കൊമ്പുകോര്‍ക്കാര്‍ സ്റ്റൈല്‍ മന്നനും തലയും, തീയറ്ററുകളെ ആവേശം കൊള്ളിക്കാൻ അണ്ണാത്തെയും വലിമൈയും

Web Desk   | Asianet News
Published : Jul 16, 2021, 04:50 PM IST
കൊമ്പുകോര്‍ക്കാര്‍ സ്റ്റൈല്‍ മന്നനും തലയും, തീയറ്ററുകളെ ആവേശം കൊള്ളിക്കാൻ അണ്ണാത്തെയും വലിമൈയും

Synopsis

രജനികാന്തിന്റെയും അജിത്തിന്റെയും സിനിമകള്‍ ഒരുമിച്ച് തിയറ്ററുകളില്‍ എത്തിയേക്കുമെന്ന വാര്‍ത്തകളാണ് വരുന്നത്.


തമിഴകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള നായകൻമാരാണ് സ്റ്റൈല്‍ മന്നൻ രജനികാന്തും തല അജിത്തും. അപോള്‍ ഇരുവരുടെയും സിനിമകള്‍ ഒരുമിച്ച് റിലീസായോ. സിനിമകള്‍ വൻ ഹിറ്റാകുമെന്ന് തീര്‍ച്ച. തീയറ്ററുകളെ ആവേശം കൊള്ളിക്കുന്ന വാര്‍ത്തയാണ് തമിഴകത്ത് നിന്ന് വരുന്നതും.

സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന അണ്ണാത്തെയാണ് രജനികാന്തിന്റെ പുതിയ ചിത്രം. ദീപാവലി ചിത്രമായി തിയറ്ററുകളില്‍ എത്തിക്കാനാണ് തീരുമാനിച്ചത്. അജിത്ത് നായകനാകുന്ന വലിമൈയും ദീപാവലിക്ക് തന്നെ തിയറ്റുകളില്‍ എത്തുമെന്നാണ് പുതിയ വാര്‍ത്ത. എച്ച് വിനോദ് ആണ് വലിമൈ സംവിധാനം ചെയ്യുന്നത്.

അണ്ണാത്തെയുടെ മാത്രമേ റിലീസ് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപിക പ്രഖ്യാപനം ഉണ്ടായിട്ടുള്ളൂ. മീന, ഖുശ്ബു,  നയന്‍താര,   കീര്‍ത്തി  സുരേഷ്, പ്രകാശ്  രാജ്, സൂരി, സതീഷ് തുടങ്ങി ഒട്ടേറെ പ്രമുഖ താരങ്ങള്‍ ചിത്രത്തിലുണ്ട്. ഹുമ  ഖുറേഷി, സാക്ഷി  അഗര്‍വാള്‍, കാര്‍ത്തികേയ എന്നിവരാണ് വലിമൈയിലെ താരങ്ങള്‍.

ഗ്രാമീണപശ്ചാത്തലത്തിലുള്ള സിനിമയില്‍ രജനികാന്ത് നായകനാകുമ്പോള്‍ അജിത്ത് വലിമൈ പൊലീസ് ഓഫീസറുടെ വേഷത്തിലാണ് എത്തുന്നത്.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

PREV
click me!

Recommended Stories

'12 വയസില്‍ കണ്ട പയ്യനല്ല ഞാൻ, മീനാക്ഷി യുകെയിൽ സെറ്റിൽഡ്'; വിശേഷം പറഞ്ഞ് 'തട്ടീം മുട്ടീം' നടൻ
കണ്‍ട്രി ഫോക്കസ് വിഭാഗത്തില്‍ അഞ്ച് വിയറ്റ്‌നാം ചിത്രങ്ങള്‍