ഇന്ന് പാൻ‌ ഇന്ത്യൻ താരമായി ഉയർന്ന് നിൽക്കുന്ന താരത്തിന്റെ വളർച്ചയിൽ എന്നും തുണയായി ഭാര്യ അമാല്‍ സൂഫിയയും ഉണ്ട്.

ലയാളികളുടെ പ്രിയതാരമാണ് ദുൽഖർ സൽമാൻ. വെള്ളിത്തിരയിൽ എത്തി ചുരുങ്ങിയ കാലം കൊണ്ടുതന്നെ തെന്നിന്ത്യയിലെ തന്നെ മുൻനിര നായകനായി മാറാൻ ദുൽഖറിനായി. ഇന്ന് പാൻ‌ ഇന്ത്യൻ താരമായി ഉയർന്ന് നിൽക്കുന്ന താരത്തിന്റെ വളർച്ചയിൽ എന്നും തുണയായി ഭാര്യ അമാല്‍ സൂഫിയയും ഉണ്ട്. കഴിഞ്ഞ ദിവസമായിരുന്നു ഇരുവരുടെയും പതിനൊന്നാം വിവാഹ വാർഷികം. നിരവധി പേരാണ് തങ്ങളുടെ പ്രിയപ്പെട്ട ഡിക്യുവിനും ഭാര്യയ്ക്കും ആശംസകളുമായി രം​ഗത്തെത്തിയത്. ഈ അവസരത്തിൽ ദുൽഖർ സോഷ്യൽ മീഡിയയിൽ കുറിച്ച വാക്കുകളാണ് ശ്രദ്ധനേടുന്നത്.

‘വളരെ വൈകിപ്പോയ പോസ്റ്റ്! പക്ഷേ, ഇന്നത്തെ ദിവസം ഭ്രാന്തമായിരുന്നുവെന്ന് നിനക്കറിയാം. പതിനൊന്ന് വർഷം! ഇത്രയും കാലം എവിടെ പോയി എന്ന് എനിക്കറിയില്ല. എന്റെ താടി നരച്ചപ്പോൾ, നീ അമ്മമാരുടെ ഗ്രൂപ്പിൽ ചേർന്നപ്പോൾ, നമ്മൾ സ്വന്തം വീട് വാങ്ങിയപ്പോൾ. ഈ നാഴികക്കല്ലുകളിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ, അതെല്ലൊം മറ്റാരുടെയോ കഥ പോലെ തോന്നി. പക്ഷെ, അത് നമ്മുടേതാണ്. നമ്മുടെ തന്നെ കഥ’; എന്നാണ് ദുൽഖർ സോഷ്യൽ മീഡിയയിൽ കുറിച്ചത്. ഒപ്പം അമാലിനൊപ്പമുള്ള ചിത്രങ്ങളും ദുൽഖർ പങ്കുവച്ചിട്ടുണ്ട്. 

2011ഡിസംബര്‍ 22നാണ് ദുല്‍ഖറും അമാലും വിവാഹിതരായത്. വീട്ടുകാര്‍ ഉറപ്പിച്ച വിവാഹമാണെങ്കില്‍ കൂടിയും വീട്ടുകാരുടെ അനുവാദത്തോടെ നടന്ന പ്രണയവിവാഹമായിരുന്നു ഇരുവരുടേതും. ഇന്ന് ഇരുവര്‍ക്കും നാല്‌ വയസുള്ള ഒരു മകളുണ്ട്. മറിയം അമീറാ സല്‍മാന്‍. 2017 മേയ്‌ അഞ്ചിനാണ് മറിയം ജനിച്ചത്.

എന്തായിരിക്കും ആ പേര് ? കൺഫ്യൂഷനാക്കി എൽജെപി- മോഹൻലാൽ ചിത്രം, ടൈറ്റിൽ മേക്കിം​ഗ് വീഡിയോ

അതേസമയം, സീതാ രാമം, ഛുപ് എന്നീ ചിത്രങ്ങളാണ് ദുൽഖറിന്റേതായി ഒടുവിൽ റിലീസ് ചെയ്തത്. ദുല്‍ഖര്‍ സല്‍മാന്‍- സണ്ണി ഡിയോള്‍ എന്നിവർ പ്രധാന വേഷത്തിൽ എത്തിയ ചിത്രമായിരുന്നു ഛുപ്. സൈക്കോളജിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം സംവിധാനം ചെയ്തത് ആര്‍ ബല്‍കിയാണ്. ദുല്‍ഖര്‍ സല്‍മാന്‍റെ മൂന്നാമത് ബോളിവുഡ് ചിത്രം കൂടിയായിരുന്നു ഛുപ്. ഈ വര്‍ഷം തെലുങ്ക് സിനിമയില്‍ നിന്നുള്ള ഹിറ്റുകളില്‍ ഒന്നായിരുന്നു സീതാ രാമം. റിലീസ് ദിനം മുതൽ ബോക്സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവച്ച ചിത്രം ദുൽഖറിന്റെ കരിയറിലെ മറ്റൊരു വഴിത്തിരിവ് കൂടിയായിരുന്നു.