഡോ. രജിത് കുമാർ, തിരുമല രാമചന്ദ്രൻ, ഗീതി സംഗീത, ആമിന, അഷിക, സന്ധ്യ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. 

 

തിരക്കഥ പി എസ് അർജുൻ, ഛായാഗ്രാഹകൻ കണ്ണൻ പട്ടേരി, എഡിറ്റർ ജസ്സൽ സഹീർ, പ്രൊഡക്ഷൻ കൺട്രോളർ നിസാർ മുഹമ്മദ്‌, മേക്കപ്പ് ജിതേഷ് പൊയ്യ, ആർട്ട്‌ ഡയറക്ടർ സന്തോഷ്‌ വെഞ്ഞാറമൂട്, കോസ്റ്റ്യൂം ഡിസൈനര്‍ ഗഫൂർ മുഹമ്മദ്‌, ഡാൻസ് മാസ്റ്റർ പ്രതീപ് ആന്റണി, ആക്ഷൻ ഡയറക്ടർ മാഫിയ ശശി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ അനീഷ് ജോർജ്, കളറിസ്റ്റ് ലിജു പ്രഭാകർ, സ്റ്റിൽസ് ഹാരീസ് കാസിം, പി ആർ ഒ- മഞ്ജു ഗോപിനാഥ്. സ്റ്റുഡിയോ സൗത്ത് സ്റ്റുഡിയോസ്, ഡിസൈൻസ് ആന്റണി സ്റ്റീഫൻ.

ALSO READ : 15 വര്‍ഷത്തിന് ശേഷം ആ സൂര്യ ചിത്രം വീണ്ടും തിയറ്ററുകളിലേക്ക്; ഇന്ത്യയിലും യുഎസിലും റിലീസ്: ട്രെയ്‍ലര്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
click me!

Recommended Stories

'എ പ്രഗ്നന്‍റ് വിഡോ' വിന്ധ്യ ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിൽ
'ചെങ്കോല്‍ എന്ന സിനിമ അപ്രസക്തം, എന്റെ അച്ഛന്‍ ചെയ്ത കഥാപാത്രത്തിന്റെ പതനമാണ് അതില്‍ കാണിക്കുന്നത്'; തുറന്നുപറഞ്ഞ് ഷമ്മി തിലകൻ