വളരെ രൂക്ഷമായി താരങ്ങളെ വിമര്‍ശിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ വന്നിരുന്നു. ഇത്തരം ഒരു സംഭവം കണ്ടിട്ട് പ്രതികരിക്കാത്ത ധനുഷിനും ഏറെ വിമര്‍ശനം സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നുണ്ട്.

മുംബൈ: ആരാധകനെ സുരക്ഷ ഗാര്‍ഡുമാര്‍ തള്ളി നീക്കിയ വീഡിയോ വൈറലയാതിന് പിന്നാലെ നാഗാർജുന തിങ്കളാഴ്ച ക്ഷമാപണം നടത്തി. അംഗരക്ഷകൻ ഭിന്നശേഷിക്കാരനായ ആരാധകനെ തള്ളിയിടുന്ന വീഡിയോ വൈറലായതിന് പിന്നാലെയാണ് സൂപ്പര്‍താരം എക്സിലൂടെ ക്ഷമാപണം നടത്തിയത്. 

വൈറലായ ക്ലിപ്പിൽ നാഗാർജുന വിമാനത്താവളത്തിലൂടെ പുറത്തേക്ക് ഇറങ്ങുമ്പോഴാണ് സംഭവം. നടൻ ധനുഷും നാഗാർജുനയ്ക്കൊപ്പം ഉണ്ടായിരുന്നു. പെട്ടെന്ന് കഫേ ജീവനക്കാരൻ നാഗാർജ്ജുനയുടെ അടുത്തേക്ക് വരാന്‍ ശ്രമിക്കുന്നത് കാണാം. എന്നാൽ താരത്തിന് അടുത്ത് എത്തും മുന്‍പേ നാഗാർജുനയുടെ അംഗരക്ഷകൻ അയാള്‍ തള്ളിയിടുന്നത് കാണാം. നാഗര്‍ജുന ഇത് കാണാതെ നടന്നു നീങ്ങുന്നത് കാണാം. എന്നാല്‍ ധനുഷ് തിരിഞ്ഞ് നോക്കുന്നെങ്കിലും ഇതില്‍ ഇടപെടുന്നില്ല.

തുടര്‍ന്ന് വലിയ വിമര്‍ശനമാണ് ഈ വീഡിയോ വൈറലായതിന് പിന്നാലെ സംഭവിച്ചത്. പലരും നാഗാര്‍ജുനയുടെ ഈ സമയത്തെ പെരുമാറ്റം വളരെ മോശമായി എന്നാണ് അഭിപ്രായപ്പെട്ടത്. വളരെ രൂക്ഷമായി താരങ്ങളെ വിമര്‍ശിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ വന്നിരുന്നു. ഇത്തരം ഒരു സംഭവം കണ്ടിട്ട് പ്രതികരിക്കാത്ത ധനുഷിനും ഏറെ വിമര്‍ശനം സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നുണ്ട്.

Scroll to load tweet…
Scroll to load tweet…

ഈ വീഡിയോ വൈറലായതിന് പിന്നാലെയാണ് നാഗര്‍ജുന മാപ്പ് പറഞ്ഞ് രംഗത്ത് എത്തിയത്. “ഇത് എൻ്റെ ശ്രദ്ധയിൽ ഇപ്പോഴാണ് എത്തിയത്. ഇത് സംഭവിക്കാൻ പാടില്ലായിരുന്നു. ഞാൻ അദ്ദേഹത്തോട് ക്ഷമ ചോദിക്കുന്നു, ഭാവിയിൽ അത് സംഭവിക്കാതിരിക്കാൻ ആവശ്യമായ മുൻകരുതലുകൾ എടുക്കും” നാഗര്‍ജുന തന്‍റെ എക്സ് അക്കൌണ്ടില്‍ കുറിച്ചു.

Scroll to load tweet…

 കുബേര എന്ന ചിത്രത്തിലാണ് നാഗാര്‍ജുന ഇപ്പോള്‍ അഭിനയിക്കുന്നത്. ധനുഷാണ് ഈ ചിത്രത്തിലെ നായകന്‍. രശ്മിക മന്ദാനയാണ് ചിത്രത്തിലെ നായിക. ശേഖര്‍ കമ്മുലയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദേവി ശ്രീപ്രസാദാണ് ചിത്രത്തിന്‍റെ സംഗീതം. ചിത്രത്തിന്‍റെ ഷൂട്ടിംഗിനുള്ള യാത്രയിലായിരുന്നു നാഗാര്‍ജുനയും ധനുഷും എന്നാണ് സൂചന. 

'നിങ്ങള്‍ക്ക് ആള് മാറിപ്പോയെന്നാ തോന്നുന്നത്':കൽക്കി 2898 എഡി ടിക്കറ്റ് ബുക്കിംഗില്‍ വന്‍ പണി

കൽക്കി 2898 എഡി: തെലങ്കാന സര്‍ക്കാറിന്‍റെ പ്രത്യേക ഉത്തരവ്, പ്രേക്ഷകര്‍ക്ക് ഞെട്ടല്‍ !