മദ്യപിച്ച് സ്ത്രീകളെ ഫോണിൽ വിളിച്ച് അശ്ലീലം പറഞ്ഞിട്ടുണ്ട്, പിറ്റേദിവസം അതൊന്നും ഓർമ്മ കാണില്ല..; തുറന്നുപറഞ്ഞ് പിയുഷ് മിശ്ര

Published : Apr 04, 2026, 03:35 PM IST
Piyush Mishra

Synopsis

Piyush Mishra Says He Made Obscene Phone Calls To Women After Drinking Alcohol. നടനും ഗായകനുമായ പിയുഷ് മിശ്ര, മദ്യാസക്തി തന്റെ ജീവിതം തകർത്തതിനെക്കുറിച്ച് വെളിപ്പെടുത്തി.

മദ്യപാനം എങ്ങനെയാ തന്റെ ജീവിതത്തെ നശിപ്പിച്ചതെന്ന് തുറന്നുപറഞ്ഞ് നടനും ഗായകനുമായ പിയുഷ് മിശ്ര. മദ്യപിച്ച് താൻ അമ്മയെ പോലും ഉപദ്രവിച്ചിട്ടുണ്ടെന്നും, രാത്രി സ്ത്രീകളെ വിളിച്ച് അശ്ലീലം പറയാറുണ്ടെന്നും പറഞ്ഞ പിയുഷ് മിശ്ര പിറ്റേദിവസം തനിക്ക് അതൊന്നും ഓർമ്മയുണ്ടാവാറില്ലെന്നും കൂട്ടിച്ചേർത്തു.

"പിന്നീട് പശ്ചാത്താപം വരുത്തുന്ന പല കാര്യങ്ങളും മദ്യപിച്ച സമയത്ത് ഉണ്ടായിട്ടുണ്ട്. ഞാനങ്ങനെയല്ലല്ലോ എന്ന് പലവട്ടം തോന്നിയിട്ടുണ്ട്. അമ്മയെപ്പോലും വളരെ ഉപദ്രവിച്ചിട്ടുണ്ട്. മദ്യപിച്ച് ലക്കുകെട്ട് രാത്രിയില്‍ സ്ത്രീകളെ ഫോണ്‍ വിളിക്കുകയും അശ്ലീലം പറയുകയും ചെയ്തിട്ടുണ്ട്. എന്താണ് പറഞ്ഞതെന്ന് പിറ്റേ ദിവസം രാവിലെ എനിക്ക് തന്നെ ഓര്‍മയുണ്ടാവില്ല. പിന്നീട് ആളുകള്‍ ഫോണിലൂടെ താന്‍ മോശമായി സംസാരിച്ചുവെന്ന് പറഞ്ഞിട്ടുണ്ട്." പിയുഷ് മിശ്ര പറയുന്നു.

"ഞാനങ്ങനെ ചെയ്തിട്ടില്ലെന്ന് ഞാന്‍ നിഷേധിച്ചിട്ടുമുണ്ട്. പക്ഷേ ഞാൻ ചെയ്തെന്ന് അവര്‍ തെളിവുകള്‍ നിരത്തി. എന്‍റെ നിയന്ത്രണം ഏറെക്കുറെ നഷ്ടമായിരുന്നു. ചെയ്യാന്‍ പാടില്ലാത്തത്, ഇഷ്ടമില്ലാത്തത് ഒക്കെ ഞാന്‍ ചെയ്തു. ബോധമുള്ളപ്പോള്‍ ചെയ്യാന്‍ ഒരിക്കലും ചെയ്യാന്‍ സാധ്യതയില്ലാത്തവയായിരുന്നു അതെല്ലാം. തൊഴില്‍പരമായും അക്കാലത്ത് ഞാന്‍ ബുദ്ധിമുട്ടി. മദ്യാസക്തി ജോലിയെ ബാധിക്കാന്‍ തുടങ്ങി. ഒപ്പം ജോലി ചെയ്യാന്‍ ബുദ്ധിമുട്ടാണെന്ന് ആളുകള്‍ പറയാന്‍ തുടങ്ങി. ആരും വിളിക്കാതെയായി." പിയുഷ് മിശ്ര കൂട്ടിച്ചേർത്തു. ഒരു പോഡ്കാസ്റ്റിനിടെയായിരുന്നു പിയുഷ് മിശ്രയുടെ പ്രതികരണം.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

സോഷ്യല്‍ മീഡിയയിലെ ‘ഗുണ്ട ബിനു’; ശരത് ഉണ്ണിത്താൻ അന്തരിച്ചു
മുകേഷിനും ഗണേഷിനും കൊമ്പുണ്ടായിരുന്നോ ? രഞ്ജിത്തിനെതിരായ പോസ്റ്റിന് കമന്റ്, മറുപടിയുമായി മാലാ പാർവതി