Asianet News MalayalamAsianet News Malayalam

ആഗസ്റ്റ് 15ന് പുതിയ പടവുമായി എത്തുന്ന അക്ഷയ് കുമാറിന് ഷോക്കായി ഒരു കൊച്ചു പടം; ഗംഭീര ബുക്കിംഗ്

അമർ കൗശികിന്‍റെ സംവിധാനം ചെയ്യുന്ന സ്ത്രീ 2 ശനിയാഴ്ച രാവിലെയാണ് മുൻകൂർ ബുക്കിംഗ് ആരംഭിച്ചത്.

Stree 2 Box Office Advance booking strome headach for akshay kumar new movie on aug 15 Shraddha Kapoor vvk
Author
First Published Aug 11, 2024, 4:58 PM IST | Last Updated Aug 11, 2024, 4:58 PM IST

മുംബൈ: ഹൊറര്‍ കോമഡി ത്രില്ലറായി എത്തുന്ന സ്ത്രീ 2 ചിത്രത്തിന് മികച്ച അഡ്വാന്‍സ് ബുക്കിംഗ്. ഓഗസ്റ്റ് 15നാണ് ചിത്രം റിലീസാകുന്നത്. ഇപ്പോഴത്തെ വില്‍പ്പന പ്രകാരം ചിത്രം ഒപ്പം ഇറങ്ങുന്ന ജോണ്‍ എബ്രഹാമിന്‍റെ വേദ, അക്ഷയ് കുമാറിന്‍റെ മള്‍ട്ടിസ്റ്റാര്‍ ചിത്രം ഖേല്‍ ഖേല്‍ മേ എന്നീ ചിത്രങ്ങളെ മറികടന്നേക്കും എന്നാണ് കോയിമോയ് പുറത്തുവിട്ട കണക്കുകള്‍ പറയുന്നത്. 

അമർ കൗശികിന്‍റെ സംവിധാനം ചെയ്യുന്ന സ്ത്രീ 2 ശനിയാഴ്ച രാവിലെയാണ് മുൻകൂർ ബുക്കിംഗ് ആരംഭിച്ചത്. ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്‌ഫോമുകളില്‍ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഹൊറർ കോമഡി ചിത്രത്തിന് പിവിആര്‍, സിനിപോളിസ് അടക്കം ദേശീയ മള്‍ട്ടിപ്ലക്സ് ചെയ്നുകളില്‍ മാത്രം അരലക്ഷത്തിന് അടുത്ത് ടിക്കറ്റ് വിറ്റുവെന്നാണ് വിവരം. 

ശനിയാഴ്ച ബുക്ക്‌മൈഷോയിൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റത് സ്ട്രീ 2 ആണെന്ന് ട്രേഡ് അനലിസ്റ്റ് നിഷിത് ഷാ പറയുന്നു. ശ്രദ്ധ കപൂറും രാജ്കുമാർ റാവുവും അഭിനയിച്ച ചിത്രം 46,520 ടിക്കറ്റാണ് വിറ്റത്. ഇപ്പോഴും തീയറ്ററില്‍ ഓടുന്ന കൽക്കി 2898 എഡിയേക്കാൾ 70% കൂടുതലാണ് ഇത് എന്നതാണ് രസകരമായ കാര്യം.

ശനിയാഴ്ച ബുക്ക്‌മൈഷോയിൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റത് സ്ട്രീ 2 ആണെന്ന് നിഷിത് ഷാ പറഞ്ഞു. ശ്രദ്ധ കപൂറും രാജ്കുമാർ റാവുവും അഭിനയിച്ച ചിത്രത്തിന് 46,520 പേർ ടിക്കറ്റ് എടുത്തിട്ടുണ്ട്. കൽക്കി 2898 എഡിയേക്കാൾ 70% കൂടുതലാണ് ഈ സംഖ്യകൾ എന്നതാണ് രസകരമായ കാര്യം.

Stree 2 Box Office Advance booking strome headach for akshay kumar new movie on aug 15 Shraddha Kapoor vvk

ബാഡ് ന്യൂസ്, ഔറോൺ മേ കഹൻ ദം ഥാ, കിൽ, ഉലജ് എന്നിവ കല്‍ക്കിക്കും പിന്നിലാണ് ടിക്കറ്റ് വില്‍പ്പന രേഖപ്പെടുത്തിയത്. അതേ സമയം ഇത്തരത്തിലാണ് ടിക്കറ്റ് വില്‍പ്പനയെങ്കില്‍ സ്ത്രീ 2 ഇപ്പോഴത്തെ ട്രെന്‍റ് വച്ച് 20 മുതല്‍ 30 കോടിവരെ റിലീസ് ഡേ ഓപ്പണിംഗ് നേടാന്‍ സാധ്യതയുണ്ടെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നത്. 

ജോണ്‍ എബ്രഹാമിന്‍റെ വേദ, അക്ഷയ് കുമാറിന്‍റെ മള്‍ട്ടിസ്റ്റാര്‍ ചിത്രം ഖേല്‍ ഖേല്‍ മേ  എന്നിവയും ഓണ്‍ലൈന്‍ ബുക്കിംഗ് ആരംഭിച്ചെങ്കിലും സ്ത്രീ 2 ഉണ്ടാക്കുന്ന ഒരു കുതിപ്പ് ബോക്സോഫീസില്‍ ഉണ്ടാക്കുന്നില്ലെന്നാണ് വിവരം. 

'നിങ്ങള്‍ക്കിത് നാണക്കേടാണ്': ഷാരൂഖിന് വ്യാപക വിമര്‍ശനം - വീഡിയോ വൈറല്‍

​​​​​​​ദക്ഷിണേന്ത്യന്‍ ചിത്രങ്ങളില്‍ വില്ലനാകുവാനാണ് ഏറ്റവും ഇഷ്ടം: കാരണം വ്യക്തമാക്കി സഞ്ജയ് ദത്ത്
 

Latest Videos
Follow Us:
Download App:
  • android
  • ios