
കൊച്ചി: കാർത്തിക് സുബ്ബരാജിന്റെ സ്റ്റോൺ ബെഞ്ച് ഫിലിംസിന്റെ ബാനറിൽ 'പെരുസ്' മാർച്ച് 21 മുതൽ റിലീസിനെത്തുന്നു. ഇളങ്കോ റാം തിരക്കഥയെഴുതി സംവിധാനം നിർവഹിക്കുന്ന ചിത്രം ഐഎംപി ഫിലിംസാണ് കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. എസ് കാർത്തികേയൻ, ഹർമൺ ബവേജ, ഹിരണ്യ പെരേര എന്നിവരാണ് നിർമ്മാതാക്കൾ. ശശി നാഗയാണ് സഹനിർമ്മാതാവ്.
വൈഭവ്, സുനിൽ, നിഹാരിക, ബാല ശരവണൻ, വിടിവി ഗണേഷ്, ചാന്ദിനി, കരുണാകരൻ എന്നിവർക്കൊപ്പം ഒരു കൂട്ടം ഹാസ്യനടന്മാരാണ് ചിത്രത്തിനായ് അണിനിരന്നിരിക്കുന്നത്. അഡൾട്ട് കോമഡി ജോണറിലാണ് ചിത്രം ഒരുങ്ങുന്നത്. ശ്രീലങ്കൻ ചിത്രം 'ടെൻടിഗോ'യുടെ തമിഴ് റീമേക്കാണിത്.
ഛായാഗ്രഹണം: സത്യ തിലകം, സംഗീതം: അരുൺ രാജ്, ബാഗ്രൗണ്ട് സ്കോർ: സുന്ദരമൂർത്തി കെ എസ്, ചിത്രസംയോജനം: സൂര്യ കുമാരഗുരു, കലാസംവിധാനം: സുനിൽ വില്ലുവമംഗലത്ത്, അഡീഷണൽ സ്ക്രീൻ പ്ലേ&ഡയലോഗ്: ബാലാജി ജയരാമൻ
ലിറിക്സ്: അരുൺ ഭാരതി, ബാലാജി ജയരാമൻ, അസോസിയേറ്റ് ഡയറക്ടർ: എ ആർ വെങ്കട്ട് രാഘവൻ, സൗണ്ട് ഡിസൈൻ: തപസ് നായക്, ഡിഐ: ബീ സ്റ്റുഡിയോ, വി എഫ് എക്സ്: ഹോകസ് പോകസ്, കോസ്റ്റ്യം ഡിസൈനർ: നൗഷാദ് അഹമ്മദ്, മേക്കപ്പ്: വിനോദ്, പബ്ലിസിറ്റി ഡിസൈൻസ്: രഞ്ജിൻ കൃഷ്ണൻ, സ്റ്റിൽസ്: ടി ജി ദിലീപ് കുമാർ.
തന്നെ എആര്‍ റഹ്മാന്‍റെ 'മുന്‍ ഭാര്യ' എന്ന് വിശേഷിപ്പിക്കരുത്, അപേക്ഷയുമായി സൈറ ബാനു
പുഷ്പ 3 എപ്പോള്‍ ഇറങ്ങും? വെളിപ്പെടുത്തി നിര്‍മ്മാതാക്കള്‍
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ