ശനിയാഴ്ച ലൊകാർണോ ഫിലിം ഫെസ്റ്റിവൽ റെഡ് കാർപെറ്റിൽ ഒരു വ്യക്തിയെ ഷാരൂഖ് തള്ളി നീക്കുന്ന രീതിയിലുള്ള വീഡിയോയാണ് വൈറലായത്. 

മുംബൈ: കഴിഞ്ഞ ദിവസം 77-ാമത് ലൊകാർണോ ഫിലിം ഫെസ്റ്റിവലിന്‍റെ ആജീവനാന്ത സംഭാവനയ്ക്കുള്ള അവാര്‍ഡായ കരിയർ ലെപ്പാർഡ് നൽകി ആദരിക്കപ്പെടുന്ന ആദ്യത്തെ ഇന്ത്യൻ സെലിബ്രിറ്റിയായി ഷാരൂഖ് മാറി മാറി. എന്നാല്‍ താരത്തിന്‍റെ റെഡ് കാര്‍പ്പറ്റിലെ ഒരു പെരുമാറ്റത്തിന്‍റെ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. 

ശനിയാഴ്ച ലൊകാർണോ ഫിലിം ഫെസ്റ്റിവൽ റെഡ് കാർപെറ്റിൽ ഒരു വ്യക്തിയെ ഷാരൂഖ് തള്ളി നീക്കുന്ന രീതിയിലുള്ള വീഡിയോയാണ് വൈറലായത്. റെഡ് കാര്‍പ്പറ്റിന്‍റെ ഒരു വശത്ത് ഫോട്ടോഗ്രാഫര്‍ക്കൊപ്പം നില്‍ക്കുന്ന വയസുള്ള വ്യക്തിയെയാണ് ഷാരൂഖ് തള്ളിയത്. എന്തായാലും ഈ വീഡിയോ വൈറലാകുകയും താരം ഏറെ വിമര്‍ശനം നേരിടുകയുമാണ്. 

പലരും ഷാരൂഖിന്‍റെ രീതിയെ വിമര്‍ശിച്ച് രംഗത്ത് എത്തി. തീര്‍ത്തും ദാര്‍ഷ്ഢ്യം നിറഞ്ഞ പ്രവര്‍ത്തിയെന്നാണ് ചിലര്‍ വിശേഷിപ്പിച്ചത്. അതേ സമയം ഇതേ പ്രവര്‍ത്തി അദ്ദേഹം ഷാരൂഖിനോട് തിരിച്ച് കാണിച്ചാല്‍ എന്തായിരിക്കും എന്നാണ് മറ്റൊരാള്‍ ചോദിച്ചത്. സാധാരണ ഇത്തരം വേദികളില്‍ വളരെ ക്യൂട്ടായി പെരുമാറാന്‍ ശ്രമിക്കുന്ന ഷാരൂഖിന് എന്ത് പറ്റിയെന്നും പലരും ചോദിക്കുന്നു എക്സ് പോലുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍. 

Scroll to load tweet…
Scroll to load tweet…

എന്നാല്‍ ഷാരൂഖിനെ അനുകൂലിച്ചും കമന്‍റുകള്‍ വരുന്നുണ്ട്. ഷാരൂഖും അദ്ദേഹം തള്ളിയ വ്യക്തിയും അടുത്ത സൗഹൃദമുള്ളവരാണെന്നും. അത് ഒരു തമാശ ആക്ടാണ് എന്നുമാണ് ഷാരൂഖ് ആരാധകര്‍ പറയുന്നു. നേരത്തെ ഈ സംഭവത്തിന് മുന്‍പ് ഇതേ മുതിര്‍ന്ന വ്യക്തിക്കൊപ്പം ഷാരൂഖ് സൗഹൃദപൂര്‍വ്വം നടന്നുവരുന്ന ദൃശ്യങ്ങളും ചിലര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. 

Scroll to load tweet…

എന്തായാലും സോഷ്യല്‍ മീഡിയയില്‍ സമിശ്ര അഭിപ്രായങ്ങള്‍ ഉണ്ടാക്കി. ഈ വീഡിയോ വൈറലാകുകയാണ്. ഡങ്കി എന്ന ചിത്രത്തിലാണ് അവസാനമായി ഷാരൂഖ് അഭിനയിച്ചത്. 2024 ല്‍ ഇതുവരെ ഒരു ചിത്രവും താരം ഏറ്റെടുത്തിട്ടില്ല. അതിനാല്‍ തന്നെ ഈ വര്‍ഷം ഷാരൂഖ് ചിത്രങ്ങളൊന്നും ഉണ്ടാകില്ലെന്ന് ഉറപ്പാണ്. 

ദക്ഷിണേന്ത്യന്‍ ചിത്രങ്ങളില്‍ വില്ലനാകുവാനാണ് ഏറ്റവും ഇഷ്ടം: കാരണം വ്യക്തമാക്കി സഞ്ജയ് ദത്ത്

'മരണം വിറ്റ്, നിങ്ങള്‍ എങ്ങനെ ജീവിക്കുന്നു': ബോളിവുഡിലെ വമ്പന്‍ താരങ്ങളെ കുടുക്കി ജോണ്‍ എബ്രഹാമിന്‍റെ ചോദ്യം !