മാരി ശെല്‍വരാജ്- ധനുഷ് ടീമിന്റെ കര്‍ണനായി ആരാധകര്‍, ടൈറ്റില്‍ ലുക്ക് നാളെ

Published : Jul 27, 2020, 12:59 PM IST
മാരി ശെല്‍വരാജ്- ധനുഷ് ടീമിന്റെ കര്‍ണനായി ആരാധകര്‍, ടൈറ്റില്‍ ലുക്ക് നാളെ

Synopsis

മാരി ശെല്‍വരാജിന്റെ സംവിധാനത്തില്‍ ധനുഷ് നായകനാകുന്ന കര്‍ണന്റെ ടൈറ്റില്‍ ലുക്ക് നാളെ.

ധനുഷ് മാരി ശെല്‍വരാജിന്റെ സംവിധാനത്തില്‍ നായകനാകുന്നതിനാല്‍ കര്‍ണൻ എന്ന സിനിമയ്‍ക്കായി ആരാധകര്‍ കാത്തിരിക്കുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ ടൈറ്റില്‍ ലുക്ക്  നാളെ പുറത്തുവിടുമെന്ന് സംവിധായകനും നടനുമായ ലാല്‍ അറിയിച്ചിരിക്കുന്നു.

പരിയേറും പെരുമാള്‍ എന്ന സിനിമയിലൂടെ രാജ്യത്തിന്റെ ശ്രദ്ധപിടിച്ചുപറ്റിയ സംവിധായകനാണ് മാരി ശെല്‍വരാജ്. അതുകൊണ്ടുതന്നെ മാരി ശെല്‍വരാജും ധനുഷും ഒന്നിക്കുന്നുവെന്ന വാര്‍ത്ത ആരാധകര്‍ ഏറ്റെടുത്തിരുന്നു. കര്‍ണൻ എന്ന ധനുഷ് സിനിമയ്‍ക്കായി ആരാധകര്‍ കാത്തിരിക്കുകയാണ്. എന്തായിരിക്കും കര്‍ണൻ എന്ന സിനിമ പറയുക എന്ന സൂചന നാളെ വ്യക്തമാകും എന്നാണ് ആരാധകര്‍ കരുതുന്നത്.  ചിത്രീകരണം എത്രത്തോളം ആയി എന്ന് അറിയിച്ചിട്ടില്ല. എന്തായാലും ധനുഷ് ആരാധകര്‍ക്ക് ആഘോഷിക്കാൻ വക തരുന്ന ചിത്രമായിരിക്കും കര്‍ണൻ എന്നാണ് തമിഴ് സിനിമവൃത്തങ്ങള്‍ പറയുന്നത്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

രണ്ട് ദിവസങ്ങൾ കൊണ്ട് ആഗോള തലത്തിൽ 100 കോടി നേട്ടം; ബോക്സ് ഓഫീസിൽ തരംഗമായി സൂര്യ ചിത്രം 'വിശ്വനാഥ് ആൻഡ് സൺസ്'
വിവേകായി ഡോൺ മൈക്കിൾ; പൃഥ്വിരാജ് ചിത്രം 'ഖലീഫ' ക്യാരക്ടർ പോസ്റ്റർ പുറത്ത്