ആമിര്‍ ഖാനെതിരായ വധഭീഷണിയിൽ പൊലീസിന്റെ നിര്‍ണായ നീക്കം, കേസെടുത്തു, വസതിക്ക് സുരക്ഷ കൂട്ടി, പരാതി എഴുതിവാങ്ങിയേക്കും

Published : Jul 19, 2026, 11:35 PM IST
aamir khan reacts to love jihad accusation by bjp shiv sena leaders after his third marriage to Gauri Spratt

Synopsis

ലൗ ജിഹാദ് ആരോപണങ്ങളെ തുടർന്ന് ബോളിവുഡ് താരം ആമിർ ഖാന് ലോറൻസ് ബിഷ്ണോയ് ഗ്യാങ്ങിന്റെ പേരിൽ വധഭീഷണി. ഭീഷണിയുടെ പശ്ചാത്തലത്തിൽ മുംബൈ ക്രൈംബ്രാഞ്ച് സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും താരത്തിന്റെ വസതിക്ക് സുരക്ഷ വർധിപ്പിക്കുകയും ചെയ്തു.

മുംബൈ: ബോളിവുഡ് താരം ആമിർ ഖാന് നേരെയുണ്ടായ വധഭീഷണിയിൽ സ്വമേധയാ കേസെടുത്ത് മുംബൈ ക്രൈംബ്രാഞ്ച്. ഭീഷണിയുടെ പശ്ചാത്തലത്തിൽ ആമിറിന്റെ മുംബൈയിലെ വസതിക്ക് സുരക്ഷ കൂട്ടി. സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന ശബ്ദ സന്ദേശവും പോസ്റ്റും അന്വേഷണ സംഘം പരിശോധിച്ചു. വിദേശത്തുളള താരം തിരിച്ചെത്തിയാൽ പരാതി എഴുതിവാങ്ങിയേക്കും. ആമിർ ഖാൻ ലൗ ജിഹാദ് പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇത് വച്ചുപൊറുപ്പിക്കില്ലെന്നുമായിരുന്നു ഭീഷണി. ലോറൻസ് ബിഷ്ണോയ് ഗ്യാങ്ങിന്റെ പേരിലാണ് ഭീഷണി സന്ദേശം പ്രചരിച്ചത്. ലോറൻസ് ബിഷ്ണോയ് ഗ്യാങാണ് വധഭീഷണി പോസ്റ്റിട്ടത്. ലൗ ജിഹാദ് പ്രോത്സാഹിപ്പിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും താരമെന്ന പദവി ഇതിനുപയോഗിച്ചാൽ തീർത്തുകളയുമെന്നും ബിഷ്ണോയ് ഗ്യാങിന്റെ സന്ദേശത്തിൽ പറയുന്നു. സൽമാൻ ഖാൻ കേസിലെ ലോറൻസ് ബിഷ്ണോയിയുടെ സഹോദരങ്ങളെന്ന പേരിലാണ് പോസ്റ്റ് വന്നിരിക്കുന്നത്.

ജൂലൈ മാസം തുടക്കത്തിലായിരുന്നു ആമിര്‍ ഖാന്‍റെ മൂന്നാം വിവാഹം. ഇതിന് പിന്നാലെ താരം വിവാഹം കഴിച്ച സ്ത്രീകള്‍ എല്ലാവരും ഹിന്ദുക്കളാണെന്നും ലവ് ജിഹാദാണെന്നും പറഞ്ഞ് വിമര്‍ശനങ്ങള്‍ ഉയന്നു. മഹാരാഷ്ട്ര മന്ത്രി നിതേഷ് റാണ ആമിർ ഖാനെ ‘ലവ് ജിഹാദിന്റെ ബ്രാൻഡ് അംബാസഡർ’ എന്നും വിശേഷിപ്പിച്ചു. ഇതോടെ വിവാദങ്ങൾക്ക് തുടക്കമായി. ഏറ്റവും ഒടുവിൽ ആമിർ ഖാനെ വധിക്കണമെന്ന് പറഞ്ഞും ഒരു സന്യാസി രം​ഗത്ത് എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ വധഭീഷണി വന്നിരിക്കുന്നത്. ഇത് നമ്മുടെ സംസ്കാരത്തിന് എതിരാണെന്നും പ്രത്യഘാതം ആമിര്‍ ഖാന്‍ ഉടനെ നേരിടേണ്ടി വരുമെന്നും ഭീഷണി സന്ദേശത്തിലുണ്ട്.

വിവാദങ്ങളോട് ആമിര്‍ ഖാന്‍ പ്രതികരിച്ചത്

എന്‍റെ രണ്ട് സഹോദരിമാരും ഹിന്ദുക്കളെയാണ് വിവാഹം കഴിച്ചിരിക്കുന്നത്. എന്‍റെ മകളും ഒരു ഹിന്ദുവിനെയാണ് വിവാഹം ചെയ്തത്. എന്‍റെ കസിന്‍ മന്‍സൂര്‍ ഒരു ക്രിസ്ത്യാനിയെയാണ് വിവാഹം ചെയ്തിരിക്കുന്നത്. ഗൗരിയോ റീനയോ കിരണോ ഒന്നും എന്നെ വിവാഹം കഴിച്ചതിന്‍റെ പേരില്‍ അവരുടെ മതം മാറിയില്ല. ഗൗരി ഒരു ഹിന്ദുവല്ല, മറിച്ച് ക്രിസ്ത്യാനിയാണ്. അതേസമയം മതപരമായ കാര്യങ്ങളില്‍ പങ്കെടുക്കാറുള്ള ഒരാളുമല്ല. കാലം മുന്നോട്ട് പോകവെ ജീവിതം കൂടുതല്‍ തമാശ നിറഞ്ഞതാവുകയാണ്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ബ്രഹ്മാണ്ഡ താരനിര, 'രാമായണ'യുടെ ആഗോള പ്രയാണത്തിന് മുന്നോടിയായി 'പ്രഥം സങ്കൽപ്പിന്' ആരംഭം; ട്രെയിലർ റിലീസ് ജൂലൈ 24ന്
അത് കണ്ടിട്ട് എനിക്ക് ഉറങ്ങാൻ പറ്റിയില്ല, ദില്ലിയിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തെന്ന് രഞ്ജിനി ഹരിദാസ്; കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനം