'അമ്മ'യിൽ പോസിറ്റീവായ മാറ്റം; ഇറങ്ങിപ്പോകേണ്ടി വന്ന അതിജീവിതയോട് മാപ്പ് പറഞ്ഞ് തിരിച്ചുകൊണ്ടുവരണമെന്ന് ദീദി ദാമോദരൻ

Published : Aug 16, 2025, 09:28 AM IST
Deedi Damodaran

Synopsis

വ്യക്തികളല്ല, സിസ്റ്റമാണ് മാറേണ്ടതെന്ന് ഡബ്ലുസിസി അംഗം ദീതി ദാമോദരൻ. 

കൊച്ചി: പോസിറ്റീവായ മാറ്റമാണ് അമ്മയിൽ ഉണ്ടായതെന്ന് ഡബ്ല്യുസിസി അം​ഗം ദീദി ദാമോദരൻ. വ്യക്തികളല്ല, സിസ്റ്റമാണ് മാറേണ്ടതെന്ന് ദീതി പറഞ്ഞു. പ്ലാറ്റ്ഫോമാണ് മാറേണ്ടത് എന്നാണ് ഡബ്ല്യുസിസി എല്ലാ കാലത്തും ഓർമ്മപ്പെടുത്തിയതെന്നും ഈ മാറ്റത്തെ പരിഹസിച്ചവർക്ക് തെറ്റിയെന്നും ദീദി കൂട്ടിച്ചേർത്തു.

അധികാരസ്ഥാനത്തെത്തിയാൽ ഒരു സ്ത്രീക്ക് സ്ത്രീയായി മാത്രമേ പെരുമാറാൻ കഴിയൂ. ഇറങ്ങി പോകേണ്ടി വന്ന അതിജീവിതയോട് മാപ്പ് പറഞ്ഞു തിരിച്ചു കൊണ്ടുവരേണ്ട സംഘടനയാണ്. അത് അവർ ചെയ്യുമെന്ന് കരുതുന്നു. എന്തു പിന്തുണയാണ് അതിജീവിതയ്ക്കും ഇറങ്ങിപ്പോയവർക്കും ഇതുവരെ സംഘടന നൽകിയത് എന്ന് എല്ലാവർക്കും അറിയാമെന്നും ദീദി വിമർശിച്ചു.

PREV
Read more Articles on
click me!

Recommended Stories

മധുബാല- ഇന്ദ്രൻസ് ചിത്രം 'ചിന്ന ചിന്ന ആസൈ' സെക്കന്റ് ലുക്ക് പുറത്ത്
പ്രതീക്ഷിച്ചതിനപ്പുറം, വൻ നേട്ടം, ആഗോള കളക്ഷനില്‍ അമ്പരപ്പിച്ച് രണ്‍വീര്‍ സിംഗിന്റെ ധുരന്ദര്‍