സന്തോഷ് ഇടുക്കിയുടെ പൈറേറ്റ്സ് ഓഫ് ഇടുക്കി സെപ്റ്റംബർ നാലിന്

Published : Aug 03, 2026, 02:08 PM IST
Pirates Of Idukki

Synopsis

സന്തോഷ് ഇടുക്കിയാണ് രചനയും സംവിധാനവും.

ആലഞ്ചേരി സിനിമാസിന്റെയും ആക്ടേഴ്സ് ഫാക്ടറി പ്രൊഡക്ഷൻസിന്റെയും ബാനറിൽ സിറിയക് ആലഞ്ചേരി നിർമ്മിച്ച് സന്തോഷ് ഇടുക്കി രചനയും സംവിധാനവും നിർവഹിച്ച പൈറേറ്റ്സ് ഓഫ് ഇടുക്കി സെപ്റ്റംബർ നാലിന് പ്രദർശനത്തിനെത്തുന്നു. സിനിമയുടെ റിലീസിംഗ് ഡേറ്റ് പ്രഖ്യാപിച്ചു കൊണ്ടുള്ള പോസ്റ്റർ പുറത്തിറങ്ങി.

ഇടുക്കിയുടെ പശ്ചാത്തലത്തിലൂടെ ഒരു സമ്പന്ന കുടുംബത്തിലെ ദുരൂഹതകളാണ് ഈ ചിത്രത്തിലൂടെ സന്തോഷ് ഇടുക്കി അവതരിപ്പിക്കുന്നത്. ഏറെ ശ്രദ്ധേയമായ കൂടോത്രത്തിനു ശേഷം സന്തോഷ് ഇടുക്കി തിരക്കഥ രചിച്ചു സംവിധാനം ചെയ്യുന്ന ചിതമെന്ന നിലയിലും ഈ ചിത്രം ഏറെ പ്രാധാന്യമർഹിക്കുന്നു.

ശ്രീജിത്ത് രവി, സിറിയക് ആലഞ്ചേരി, രവീന്ദ്രൻ കീരിത്തോട്, അനുരാജ് ശിവഗിരി,ജോബി കുന്നത്തുംപാറ, ബിജു തോപ്പൻ, അഭിലാഷ് വിദ്യാസാഗർ, അനീഷ് അബ്രഹാം, സാരംഗ് മാത്യു, ബിജു വൈദ്യൻ, അനിൽ കാളിദാസൻ, കെ.വി. രാജു, സജി, ജോമോൻ പാറയിൽ, അജീഷ് ചില്ലിസ്, ജോമി വെൺമണി, C. K. രാജു, സണ്ണി പനയ്ക്കൽ, ലിബിയ ഷോജൻ , ജിൻസി ജിസ്ബിൻ, ജയ, വാലന്റീന( ഫ്രാൻസ്) എന്നിവരെ കൂടാതെ നിരവധി അഭിനേതാക്കൾ വേഷമിട്ടിരിക്കുന്നു.

ക്യാമറ കിങ്ങൻ ജിതിൻ, പശ്ചാത്തല സംഗീതം റോണി റാഫേൽ, എഡിറ്റർ ജ്യോതിഷ് കുമാർ, സംഗീതം, സൗണ്ട് ഡിസൈൻ ജയ്സൺ ജോൺ, ആർട്ട്‌, ഷിബു അടിമാലി, അജയ് കീഴില്ലം, പ്രൊഡക്ഷൻ കൺട്രോളർ സേതു അടൂർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് പൗലോസ് കുറുമറ്റം, മേക്കപ്പ് പട്ടണം ഷാ, അരവിന്ദ് ഇടുക്കി. കോസ്റ്റ്യൂംസ് ബിനു. ചീഫ് അസോസിയേറ്റ് ഡയറക്ടർ: സാജൻ കല്ലായി. അസോസിയേറ്റ് ഡയറക്ടർ : ജിഷ്ണു രാധാകൃഷ്ണൻ. സ്റ്റുഡിയോ: ശുഭശ്രീ. സ്റ്റിൽ : രാജീവ് അഴിയൂർ. പബ്ലിസിറ്റി ഡിസൈൻ: ഷിനോജ് സൈൻ. പിആര്ഒ വാഴൂർ ജോസ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'നിലപാടുകളില്‍ ഉറച്ചുനില്‍ക്കാനുള്ള ധൈര്യം തികച്ചും പ്രശംസനീയം'; വിസ്മയയെ പുകഴ്ത്തി മാലാ പാർവതി
'സ്വപ്ന റോളായിരുന്നു, പക്ഷേ..', 'രാമായണ'യിൽ സീതയാകാത്തതിന് കാരണം പറഞ്ഞ് ശ്രീനിധി ഷെഡ്ഡി