രാജേഷ് മാധവൻ സംവിധായകനാവുന്ന ആദ്യ ചിത്രം 'പെണ്ണും പൊറാട്ടും'; റിലീസിന് ശേഷം ഒടിടിയിൽ എവിടെ കാണാം?

Published : Feb 09, 2026, 09:00 AM IST
Pennum Porattum OTT

Synopsis

Pennum Porattum OTT updates. നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന 'പെണ്ണും പൊറാട്ടും' ഫെബ്രുവരി 13-ന് തിയേറ്ററുകളിലെത്തും. ചലച്ചിത്രമേളകളിൽ മികച്ച അഭിപ്രായം നേടിയ ഈ ചിത്രം പുരുഷാധിപത്യത്തെ ആക്ഷേപഹാസ്യത്തിലൂടെ വിമർശിക്കുന്നു.

സഹ സംവിധായകനായും ജൂനിയർ ആർട്ടിസ്റ്റായും കോമഡി താരമായും നായകനായും തിളങ്ങിയ രാജേഷ് മാധവൻ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണ് 'പെണ്ണും പൊറാട്ടും'. ഐഎഫ്എഫ്ഐ ഗോവ, കേരള രാജ്യാന്തര ചലച്ചിത്രമേള എന്ന ചലച്ചിത്രമേളകളിൽ വമ്പൻ പ്രേക്ഷക- നിരൂപക പ്രശംസകൾ നേടിയ ചിത്രം റിലീസിനൊരുങ്ങുകയാണ്. ഫെബ്രുവരി 13 നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്.

പുരുഷാധിപത്യം, കാമനകൾ, പൊതുബോധം എന്നിവയെ ആക്ഷേപഹാസ്യത്തിലൂടെ വിമർശനാത്മകമായി സമീപിക്കുന്ന ചിത്രം കൂടിയാണ്. നിരവധി പുതുമുഖങ്ങൾക്കൊപ്പം മൃഗങ്ങളും ചിത്രത്തിന്റെ ഭാഗമാവുന്നുണ്ട്. സിനിമയിലെ പ്രധാന കഥാപാത്രമായ സുട്ടു എന്ന നായക്ക് ശബ്ദം നൽകിയിരിക്കുന്നത് ടൊവിനോ തോമസ് ആണ്. ഇപ്പോഴിതാ ചിത്രത്തിന്റെ ഒടിടി അപ്‌ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്. തിയേറ്റർ റിലീസിന് മുൻപ് തന്നെ നെറ്ഫ്ലിക്സ് ആണ് ചിത്രത്തിന്റെ സ്ട്രീമിങ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്.

പെണ്ണും പൊറാട്ടും' നിർമ്മിക്കുന്നത് മഹേഷിന്റെ പ്രതികാരം, ന്നാ താൻ കേസ് കോട്, ആൻഡ്രോയിഡ് കുഞ്ഞപ്പൻ എന്നീ സിനിമകളുടെ നിർമ്മാതാവായ സന്തോഷ് ടി കുരുവിളയാണ്. എസ് ടി കെ ഫ്രെയിംസ്, ബിനു ജോർജ് അലക്സാണ്ടർ പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ സന്തോഷ് ടി. കുരുവിളയോടൊപ്പം ബിനു ജോർജ് അലക്സാണ്ടർ, ഷെറിൻ റേച്ചൽ സന്തോഷ് എന്നിവരും ചിത്രത്തിന്റെ നിർമ്മാണ പങ്കാളികളാണ്.

പുതുമുഖങ്ങൾ അണിനിരക്കുന്ന പെണ്ണും പൊറാട്ടും

നാനൂറോളം പക്ഷിമൃഗാദികളും നൂറിലധികം പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. കോമഡിയിലും ആക്ഷനിലും ഉൾപ്പടെ പുതുമുഖങ്ങളുടെ അത്യുഗ്രൻ പ്രകടനങ്ങൾ ചിത്രത്തിന്റെ മറ്റൊരു ഹൈലൈറ്റ് ആണ്. ഒരു വർഷത്തോളം നീണ്ടുനിന്ന പ്രീ-പ്രൊഡക്ഷൻ പ്രവർത്തനങ്ങൾക്കും കൃത്യമായ അഭിനയ പരിശീലനത്തിനും ശേഷമാണ് ചിത്രം പൂർത്തിയാക്കിയത്. കർഷകത്തൊഴിലാളികളും യുവാക്കളും അടങ്ങുന്ന സാധാരണക്കാരായ ഗ്രാമവാസികളാണ് ചിത്രത്തിലെ അഭിനേതാക്കൾ.

കൂടാതെ ഒരു സസ്പെൻസ് എലമെന്റ് ആയി മലയാള സിനിമയിലെ ഒരു യുവ സൂപ്പർ താരം ഉൾപ്പടെ ചില പ്രമുഖ താരങ്ങൾ ശബ്ദ സാന്നിധ്യമായി 'പെണ്ണും പൊറാട്ടി'ലും എത്തുന്നുണ്ട്. ഫാന്റസിയും സോഷ്യൽ സറ്റയറും സമന്വയിപ്പിച്ചുകൊണ്ടുള്ള വേറിട്ടൊരു കഥാപരിസരമാണ് ചിത്രത്തിന്റേത്. 'ഭീഷ്മ പർവ്വം', 'റാണി പത്മിനി' തുടങ്ങിയ ഹിറ്റ് സിനിമകളുടെ രചനാ പങ്കാളിയായിരുന്ന രവിശങ്കറാണ് ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും നിർവഹിച്ചിരിക്കുന്നത്.

അരുൺ സി. തമ്പി എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായ ഈ ചിത്രത്തിന് വേണ്ടി സബിൻ ഉരളിക്കണ്ടി ഛായാഗ്രഹണം നിർവ്വഹിക്കുന്നു. ചമൻ ചാക്കോയാണ് എഡിറ്റിങ് കൈകാര്യം ചെയ്യുന്നത്. ഡോൺ വിൻസെന്റ് സംഗീതം പകരുമ്പോൾ വൈശാഖ് സുഗുണന്റേതാണ് വരികൾ. വിനോദ് പട്ടണക്കാടൻ കലാസംവിധാനവും റോണക്സ് സേവ്യർ മേക്കപ്പും നിർവ്വഹിച്ചിരിക്കുന്നു. ശബ്ദലേഖന വിഭാഗത്തിൽ ശ്രീജിത്ത് ശ്രീനിവാസൻ (സിങ്ക് & സൗണ്ട് ഡിസൈൻ), വിപിൻ നായർ (സൗണ്ട് മിക്സിംഗ്) എന്നിവർ പ്രവർത്തിക്കുന്നു. വൈശാഖ് സനൽകുമാർ, ഡിനോ ഡേവിസ് എന്നിവർ ചേർന്നാണ് വസ്ത്രാലങ്കാരം ഒരുക്കിയിരിക്കുന്നത്. എഗ്ഗ് വൈറ്റ് വി.എഫ്.എക്സും ലിജു പ്രഭാകർ കളറിംഗും നിർവ്വഹിക്കുമ്പോൾ ആന്റണി സ്റ്റീഫനാണ് പബ്ലിസിറ്റി ഡിസൈൻ കൈകാര്യം ചെയ്യുന്നത്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

SP
About the Author

Shyam Prasad

2025 ഓഗസ്റ്റ് മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ സബ് എഡിറ്റർ. പാലക്കാട് ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദം. മുൻപ് കേരളീയം മാസിക, സൗത്ത് ലൈവ് മലയാളം എന്നിവിടങ്ങളിൽ സബ് എഡിറ്ററായി പ്രവർത്തിച്ചു. കേരള, ദേശീയ വാർത്തകൾ, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. മൂന്ന് വർഷത്തെ മാധ്യമ പ്രവർത്തന കാലയളവിൽ ഗ്രൗണ്ട് റിപ്പോർട്ടുകൾ, നിരവധി ന്യൂസ് സ്റ്റോറികൾ, ഇൻഡെപ്ത് ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ആനുകാലികങ്ങളിൽ ചെറുകഥകളും എഴുതുന്നു.Read More...
Read more Articles on
click me!

Recommended Stories

റിലീസിന് മുന്നേ ആ ദുൽഖർ ചിത്രത്തിന്റെ ഒടിടി അവകാശം വിറ്റുപോയത് വമ്പൻ തുകയ്ക്ക്
'പേട്രിയറ്റിൽ ഞാൻ വില്ലനാണ്, ആവേശം 2 അടുത്ത വർഷം വരും..'; വെളിപ്പെടുത്തി ഫഹദ് ഫാസിൽ