Pearle Maaney : 'അന്ന് കൈകോര്‍ത്തതിന്റെ സന്തോഷം', വിവാഹ നിശ്ചയത്തിന്റെ വാര്‍ഷികത്തില്‍ പേളി മാണി

Web Desk   | Asianet News
Published : Jan 17, 2022, 01:37 PM ISTUpdated : Jan 17, 2022, 01:42 PM IST
Pearle Maaney : 'അന്ന് കൈകോര്‍ത്തതിന്റെ സന്തോഷം', വിവാഹ നിശ്ചയത്തിന്റെ വാര്‍ഷികത്തില്‍ പേളി മാണി

Synopsis

അന്ന് കൈകോര്‍ത്തതിന്റെ സന്തോഷം തനിക്ക് ഇപ്പോഴും ഓര്‍മയുണ്ടെന്ന് വിവാഹ നിശ്ചയത്തിന്റെ വാര്‍ഷികത്തില്‍ പേളി മാണി.

മലയാളത്തിന്റെ പ്രിയപ്പെട്ട താര ദമ്പതിമാരാണ് പേളി മാണിയും (Pearle Maaney) ശ്രീനിഷും (Sreenish). ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെയാണ് പേളി മാണിയും ശ്രീനിഷും സൗഹൃദത്തിലാകുന്നത്. പീന്നീട് ആ ബന്ധം വിവാഹത്തില്‍ എത്തുകയുമായിരുന്നു. ഇപോഴിതി വിവാഹ നിശ്ചയത്തിന്റെ ഓര്‍മകള്‍ പങ്കുവയ്‍ക്കുകയാണ് പേളി മാണി.

മൂന്ന് വര്‍ഷം മുമ്പ്. ഇന്നേ ദിവസം. ഞങ്ങളുടെ നിശ്ചയം കഴിഞ്ഞു. അന്ന്, എന്നെ ഒരുപാട് സ്‍നേഹിക്കുന്ന മനുഷ്യനുമായി കൈകോര്‍ത്തതില്‍ എന്തുമാത്രം സന്തോഷിച്ചെന്ന് ഇന്നും ഓര്‍മയുണ്ട് എന്നും പേളി മാണി എഴുതുന്നു. ഭര്‍ത്താവ് ശ്രീനിഷിനും ഒപ്പമുള്ള ഫോട്ടോകളും പങ്കുവെച്ചിട്ടുണ്ട് പേളി മാണി.

പേളി മാണി- ശ്രീനിഷ് ദമ്പതിമാര്‍ക്ക് നില എന്ന മകളുമുണ്ട്.  ശ്രീനിഷ് തന്നോട് കാട്ടുന്ന സ്‍നേഹത്തെ കുറിച്ച് ഗര്‍ഭകാലത്ത് പേളി മാണി എഴുതിയ കുറിപ്പ് അന്ന് ചര്‍ച്ചയായിരുന്നു.  ശ്രീനിഷ് തന്നെ ഒരു കുഞ്ഞിനെപോലെയാണ് നോക്കുന്നത് എന്നും എപ്പോഴും സന്തോഷവതിയായിരിക്കാൻ ശ്രമിക്കുന്നുണ്ടെന്നും പേളി മാണി എഴുതിയിരുന്നു.ഞാൻ സന്തോഷവതിയായിരിക്കാൻ എപോഴും ശ്രമിക്കുന്നു. നെഗറ്റീവ് സിനിമകളോ വാര്‍ത്തകളോ കാണാൻ എന്നെ അനുവദിക്കുന്നില്ല. വൈകുന്നേരങ്ങളില്‍ അവൻ എനിക്കൊപ്പം നടക്കുന്നു. ഞാൻ ഉറങ്ങാതിരിക്കുമ്പോള്‍ അവനും ഒപ്പമിരിക്കുന്നു. എന്നെ ഉറക്കത്തിലേക്ക് ആക്കാൻ ഇഷ്‍ടപ്പെട്ട പാട്ടുകള്‍ വയ്‍ക്കുന്നു. ഞാൻ എത്ര മനോഹരിയാണ് എന്ന് അവൻ ഓര്‍മിപ്പിക്കുന്നു. എനിക്ക് എന്താണോ വേണ്ടത് അത് തിന്നാൻ പ്രേരിപ്പിക്കുന്നു. എന്റെ സ്വപ്‍നങ്ങളെ പിന്തുടരാൻ എന്നോട് പറയുന്നു. അങ്ങനെ ഒരുപാടുണ്ട്. ഞാൻ അവനെ ഹൃദയം നിറഞ്ഞ് സ്‍നേഹിക്കുന്നു. സ്‍നേഹം നിറഞ്ഞ മനുഷ്യന്റെ ചെറിയ പതിപ്പിനെ എന്നില്‍ വഹിക്കുന്നതില്‍ ഞാൻ ഭാഗ്യവതിയാണ്. സ്‍നേഹം ശ്രീനി എന്നായിരുന്നു അന്ന് പേളി മാണി എഴുതിയത്.

വിവാഹ ശേഷം പേളി സിനിമാ രംഗത്തും സജീവമാകുകയായിരുന്നു. ടെലിവിഷൻ പ്രോഗ്രാമിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ പേളി 2020ല്‍ 'ലുഡോ'യിലൂടെ ബോളിവുഡിലെത്തി. മികച്ച അഭിപ്രായമായിരുന്നു ഹിന്ദി ചിത്രത്തിലൂടെ പേളിക്ക് ലഭിച്ചത്. അജിത്ത് നായകനാകുന്ന ചിത്രം 'വലിമൈ'യാണ് പേളി അഭിനയിച്ചതായി ഇനി പ്രദര്‍ശനത്തിനെത്താനുള്ളത്.

PREV
click me!

Recommended Stories

'കളങ്കാവല്‍' സ്വീകരിച്ച പ്രേക്ഷകര്‍; റിലീസിന് ശേഷം ആദ്യ പ്രതികരണവുമായി മമ്മൂട്ടി
നടിയുമായി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ ശരിയോ? പിറന്നാൾ പോസ്റ്റിൽ 'സർപ്രൈസു'മായി സോഷ്യൽ മീഡിയ താരം, ഫോട്ടോസ് വൈറൽ