17 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പൂര്‍ണിമ; 'വൈറസി'ലെ ലുക്ക്‌

Published : May 17, 2019, 08:07 PM ISTUpdated : May 17, 2019, 11:40 PM IST
17 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പൂര്‍ണിമ; 'വൈറസി'ലെ ലുക്ക്‌

Synopsis

 മന്ത്രി കെ കെ ശൈലജയെ അവതരിപ്പിക്കുന്ന നടി രേവതിയുടെയും സിസ്റ്റര്‍ ലിനി പുതുശ്ശേരിയെ അവതരിപ്പിക്കുന്ന റിമ കല്ലിങ്കലിന്‍റെയും ഫസ്റ്റ് ലുക്ക് പോസ്റ്ററുകളാണ് ഇതിന് മുമ്പ് റിലീസ് ചെയ്തത്. 

കൊച്ചി: കേരളം ഭീതിയോടെ അറിഞ്ഞതും അനുഭവിച്ചതുമായ നിപ്പയെ ബിഗ് സ്ക്രീനില്‍ ആവിഷ്കരിക്കുന്ന ആഷിഖ് അബു ചിത്രം വൈറസിന്‍റെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു. ചിത്രത്തിലെ പൂര്‍ണിമ ഇന്ദ്രജിത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ്  റിലീസ് ചെയ്തത്. സംവിധായകന്‍ ആഷിഖ് അബുവാണ് ഫേസ്ബുക്കിലൂടെ പോസ്റ്റര്‍ പുറത്തുവിട്ടത്. 17 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പൂര്‍ണിമ ഇന്ദ്രജിത്ത് അഭിനയിക്കുന്ന ചിത്രമാണ് വൈറസ്.

മലയാള സിനിമാ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വൈറസ് സിനിമയുടെ ട്രെയിലറും  ക്യാരക്ടര്‍ പോസ്റ്ററുകളും നേരത്തെ വൈറലായിരുന്നു. മന്ത്രി കെ കെ ശൈലജയെ അവതരിപ്പിക്കുന്ന നടി രേവതിയുടെയും സിസ്റ്റര്‍ ലിനി പുതുശ്ശേരിയെ അവതരിപ്പിക്കുന്ന റിമ കല്ലിങ്കലിന്‍റെയും ഫസ്റ്റ് ലുക്ക് പോസ്റ്ററുകളാണ് ഇതിന് മുമ്പ് റിലീസ് ചെയ്തത്. 

ഹെല്‍ത്ത് സര്‍വ്വീസസ് ഡയറക്ടര്‍ കെ എല്‍ സരിത, കോഴിക്കോട് ഡി എം ഒ ഡോക്ടര്‍ ജയശ്രീ, ഹെല്‍ത്ത് സെക്രട്ടറി ഡോക്ടര്‍ രാജീവ് സദാനന്ദന്‍ എന്നിവര്‍ നിപ്പയുടെ സമയത്ത് നടത്തിയ പ്രവര്‍ത്തനങ്ങള്‍ കോര്‍ത്തിണക്കിയ കഥാപാത്രമാണ് വൈറസില്‍ പൂര്‍ണിമ അവതരിപ്പിക്കുന്നത് എന്നാണ് സൂചന.

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക. 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ജനനായകനായി വിജയ്; പ്രതീക്ഷയോടെ ആരാധകർ; ട്രെയ്‌ലർ അപ്‌ഡേറ്റ്
'മലയാള സിനിമയിൽ താങ്കളെപ്പോലെ മറ്റൊരു ജനുവിൻ വ്യക്തിയെ എനിക്കറിയില്ല'; കുറിപ്പ് പങ്കുവച്ച് വിന്ദുജ മേനോൻ