സുശാന്ത് സിംഗിന്‍റെ മരണം: സഞ്ജയ് ലീലാ ബൻസാലിയെ തിങ്കളാഴ്ച്ച ചോദ്യം ചെയ്യും

Published : Jul 03, 2020, 09:26 AM IST
സുശാന്ത് സിംഗിന്‍റെ മരണം: സഞ്ജയ് ലീലാ ബൻസാലിയെ തിങ്കളാഴ്ച്ച ചോദ്യം ചെയ്യും

Synopsis

സഞ്ജയ് ലീല ബന്‍സാലി സുശാന്ത് സിംഗിന് നാല് സിനിമകള്‍ വാഗ്‍ദാനം ചെയ്‍തിരുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു

മുംബൈ: ബോളിവുഡ് നടൻ സുശാന്ത് സിംഗ് രാജ്‍പുത്തിന്‍റെ മരണവുമായി ബന്ധപ്പെട്ട് സംവിധായകൻ സഞ്ജയ് ലീലാ ബൻസാലിയെ തിങ്കളാഴ്ച്ച ചോദ്യം ചെയ്യും. ബൻസാലിയുടെ ചിത്രങ്ങളിൽ നിന്ന് സുശാന്തിനെ ഒഴിവാക്കിയതായുള്ള ആരോപണം ഉയർന്നതിനാലാണ് ചോദ്യം ചെയ്യുന്നത്. 

എം എസ് ധോണിയുടെ ക്ലൈമാക്സ് ടിവിയില്‍ കാണുന്ന സുശാന്ത്-വീഡിയോ

സഞ്ജയ് ലീല ബന്‍സാലി സുശാന്ത് സിംഗിന് നാല് സിനിമകള്‍ വാഗ്‍ദാനം ചെയ്‍തിരുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. പക്ഷേ ഇരുവരും ചേര്‍ന്നുള്ള ഒരു സിനിമ പോലും യാഥാര്‍ഥ്യമായില്ല. സുശാന്തിന്‍റെ ഡേറ്റ് സംബന്ധിച്ച പ്രശ്‍നങ്ങള്‍ മൂലമാണ് ആ സിനിമകള്‍ സംഭവിക്കാതിരുന്നതെന്നായിരുന്നു റിപ്പോര്‍ട്ട്. യാഷ് രാജ് ഫിലിംസുമായി ഏര്‍പ്പെട്ടിരുന്ന ഒരു കരാറിന്‍റെ ഭാഗമായി തന്നെ തേടിയെത്തിയിരുന്ന പല അവസരങ്ങളും സുശാന്തിന് ഉപേക്ഷിക്കേണ്ടിവന്നതായും ആരോപണം ഉയര്‍ന്നിരുന്നു. ഇതേക്കുറിച്ചാവും അന്വേഷണസംഘം സഞ്ജയ് ലീല ബന്‍സാലിയോട് പ്രധാനമായും ആരായുകയെന്നാണ് വിവരം. 

 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

നിവിന്‍ പോളിയുടെ 'ഫാര്‍മ' ഇപ്പോള്‍ കാണാം; 7 ഭാഷകളില്‍ സ്ട്രീമിംഗ് ആരംഭിച്ചു
അനശ്വര രാജന്റെ ചാമ്പ്യൻ, ട്രെയിലര്‍