'നിലപാടുകള്‍ തന്റേടത്തോടെ പറയാൻ പെണ്‍കുട്ടികളെ വേണം, പാർവതിയെപ്പോലെ'; പി കെ ശ്രീമതി ടീച്ചർ

By Web TeamFirst Published Oct 13, 2020, 10:28 AM IST
Highlights

അതേസമയം, ഭാവനയെ പരിഹസിച്ചിട്ടില്ലെന്നായിരുന്നു ഇടവേള ബാബു കഴിഞ്ഞദിവസം പ്രതികരിച്ചത്. അമ്മ നിർമ്മിക്കുന്ന പുതിയ സിനിമയിൽ ഭാവന ഉണ്ടാകില്ലെന്ന് പറഞ്ഞതിനെ ഒരു വിഭാഗം തെറ്റായി വ്യാഖ്യാനിക്കുക ആയിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. 

ഴിഞ്ഞ ദിവസമാണ് പാർവതി തിരുവോത്ത് താരസംഘടനയായ 'അമ്മ'യില്‍ നിന്ന് രാജിവെച്ചത്. നടി ഭാവനയെ മരിച്ചവരുമായി താരതമ്യം ചെയ്ത ഇടവേള ബാബുവിന്റെ പരാമർശത്തിൽ പ്രതിഷേധിച്ചായിരുന്നു നടപടി. ഇപ്പോഴിതാ  പാർവതിയെ പിന്തുണച്ച് സിനിമാ-രാഷ്ട്രീയ രം​ഗത്തെ പ്രമുഖർ രം​ഗത്തെത്തുകയാണ്.

നിലപാടുകള്‍ തന്റേടത്തോടെ ഉറക്കെ പറയാൻ പാര്‍വതിയെ പോലെയുള്ള പെണ്‍കുട്ടികളെ നമുക്ക് വേണമെന്നായിരുന്നു പി.കെ ശ്രീമതി ടീച്ചറുടെ പ്രതികരണം. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ശ്രീമതി ടീച്ചറുടെ പ്രതികരണം. 

പി.കെ ശ്രീമതി ടീച്ചറുടെ ഫേസ്ബുക്ക് പോസ്റ്റ്

AMMA യിൽനിന്നു പാർവ്വതി രാജി വെച്ചു.......നിലപാടുകൾ തന്റേടത്തോടെ ഉറക്കെ ഉറക്കെ പറയാൻ വേണം നമുക്ക് പെൺകുട്ടികൾ പാർവ്വതിയെപോലെ.

AMMA യിൽനിന്നു പാർവ്വതി രാജി വെച്ചു.......നിലപാടുകൾ തന്റേടത്തോടെ ഉറക്കെ ഉറക്കെ പറയാൻ വേണം നമുക്ക് പെൺകുട്ടികൾ പാർവ്വതിയെപോലെ.

Posted by P.K.Sreemathi Teacher on Monday, 12 October 2020

അതേസമയം, ഭാവനയെ പരിഹസിച്ചിട്ടില്ലെന്നായിരുന്നു ഇടവേള ബാബു കഴിഞ്ഞദിവസം പ്രതികരിച്ചത്. അമ്മ നിർമ്മിക്കുന്ന പുതിയ സിനിമയിൽ ഭാവന ഉണ്ടാകില്ലെന്ന് പറഞ്ഞതിനെ ഒരു വിഭാഗം തെറ്റായി വ്യാഖ്യാനിക്കുക ആയിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. ട്വന്റി ട്വന്റി സിനിമയിൽ ഭാവനയുടെ കഥാപാത്രം മരിക്കുന്നുണ്ട്. മരിച്ച ഒരാളെ രണ്ടാം ഭാഗത്തിൽ എങ്ങനെ അഭിനയിപ്പിക്കുമെന്നാണ് പ്രസ്താവനയിലൂടെ ഉദ്ദേശിച്ചത്. ഭാവന അമ്മയിലെ അംഗമല്ലാത്തതും അഭിനയിപ്പിക്കാൻ തടസമാണെന്നും ഇടവേള ബാബു പറഞ്ഞു.

click me!