Hridayam Movie : പ്രണവിന് പകരം ലാലേട്ടൻ ആയാലോ ? 'ഹൃദയം' ഡയലോ​ഗ് പറഞ്ഞ് മോഹൻലാൽ, വീഡിയോ

Web Desk   | Asianet News
Published : Jan 17, 2022, 12:31 PM IST
Hridayam Movie : പ്രണവിന് പകരം ലാലേട്ടൻ ആയാലോ ? 'ഹൃദയം' ഡയലോ​ഗ് പറഞ്ഞ് മോഹൻലാൽ, വീഡിയോ

Synopsis

ഈ മാസം 21ന് ചിത്രം തിയറ്ററുകളിൽ എത്തും. 

പ്രണവ് മോഹൻലാലിനെ (Pranav Mohanlal) നായകനാക്കി വിനീത് ശ്രീനിവാസൻ(Vineeth Sreenivasan) സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹൃദയം(Hridayam). പാട്ടിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിലെ ദർശന സോം​ഗ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നിരവധി പേരാണ് ഈ ​ഗാനത്തിന് അനുകരണവുമായി രം​ഗത്തെത്തിയത്. പാട്ടിനുള്ളിൽ നായികയോട് നായകൻ തന്റെ പ്രണയത്തെ കുറിച്ച് പറയുന്ന രം​ഗമുണ്ട്. അതായിരുന്നു ഭൂരിഭാ​ഗം പേരും അനുകരിച്ചത്. ഇപ്പോഴിതാ ഈ സംഭാഷണം മോഹൻലാൽ പറഞ്ഞാൽ എങ്ങനെ ഉണ്ടാകുമെന്ന് കണ്ടെത്തിയിരിക്കുകയാണ് സോഷ്യൽ മീഡിയ.

പ്രണവിന്റെ ഡയലോ​ഗ് മോഹൻലാൽ പറയുന്ന എഡിറ്റഡ് വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്. പ്രണവിന് പകരം മോഹൻലാലിന്റെ മുഖമാണ് വീഡിയോയിൽ ഉള്ളത്. നിരവധി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഈ വീഡിയോ പ്രചരിക്കുന്നുണ്ട്. 

അതേസമയം, ഈ മാസം 21ന് ചിത്രം തിയറ്ററുകളിൽ എത്തും. മെറിലാന്‍ഡ് സിനിമാസിന്‍റെ ബാനറില്‍ വിശാഖ് സുബ്രഹ്‍മണ്യമാണ് 'ഹൃദയം' നിര്‍മിക്കുന്നത്.  വിനീത് ശ്രീനിവാസൻ ചിത്രത്തിന്റെ എക്സിക്യൂട്ടീവ്  പ്രൊഡ്യൂസര്‍  സിത്താര സുരേഷാണ്. നോബിള്‍ ബാബു തോമസാണ് ചിത്രത്തിന്റെ സഹ നിര്‍മാണം. അശ്വിനി കലെയാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനര്‍. 'ജേക്കബിന്‍റെ സ്വര്‍ഗ്ഗരാജ്യ'മെന്ന ചിത്രം പുറത്തിറങ്ങി അഞ്ച് വര്‍ഷത്തിനു ശേഷമാണ് വിനീത് ശ്രീനിവാസന്റെ 'ഹൃദയം' എത്തുന്നത്. ഇതുവരെയിറങ്ങിയ 'ഹൃദയം' എന്ന ചിത്രത്തിലെ ഗാനങ്ങള്‍ വൻ ഹിറ്റായിരുന്നു. 

PREV
Read more Articles on
click me!

Recommended Stories

'വർണ്ണനാതീതമായ അവിസ്മരണീയാനുഭൂതി സമ്മാനിച്ച ചിത്രം'; 'ഖജുരാഹോ ഡ്രീംസി'നെ കുറിച്ച് എം പത്മകുമാർ
റൊമാന്‍റിക് മൂഡിൽ ഉണ്ണി മുകുന്ദൻ; ‘മിണ്ടിയും പറഞ്ഞും’ ‍ക്രിസ്‍മസിന് തിയറ്ററുകളിൽ