സ്വജനപക്ഷപാതം, തെളിവുണ്ട്; 2022 ലെ സംസ്ഥാന ചലച്ചിത്ര അവാർ‍‍ഡ് പ്രഖ്യാപനം റദ്ദാക്കണം, ഹൈക്കോടതിയിൽ ഹർജി

Published : Aug 07, 2023, 11:32 AM ISTUpdated : Aug 07, 2023, 12:39 PM IST
സ്വജനപക്ഷപാതം, തെളിവുണ്ട്; 2022 ലെ സംസ്ഥാന ചലച്ചിത്ര അവാർ‍‍ഡ് പ്രഖ്യാപനം റദ്ദാക്കണം, ഹൈക്കോടതിയിൽ ഹർജി

Synopsis

പുരസ്കാര നിർണ്ണയത്തിൽ സ്വജനപക്ഷപാതം ഉണ്ടായെന്നും ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത്  നിയമവിരുദ്ധമായി ഇടപെട്ടുവെന്നുമാണ് ഹർജിയിലെ ആരോപണം

ദില്ലി : 2022 ലെ സംസ്ഥാന ചലച്ചിത്ര അവാർ‍‍ഡ് പ്രഖ്യാപനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. ആകാശത്തിന് താഴെ എന്ന സിനിമയുടെ സംവിധായകൻ ലിജീഷ് മുല്ലേഴത്താണ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്. പുരസ്കാര നിർണ്ണയത്തിൽ സ്വജനപക്ഷപാതം ഉണ്ടായെന്നും ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് നിയമവിരുദ്ധമായി ഇടപെട്ടുവെന്നുമാണ് ഹർജിയിലെ ആരോപണം. സംവിധായകൻ വിനയൻ അടക്കമുള്ളവർ ഇതിനെതിരെ തെളിവുകളുണ്ടെന്നും ഹർജിയിലുണ്ട്. 

ചലച്ചിത്ര അവാർഡ് വിവാദം; രഞ്ജിത്തിനെതിരെ വീണ്ടും വിനയൻ, മറ്റൊരു ജൂറി അംഗത്തിന്റെ ശബ്ദരേഖ പുറത്തുവിട്ടു

ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് ജൂറി അംഗങ്ങളിൽ നിയമവിരുദ്ധമായി ഇടപെട് അർഹതയുള്ളവരുടെ അവാർഡ് തടഞ്ഞെന്ന് ഹർജിയിൽ ആരോപിക്കുന്നു. സിനിമ സംവിധായകനായ വിനയൻ പുറത്ത് വിട്ട നേമം പുഷ്പരാജിന്‍റെ ഓഡിയോ സംഭാഷണം സ്വജനപക്ഷപാതം നടത്തിയെന്നതിന്‍റെ തെളിവായി ഹർജിയിൽ ചൂണ്ടികാട്ടുന്നു. ഹർജി നാളെ ഹൈക്കോടതി പരിഗണിക്കും. തന്‍റെ സിനിമയ്ക്ക് പുരസ്കാരം കിട്ടാതിരിക്കാൻ രഞ്ജിത്ത് ഹീനമായ രാഷ്ട്രീയം കളിച്ചതിന്  തന്‍റെ പക്കൽ തെളിവുണ്ടെന്നായിരുന്നു സംവിധായകൻ വിനയന്‍റെ ആരോപണം. 

ചലച്ചിത്ര അവാര്‍ഡ് വിവാദം:രഞ്ജിത്തിനെതിരായ പരാതിയില്‍ അന്വേഷണം,സാംസ്‌കാരികവകുപ്പിന് മുഖ്യമന്ത്രിയുടെ നിര്‍ദേശം

 

asianet news

 

PREV
Read more Articles on
click me!

Recommended Stories

നടിയുമായി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ ശരിയോ? പിറന്നാൾ പോസ്റ്റിൽ 'സർപ്രൈസു'മായി സോഷ്യൽ മീഡിയ താരം, ഫോട്ടോസ് വൈറൽ
പുഷ്പ താഴത്തില്ലെടാ.., നേടിയത് 1800 കോടി; ഇന്ത്യൻ സിനിമയിൽ ഇൻഡസ്ട്രി ഹിറ്റടിച്ച അല്ലു അര്‍ജുന്‍ പടം