ഇപ്പോള്‍ കാണാം, 2 മാസത്തിനിപ്പുറം ഒടിടിയിലേക്ക്; നിഖില വിമല്‍ ചിത്രം സ്ട്രീമിംഗ് ആരംഭിച്ചു

Published : Mar 11, 2026, 10:13 PM IST
Pennu Case malayalam movie ott release now streaming on amazon prime video nikhila vimal

Synopsis

ജനുവരി 10-ന് തിയേറ്ററുകളിലെത്തിയ ചിത്രം ഇപ്പോൾ പ്രമുഖ പ്ലാറ്റ്‌ഫോമിലൂടെയാണ് എത്തിയിരിക്കുന്നത്

മറ്റൊരു മലയാള ചിത്രം കൂടി ആഫ്റ്റര്‍ തിയറ്റര്‍ റിലീസ് ആയി ഒടിടിയില്‍. നിഖില വിമലിനൊപ്പം ഹക്കിം ഷാജഹാൻ, രമേശ് പിഷാരടി, അജു വർഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ഫെബിൻ സിദ്ധാർത്ഥ് സംവിധാനം ചെയ്ത പെണ്ണ് കേസ് എന്ന ചിത്രമാണ് സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്. ജനുവരി 10 ന് തിയറ്ററുകളില്‍ എത്തിയ ചിത്രമാണ് ഇത്. രണ്ട് മാസത്തിന് ഇപ്പുറമാണ് ഒടിടിയില്‍ ചിത്രം എത്തിയിരിക്കുന്നത്. പ്രമുഖ പ്ലാറ്റ്‍ഫോം ആയ ആമസോണ്‍ പ്രൈം വീഡിയോയില്‍ ചിത്രം കാണാം. ഇർഷാദ് അലി, അഖിൽ കവലയൂർ, കുഞ്ഞികൃഷ്ണൻ, ശ്രീകാന്ത് വെട്ടിയാർ, ജയകൃഷ്ണൻ, പ്രവീൺ രാജാ, ശിവജിത്, കിരൺ പീതാംബരൻ, ഷുക്കൂർ, ധനേഷ്, ഉണ്ണി നായർ, രഞ്ജി കങ്കോൽ, സഞ്ജു സനിച്ചൻ, അനാർക്കലി, ആമി, സന്ധ്യ മനോജ്, ലാലി തുടങ്ങിയവരാണ് മറ്റു താരങ്ങൾ.

ഇ ഫോർ എക്സ്പെരിമെന്‍റ്സ്, സീ സ്റ്റുഡിയോസ്, ലണ്ടൻ ടാക്കീസ്, വി യു ടാക്കീസ് എന്റർടെയ്ൻമെന്റ്സ് എന്നീ ബാനറുകളിൽ മുകേഷ് ആർ മേത്ത, ഉമേശ് കെ ആർ, രാജേഷ് കൃഷ്ണ, സി വി സാരഥി എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിൻ്റെ ഛായാഗ്രഹണം ഷിനോസ് നിർവ്വഹിക്കുന്നു. രശ്മി രാധാകൃഷ്ണൻ, ഫെബിൻ സിദ്ധാർത്ഥ് എന്നിവർ ചേർന്ന് കഥ, തിരക്കഥ എഴുതിയിരിക്കുന്നു. സംഗീതം അങ്കിത് മേനോൻ, എഡിറ്റർ ഷമീർ മുഹമ്മദ്, കോ പ്രൊഡ്യൂസർ അക്ഷയ് കെജ്‌രിവാൾ, അശ്വതി നടുത്തോളി, ക്രീയേറ്റീവ് പ്രൊഡ്യൂസർ വിനോദ് സി ജെ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ വിനോദ് രാഘവൻ, പ്രൊഡക്ഷൻ ഡിസൈനർ അർഷാദ് നക്കോത്ത്.

ലൈൻ പ്രൊഡ്യൂസർ പ്രേംലാൽ കെ കെ, പ്രൊഡക്ഷൻ കൺട്രോളർ ജിനു പി കെ, പ്രൊഡക്ഷൻ ഡിസൈനർ അർഷാദ് നക്കോത്ത്, മേക്കപ്പ് ബിബിൻ തേജ, കോസ്റ്റ്യൂംസ് അശ്വതി ജയകുമാർ, സ്റ്റിൽസ് റിഷാജ് മുഹമ്മദ്, ഡിസൈൻ യെല്ലോ ടൂത്ത്സ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ അസിഫ് കൊളക്കാടൻ, സൗണ്ട് ഡിസൈൻ കിഷൻ മോഹൻ, സൗണ്ട് മിക്സിംഗ് എം ആർ രാജാകൃഷ്ണൻ, കളറിസ്റ്റ് ലിജു പ്രഭാകർ, ആക്ഷൻ അഷറഫ് ഗുരുക്കൾ, വിഎഫ്എക്സ് ഡിജിറ്റൽ ടെർബോ മീഡിയ, മാർക്കറ്റിംഗ് ഹെഡ് വിവേക് രാമദേവൻ (ക്യാറ്റലിസ്റ്റ്), ഫിനാൻസ് കൺട്രോളർ സോനു അലക്സ്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'ധോണിക്ക് ശേഷം ചേട്ടന്‍'; രണ്ടര കോടിയും കടന്ന് നടി പ്രാചി തെഹ്‍ലാന്‍റെ റീല്‍
'ആ സിനിമയ്ക്ക് വേണ്ടി ഉപേക്ഷിച്ചത് 11 സിനിമകൾ..'; വെളിപ്പെടുത്തി ജയസൂര്യ