'പൊന്നിയിൻ സെല്‍വൻ രണ്ടാം ഭാഗം' എപ്പോഴെത്തും?, പ്രതികരണവുമായി മണിരത്നം

By Web TeamFirst Published Sep 18, 2022, 6:49 PM IST
Highlights

'പൊന്നിയിൻ സെല്‍വൻ രണ്ടി'ന്റെ റിലീസ് എപ്പോഴായിരിക്കുമെന്ന് മണിരത്നം പറയുന്നു.

തമിഴകത്തെ ഇതിഹാസ ചിത്രമായേക്കാവുന്ന 'പൊന്നിയിൻ സെല്‍വനാ'യി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. സാഹിത്യകാരൻ കൽക്കിയുടെ വിശ്വ പ്രസിദ്ധമായ ചരിത്ര നോവലിനെ ആധാരമാക്കിയാണ് മണിരത്‍നം 'പൊന്നിയിൻ സെല്‍വൻ' ഒരുക്കുന്നത്. വൻ താരനിര അണിനിരക്കുന്ന ചിത്രം രണ്ട് ഭാ​ഗങ്ങളായാണ് പ്രദർശനത്തിന് എത്തുന്നത്. രണ്ടാം ഭാഗം എപ്പോള്‍ എത്തുമെന്നും അറിയിച്ചിരിക്കുകയാണ് സംവിധായകൻ മണിരത്നം.

സെപ്റ്റംബര്‍ 30ന് ആണ് ആദ്യ ഭാഗം പ്രദര്‍ശനത്തിന് എത്തുക. രണ്ടാം ഭാഗം ഒമ്പത് മാസങ്ങള്‍ക്ക് ശേഷം റിലീസ് ചെയ്യുമെന്നാണ് മണിരത്നം അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം മാധ്യമപ്രവര്‍ത്തകരുമായുള്ള സംവാദത്തിലാണ് മണിരത്നം ഇക്കാര്യം അറിയിച്ചത്. ഒന്നാം ഭാഗത്തിന് ഒപ്പം തന്നെ ചിത്രീകരണം കഴിഞ്ഞ രണ്ടാം ഭാഗത്തിന്റെ പോസ്റ്റ് പ്രൊഡക്ഷനാണ് ഇനി ബാക്കിയുള്ളത്.

വിക്രം, ജയം രവി, കാർത്തി, റഹ്മാൻ, പ്രഭു, ശരത് കുമാർ, ജയറാം, പ്രകാശ് രാജ്, ലാൽ, വിക്രം പ്രഭു, പാർത്ഥിപൻ, ബാബു ആന്റണി, അശ്വിൻ കാകുമാനു, റിയാസ് ഖാൻ, ഐശ്വര്യാ റായ് ബച്ചൻ, തൃഷ, ശോഭിതാ ദുലിപാല, ജയചിത്ര തുടങ്ങി ഒട്ടേറേ അഭിനേതാക്കൾ ചിത്രത്തിലുണ്ട്.  125 കോടിക്കാണ് ചിത്രത്തിന്റെ സ്ട്രീമിങ്ങ് അവകാശം വിറ്റുപോയതെന്നാണ് റിപ്പോര്‍ട്ട്. തിയറ്റർ റിലീസിന് ശേഷമായിരിക്കും ആമസോണിലൂടെ സ്ട്രീമിങ്ങ് ആരംഭിക്കുക.  എ ആര്‍ റഹ്‍മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.

തോട്ട ധരണിയും വാസിം ഖാനും ചേർന്നാണ് ചിത്രത്തിന്റെ കലാ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ശ്രീകർ പ്രസാദ് ആണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിക്കുന്നത്. രവി വര്‍മനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ശ്യാം കൗശലാണ് ആക്ഷൻ കൊറിയോഗ്രഫി. ബൃന്ദ നൃത്ത സംവിധാനം.  ആനന്ദ് കൃഷ്‍ണമൂര്‍ത്തിയാണ് സൗണ്ട് ഡിസൈനര്‍.  ഏക ലഖാനി വസ്‍ത്രാലങ്കാരവും നിർവ്വഹിക്കുന്നു.

Read More : 'ശകുന്തള'യായി സാമന്ത, 'ദുഷ്യന്തനാ'യി മലയാളി താരം, ദേവ് മോഹന്റെ ഫസ്റ്റ് ലുക്ക്

click me!