നിത്യഹരിതമായ ആ ശബ്‍ദം നമുക്കൊപ്പം ഇനിയുമൊരുപാടു കാലം ഉണ്ടാകട്ടെ, കെ എസ് ചിത്രയ്‍ക്ക് ആശംസകളുമായി മുഖ്യമന്ത്രി

Published : Jul 27, 2020, 06:01 PM IST
നിത്യഹരിതമായ ആ ശബ്‍ദം നമുക്കൊപ്പം ഇനിയുമൊരുപാടു കാലം ഉണ്ടാകട്ടെ, കെ എസ് ചിത്രയ്‍ക്ക് ആശംസകളുമായി മുഖ്യമന്ത്രി

Synopsis

കെ എസ് ചിത്രയ്‍ക്ക് ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.  

മലയാളികളുടെ പ്രിയപ്പെട്ട ഗായിക കെ എസ് ചിത്രയുടെ ജന്മദിനമാണ് ഇന്ന്. നിത്യഹരിതമായ ആ ശബ്‍ദം നമുക്കൊപ്പം ഇനിയുമൊരുപാടു കാലം ഉണ്ടാകട്ടെ എന്നാഗ്രഹിക്കുന്നുവെന്ന് ആശംസകള്‍ നേര്‍ന്ന് പിണറായി വിജയൻ പറഞ്ഞു.

മലയാളികളുടെ പ്രിയഗായിക കെ എസ് ചിത്രയ്ക്ക് ജന്മദിനാശംസകൾ. നാലു പതിറ്റാണ്ടുകൾ നീണ്ട കലാജീവിതത്തിലൂടെ മലയാളിയുടെ സംഗീതഭാവുകത്വത്തെ വളർത്തിയെടുക്കുന്നതിൽ അസാമാന്യമായ സംഭവനകളാണ് ചിത്ര നൽകിയത്. മലയാളത്തിനു പുറമേ നിരവധി ഭാഷകളിൽ ഗാനങ്ങളാലപിച്ചുകൊണ്ട് രാജ്യം മുഴുവൻ കേരളത്തിന്റെ യശസ്സ് ഉയർത്താൻ ചിത്രയ്ക്ക് സാധിച്ചു. ജന്മദിനമാഘോഷിക്കുന്ന വേളയിൽ നിത്യഹരിതമായ ആ ശബ്‍ദം നമുക്കൊപ്പം ഇനിയുമൊരുപാടു കാലം ഉണ്ടാകട്ടെ എന്നാഗ്രഹിക്കുന്നു. ചിത്രയ്ക്ക് എല്ലാവിധ ആയുരാരോഗ്യ സൗഖ്യങ്ങളും നേരുന്നുവെന്ന് പിണറായി വിജയൻ പറഞ്ഞു.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

സൂര്യ - മമിത ബൈജു - വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസ് രണ്ട് ദിവസങ്ങൾ കൊണ്ട് കേരളത്തിൽ നിന്ന് ഗ്രോസ് 4.15 കോടി
ചിരഞ്ജീവിയുടെ 'ശങ്കര്‍ ദാദ എംബിബിഎസ്' റീ റിലീസിന്; തീയതി പ്രഖ്യാപിച്ചു