
നവാഗതനായ ജിഷ്‍ണു ശ്രീകണ്ഠൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് പിടികിട്ടാപ്പുള്ളി. സിനിമയുടെ വേറിട്ട പേരില്‍ തന്നെ അതിന്റെ കഥയും ഒളിഞ്ഞിരിപ്പുണ്ട്. സിനിമ പ്രഖ്യാപിച്ചതുമുതല്‍ തന്നെ ചര്‍ച്ചയായതും അതൊക്കെകൊണ്ടുതന്നെയാണ്. ശ്രീഗോകുലം സിനിമ നിര്‍മിക്കുന്ന പിടികിട്ടാപ്പുള്ളി എന്ന സിനിമ ഒരു ക്രൈം കോമഡി ത്രില്ലറാണെന്ന് സംവിധായകൻ ജിഷ്‍ണു ശ്രീകണ്ഠൻ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞു.
ഒരൊറ്റ രാത്രികൊണ്ട് നടക്കുന്ന സംഭവങ്ങളാണ് ചിത്രത്തിലുള്ളത്. ആള് മാറി കിഡ്‍നാപ്പ് ചെയ്യപ്പെടുന്നു. തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളാണ് സിനിമയ്‍ക്ക് ആധാരം. സിനിമ ഒടിടി റിലീസ് ആണ് ലക്ഷ്യമിടുന്നത് എന്നും ജിഷ്‍ണു ശ്രീകണ്ഠൻ പറഞ്ഞു.
സണ്ണി വെയ്‍ൻ ആണ് ചിത്രത്തില്‍ നായകൻ. അഹാന കൃഷ്‍ണ ആണ് നായികയായി എത്തുന്നത്. മറീന മൈക്കിള്‍, അനൂപ് രമേശ്, മേജര്‍ രവി തുടങ്ങിയവരും ചിത്രത്തിലുണ്ട്. സുമേഷ് വി റോബിൻ ആണ് തിരക്കഥാകൃത്ത്. അജോയ് സാമുവല്‍ ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. പി എസ് ജയഹരിയാണ് സംഗീതം. വിനായ് ശശികുമാര്‍, മനു മഞ്‍ജിത്ത് എന്നിവരാണ് ഗാനരചന. രാകേഷ് കെ രാജൻ ആണ് ചീഫ് അസോസിയേറ്റ് ഡയറക്ടര്‍. എം എസ് നിതിൻ ദാസ് അസോസിയേറ്റ് ഡയറക്ടര്‍.
ഹ്രസ്വചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് ജിഷ്‍ണു ശ്രീകണ്ഠൻ. ക്രൈം കോമഡി ഴോണറില്‍ തന്നെ പെടുന്ന ദര്‍ബേ ഗുജേ എന്ന ഹ്രസ്വ ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഹ്രസ്വചിത്രങ്ങളില്‍ വേറിട്ട ദൃശ്യഭാഷ സ്വീകരിച്ച ദര്‍ബേ ഗുജേയുടെ സംവിധാനത്തിന് പുറമേ ഛായാഗ്രാഹണവും ചിത്രസംയോജനവും നിര്‍വഹിച്ചതും ജിഷ്‍ണു ശ്രീകണ്ഠനാണ്. കേരള രാജ്യന്തര ഹ്രസ്വ ചലച്ചിത്രോത്സവത്തില്‍ മികച്ച ഹ്രസ്വചിത്രത്തിനുള്ള പ്രത്യേക ജൂറി പരാമര്‍ശവും ദര്‍ബേ ഗുജേയ്‍ക്ക് ലഭിച്ചിരുന്നു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ