'അതിജീവിതയോടൊപ്പം ഉറച്ചുനില്‍ക്കും', ലിജു കൃഷ്‍ണയുടെ അംഗത്വം റദ്ദ് ചെയ്‍തെന്ന് ഫെഫ്‍ക

Web Desk   | Asianet News
Published : Mar 07, 2022, 10:17 PM IST
'അതിജീവിതയോടൊപ്പം ഉറച്ചുനില്‍ക്കും', ലിജു കൃഷ്‍ണയുടെ അംഗത്വം റദ്ദ് ചെയ്‍തെന്ന് ഫെഫ്‍ക

Synopsis

 ബലാല്‍സംഗക്കേസില്‍ അറസ്റ്റിലായ ലിജു കൃഷ്‍ണയുടെ അംഗത്വം ഫെഫ്‍ക ഡയറക്ടേഴ്‍സ് യൂണിയൻ റദ്ദ് ചെയ്‍തു.

'പടവെട്ട്' എന്ന സിനിമയുടെ സംവിധായകൻ ലിജു കൃഷ്‍ണ ബലാല്‍സംഗക്കേസില്‍ അറസ്റ്റിലായിരുന്നു. സംഭവത്തില്‍ അതിജീവിതയോടൊപ്പം ഉറച്ചുനില്‍ക്കുന്നുവെന്ന് വ്യക്തമാക്കി ഫെഫ്‍ക ഡയറക്‌ടേഴ്‌സ് യൂണിയൻ രംഗത്ത് എത്തി.  പ്രസ്‍തുത സിനിമയുമായി ബന്ധപ്പെട്ട് ലിജു കൃഷ്‍ണ എടുത്ത താത്ക്കാലിക അംഗത്വം റദ്ദ് ചെയ്‍തതായി ഫെഫ്‍ക ഡയറക്‌ടേഴ്‌സ് യൂണിയൻ അറിയിച്ചു. ഫെഫ്‍ക ഡയറക്‌ടേഴ്‌സ് യൂണിയൻ പ്രസിഡന്റ് രണ്‍ജി പണിക്കറും സെക്രട്ടറി ജി എസ് വിജയനുമാണ് വാര്‍ത്താക്കുറിപ്പിലൂടെ ഇക്കാര്യം അറിയിച്ചത്.

ബലാല്‍സംഗക്കേസില്‍ അറസ്റ്റിലായ 'പടവെട്ട്' സിനിമയുടെ സംവിധായകന്‍ ലിജു കൃഷ്‍ണയെ കേസ് തീര്‍പ്പാകുന്നതുവരെ സിനിമാ മേഖലയില്‍ നിന്ന് വിലക്കണമെന്ന് സിനിമയിലെ വനിതാ കൂട്ടായ്‍മയായ ഡബ്ല്യുസിസി ആവശ്യപ്പെട്ടിരുന്നു. എല്ലാ സിനിമാ സംഘടനകളിലെയും ലിജു കൃഷ്‍ണയുടെ അംഗത്വം റദ്ദാക്കണമെന്നും ഡബ്ല്യുസിസി പുറത്തിറക്കിയ കുറിപ്പില്‍ ആവശ്യപ്പെട്ടു. കേരള സർക്കാരും സിനിമാ രംഗവും പോഷ് നിയമം നടപ്പാക്കുന്നതിനെക്കുറിച്ചും ഹേമ കമ്മിഷൻ റിപ്പോർട്ട് പുറത്തു വിടുന്നതിനെക്കുറിച്ചും ചർച്ച ചെയ്യുന്നതിനിടെയാണ് ഞെട്ടിക്കുന്ന മറ്റൊരു ലൈംഗികാതിക്രമ സംഭവം പുറത്തേക്ക് വരുന്നത്. മലയാള സംവിധായകൻ ലിജു കൃഷ്‍ണയെ  ബലാത്സംഗക്കേസിൽ ഇന്നലെ അറസ്റ്റു ചെയ്‍തു.  ഡബ്ല്യുസിസി അതിജീവിച്ചവളുടെ കൂടെ നിൽക്കുകയും, സംസാരിക്കാനുള്ള അവളുടെ ധൈര്യത്തെ അഭിവാദ്യം ചെയ്യുകയും ചെയ്യുന്നു. ഈ അവസരത്തിൽ സിനിമാ വ്യവസായ രംഗത്ത് പ്രവർത്തിക്കുന്ന സംഘടനകൾ അതിജീവിതയ്ക്കൊപ്പം നിന്ന് കൊണ്ട് കൈകൊള്ളേണ്ട  അടിയന്തിര നടപടികളിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നു. 1) കേസ് തീർപ്പാക്കുന്നതുവരെ സംവിധായകൻ ലിജു കൃഷ്‍ണയുടെ എല്ലാ ഫിലിം ബോഡികളിലെയും അംഗത്വം റദ്ദാക്കണം.2) കേസ് തീർപ്പാക്കുന്നതുവരെ മലയാളം ചലച്ചിത്ര വ്യവസായത്തിൽ പ്രവർത്തിക്കുന്നതിൽ നിന്ന് സംവിധായകൻ ലിജു കൃഷ്‍ണയെ വിലക്കണം.മലയാളം സിനിമാ നിർമ്മാണങ്ങളിൽ POSH നിയമം ഉടനടി നടപ്പിലാക്കേണ്ടതിന്റെ ആവശ്യകതയും ഇൻഡസ്‍ട്രിയിലുടനീളമുള്ള ലൈംഗികപീഡനങ്ങളോട് ഒരു സീറോ ടോളറൻസ് നയവും ആവർത്തിക്കുന്നുവെന്നുമായിരുന്നു ഡബ്ല്യുസിസിയുടെ കുറിപ്പ്.

PREV
Read more Articles on
click me!

Recommended Stories

മണ്‍ഡേ ടെസ്റ്റില്‍ ധുരന്ദര്‍ എങ്ങനെ?, കളക്ഷനില്‍ ഏഴ് കോടിയുണ്ടെങ്കില്‍ ആ സുവര്‍ണ്ണ നേട്ടം
30-ാമത് ഐഎഫ്എഫ്കെ: സുവർണ്ണചകോരം നേടിയ ചിത്രങ്ങൾ പ്രദർശിപ്പിക്കും