Bheemla Nayak Song : മെയ്‍ക്കിംഗ് രംഗങ്ങള്‍ ഉള്‍പ്പെടുത്തി 'ഭീംല നായക്' ഗാനം

Web Desk   | Asianet News
Published : Mar 07, 2022, 11:07 PM ISTUpdated : Sep 02, 2022, 11:00 AM IST
Bheemla Nayak Song : മെയ്‍ക്കിംഗ് രംഗങ്ങള്‍ ഉള്‍പ്പെടുത്തി 'ഭീംല നായക്'  ഗാനം

Synopsis

'ഭീംല നായക്' ചിത്രത്തിന്റെ മെയ്‍ക്കിംഗ് രംഗങ്ങളുമായി വീഡിയോ ഗാനം (Bheemla Nayak Song).

മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രമായ 'അയ്യപ്പനും കോശി'യുടെയും തെലുങ്ക് റീമേക്ക് 'ഭീംല നായക്' തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. പവൻ കല്യാണ്‍ നായകനായ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. തെലുങ്ക് റീമേക്ക് ചിത്രവും സൂപ്പര്‍ഹിറ്റാകുമെന്നാണ് പ്രതികരണങ്ങള്‍. 'ഭീംല നായക്' ചിത്രത്തിലെ ഒരു ഗാനം പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍.

'ഭീംല ബാക്ക് ഓണ്‍ ഡ്യൂട്ടി' എന്ന റാപ് ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. 'ഭീംല നായക്' ചിത്രത്തിന്റെ മെയ്‍ക്കിംഗ് രംഗങ്ങളും വീഡിയോയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. പവൻ കല്യാണ്‍ തന്നെയാണ് വീഡിയോയില്‍ നിറഞ്ഞുനില്‍ക്കുന്നത്. 'ഭീംല നായക്' ചിത്രത്തിലെ പുതിയ ഗാനവും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

'ഭീംല നായക്' എന്ന ചിത്രം സംവിധാനം ചെയ്‍തത് സാഗര്‍ കെ ചന്ദ്രയാണ്. സൂര്യദേവര നാഗ വംശിയാണ് നിര്‍മാതാവ്. സിത്താര എന്റര്‍ടെയ്‍ൻമെന്റ്‍സിന്റെ ബാനറിലാണ് നിര്‍മാണം. സംഭാഷണങ്ങള്‍ എഴുതിയിരിക്കുന്നത് ത്രിവിക്രം ശ്രീനിവാസ് ആണ്. പവന്‍ കല്ല്യാണ്‍ ബിജു മേനോന്‍റെ 'അയ്യപ്പന്‍ നായര്‍' എന്ന കഥാപാത്രത്തെ ചിത്രത്തില്‍ അവതരിപ്പിക്കുമ്പോള്‍ പൃഥ്വിരാജിന്റെ കഥാപാത്രത്തെയാണ് റാണ ദഗുബാട്ടി അവതരിപ്പിക്കുന്നത്. 

Read More : 'ഹൃദയത്തോട് ചേര്‍ന്നുനില്‍ക്കുന്ന ചിത്രം', 'ഭീംല നായകി'നെ കുറിച്ച് സംയുക്ത മേനോൻ

നിത്യ മേനോൻ ആണ് ചിത്രത്തില്‍ പവൻ കല്യാണിന്റെ നായികയായി എത്തുന്നത്. ചിത്രത്തിന് രവി കെ ചന്ദ്രൻ ഛായാഗ്രഹണവും തമൻ സംഗീത സംവിധാനവും നിർവ്വഹിക്കുന്നു. റാം ലക്ഷ്‍മണ്‍ ആണ് ചിത്രത്തിന്റെ ആക്ഷന്‍ കൊറിയോഗ്രഫി. രണ്ട് ടൈറ്റില്‍ കഥാപാത്രങ്ങള്‍ക്കും ഒരുപോലെ പ്രാധാന്യമുള്ള ചിത്രമായിരുന്നു സച്ചി സംവിധാനം ചെയ്‍ത 'അയ്യപ്പനും കോശി'യുമെങ്കില്‍ തെലുങ്കില്‍ പവന്‍ കല്യാണിന്‍റെ കഥാപാത്രത്തിനായിരുന്നു കൂടുതല്‍ പ്രാധാന്യം. ഹൈദരാബാദ് ഗച്ചിബൗളിയിലുള്ള അലൂമിനിയം ഫാക്റ്ററിയില്‍ സെറ്റ് ഇട്ടാണ് സിനിമയില്‍ ഏറെ പ്രാധാന്യമുള്ള ഫൈറ്റ് ഷൂട്ട് ചെയ്‍തത്.'ഭീംല നായകി'നായി കെ എസ് ചിത്ര പാടിയ ഗാനം വൻ ഹിറ്റായിരുന്നു.  'അന്തയിഷ്‍ടം' എന്നു തുടങ്ങുന്ന ഗാനമാണ് കെ എസ് ചിത്ര പാടിയത്. രാമജോഗയ്യ ശാസ്‍ത്രിയാണ് വരികള്‍ എഴുതിയത്. എസ് തമന്റെ സംഗീത സംവിധാനത്തില്‍ എത്തിയ മനോഹരമായ മെലഡിയാണ് ഇതെന്നായിരുന്നു അഭിപ്രായങ്ങള്‍.

ഹിന്ദിയിലും  'അയ്യപ്പനും കോശി'യും റീമേക്ക് ചെയ്യുന്നുണ്ട്. ബോളിവുഡിലിലെ 'അയ്യപ്പനും കോശി'യുമായി എത്തുന്നത് ജോണ്‍ എബ്രഹാമും അഭിഷേക് ബച്ചനും ആണെന്നായിരുന്നു റിപ്പോർട്ടുകൾ. ഇതനുസരിച്ചാണെങ്കിൽ 13 വര്‍ഷത്തെ ഇടവേളയ്ക്കുശേഷം ജോൺ എബ്രഹാമും അഭിഷേകും ഒന്നിക്കുന്നുവെന്ന പ്രത്യേകതയുംചിത്രത്തിന് ഉണ്ടാകും. തമിഴിൽ കാര്‍ത്തിയും പാര്‍ഥിപനുമാണ് പൃഥ്വിരാജും ബിജു മേനോനും അവതരിപ്പിച്ച ടൈറ്റില്‍ റോളുകളില്‍ എത്തുകയെന്നാണ് വിവരം. 

മലയാളത്തില്‍ 2020ൽ ഏറ്റവും കൂടുതല്‍ ശ്രദ്ധ നേടിയ ചിത്രമായിരുന്നു 'അയ്യപ്പനും കോശിയും'. സച്ചി തിരക്കഥ എഴുതി സംവിധാനം ചെയ്‍ത ചിത്രം ഒരിടവേളയ്‍ക്ക് ശേഷം മലയാളത്തില്‍ വന്ന തിരക്കഥയുടെ ബലത്തിലുള്ള മാസ് സിനിമയായിരുന്നു ഇത്. പൃഥ്വിയും സച്ചിയും ഒന്നിച്ച രണ്ടാമത്തെ ചിത്രവും ഇതായിരുന്നു. സച്ചി ആദ്യമായി സംവിധാനം ചെയ്‍ത ചിത്രമായ 'അനാര്‍ക്കലി' പൃഥ്വിരാജിന്റെ കരിയറിലെ വിജയ ചിത്രങ്ങളിലൊന്നായിരുന്നു. 'അയ്യപ്പനും കോശിയും' തിയറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുമ്പോഴാണ് സച്ചി അകാലത്തില്‍ അന്തരിക്കുന്നത്.

PREV
Read more Articles on
click me!

Recommended Stories

'രസികർക്ക് തിരുവിള'; പടയപ്പ 2 പ്രഖ്യാപിച്ച് രജനികാന്ത്, ഒപ്പം ടൈറ്റിലും
ഞാനും ഇരക്കൊപ്പമാണ്, തെറ്റ് ചെയ്യാത്തവർക്ക് നീതിയും കിട്ടണ്ടേ? : വീണ നായര്‍