
കൊച്ചി: ഇന്നത്തെ കാലത്ത് ഓൺലൈൻ പേയ്മെന്‍റ് ആപ്പുകള്‍ സര്‍വ്വ സാധാരണമാണ്. ഗൂഗിൾ പേ, ഫോൺ പേ, പേറ്റിഎം തുടങ്ങിയവയെല്ലാം ഇന്ന് സര്‍വ്വസാധാരണമാണ്. പേയ്മെന്റ് ചെയ്ത് കഴിഞ്ഞാൽ ഒരു വ്യക്തി എത്രയാണോ നൽകിയത് ഒരു സ്പീക്കറിന്‍റെ സഹായത്തോടെ ഷോപ്പുടമകൾക്ക് ഇപ്പോള്‍ അറിയാം.
എന്നാൽ ഇത്തരത്തിൽ പേയമന്‍റിന് ശേഷം കേള്‍ക്കുന്ന ശബ്ദം പ്രിയ താരങ്ങളുടേത് ആണെങ്കിലോ?. അതേ ഇനി മുതൽ പ്രിയ താരങ്ങളുടെ ശബ്ദമാകും പേയ്മെന്റ് ആയെന്ന് അറിയിക്കുക. കേരളം, കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിൽ ജനപ്രിയ താരങ്ങളുട ശബ്ദം പേയമന്‍റ് വോയിസായി അവതരിപ്പിച്ചിരിക്കുകയാണ് ഫോണ്‍പേ.
കേരളത്തിൽ ഫോൺ പേയിൽ വരുന്ന ശബ്ദം മമ്മൂട്ടിയുടേതാണ്. ഇതിന്റെ ചെറിയ വീഡിയോ ക്ലിപ്പുകൾ ഇപ്പോൾ ഫാൻസ് പേജുകളിൽ പ്രചരിക്കുന്നുണ്ട്. ഇത് പോലെ മറ്റ് സംസ്ഥാനങ്ങളിലും ജനപ്രിയ താരങ്ങളാണ് ഫോണ്‍പേയില്‍ എത്തുന്നത്.
കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവിടങ്ങളില്‍ കിച്ച സുധീപ്, മഹേഷ് ബാബു എന്നിവരുമായി സഹകരിച്ചാണ് ഫോണ്‍പേ സ്മാർട്ട് സ്പീക്കറുകളിൽ ശബ്ദം ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഹിന്ദിയില്‍ അമിതാഭ് ബച്ചന്‍റെ ശബ്ദമാണ് ഫോണ്‍പേയ്ക്ക് ഉള്ളത്.
അതേസമയം, ഭ്രമയുഗത്തിളക്കത്തിലാണ് മമ്മൂട്ടി ഇപ്പോള്‍. രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ഭ്രമയുഗം എന്ന ചിത്രം പ്രേക്ഷ- നിരൂപക പ്രശംസകള്‍ ഏറ്റുവാങ്ങി ജൈത്ര യാത്ര തുടരുകയാണ്. കൊടുമന്‍ പോറ്റി എന്ന കഥാപാത്രമായാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തിയത്. റിലീസ് ദിനം മുതല്‍ മികച്ച മൗത്ത് പബ്ലിസിറ്റി ലഭിച്ച ചിത്രം ബോക്സ് ഓഫീസില്‍ 40 കോടിയിലേക്ക് കുതിക്കാനുള്ള തയ്യാറെടുപ്പിലാണ്.
മലയാള സിനിമയ്ക്ക് എന്ത് 'തിങ്കളാഴ്ച' വീഴ്ച: 'പ്രേമയുഗം ബോയ്സ്' ബോക്സോഫീസ് തകര്‍ക്കുകയാണ്.!
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ