'ഇതിലും ഭേദം പ്രഭാസിന്റെ ആദിപുരുഷ് ആയിരുന്നു, ഭാവവ്യത്യാസങ്ങളില്ലാത്ത രാമൻ..'; 'രാമായണ' ടീസറിനെ ട്രോളി സോഷ്യൽ മീഡിയ

Published : Apr 03, 2026, 08:17 AM IST
Adipurush Ramayana trolls

Synopsis

നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന 'രാമായണ'യുടെ ടീസറിനെതിരെ സമൂഹമാധ്യമങ്ങളിൽ കടുത്ത ട്രോൾ. Prabhas Adipurush was even better, Social media trolls Ramayana movie teaser directed by nitesh tiwari starring ranbir kapoor, sai pallavi, yash

രൺബിർ കപൂർ, സായ് പല്ലവി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന രാമായണയുടെ ടീസർ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇന്ത്യൻ സിനിമയിൽ തന്നെ വമ്പൻ പ്രതീക്ഷയോടെ എത്തുന്ന ചിത്രമാണ് രാമായണ. രാമനും സീതയുടെ രൺബീറും സായ് പല്ലവിയും എത്തുമ്പോൾ യഷ് ആണ് രാവണനായി എത്തുന്നത്. എന്നാൽ ടീസർ പുറത്തുവന്നതോടെ വലിയ ട്രോളുകളാണ് ചിത്രത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ രൂപപ്പെടുന്നത്.

രാമായണത്തെ തന്നെ അടിസ്ഥാനമാക്കി ഒരുക്കിയ പ്രഭാസ് ചിത്രം ആദിപുരുഷമായി താരതമ്യപ്പെടുത്തിയാണ് സോഷ്യൽ മീഡിയയിൽ ട്രോളുകൾ രൂപപ്പെടുന്നത്. രാമായണയുടെ വിഎഫ്എക്‌സിനെയാണ് പ്രധാനമായും എക്സ് അടക്കമുള്ള സമൂഹമാധ്യമങ്ങളിൽ വിമർശിക്കപ്പെടുന്നത്. ഇതിലും ഭേദം ആദിപുരുഷ് ആയിരുന്നു എന്ന തരത്തിലാണ് കമന്റുകൾ. ആദിപുരുഷ് എന്ന ചിത്രവും മോശം വിഎഫ്എക്‌സിന്റെ പേരിലായിരുന്നു വിമർശിക്കപ്പെട്ടത്. ഓം റൗട്ട് ആയിരുന്നു ആദിപുരുഷ് സംവിധാനം ചെയ്തത്. ടീസറിലെ രൺബീറിന്റെ പ്രകടനവും ട്രോൾ ചെയ്യപ്പെടുന്നുണ്ട്. യാതൊരു വിധ ഭാവവ്യത്യാസങ്ങളുമില്ലാത്ത ഒരു നടനെ എങ്ങനെയാണ് രാമനായി കാസ്റ്റ് ചെയ്യാൻ കഴിഞ്ഞത് എന്നൊക്കെയാണ് നിരവധി പേർ കമന്റ് ചെയ്യുന്നത്.

 

 

 

 

 

 

 

ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും ചെലവേറിയ ചിത്രം എന്ന ഖ്യാതിയോടെയാണ് നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന രാമായണ ഒരുങ്ങുന്നത്. ഇന്ത്യൻ സിനിമയിലെ തന്നെ വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. എആർ റഹ്‌മാനോടൊപ്പം ലോക സംഗീതത്തിലെ അതുല്യ പ്രതിഭ ഹാൻസ് സിമ്മറും കൈകോർക്കുമ്പോൾ വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ ചിത്രത്തെ ഉറ്റുനോക്കുന്നത്. ശ്രീധർ രാഘയാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്. 875 കോടിയാണ് ആദ്യഭാഗത്തിന്റെ ബഡ്ജറ്റ് ആയി കണക്കാക്കിയിരിക്കുന്നത്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ഉറ്റമിത്രത്തെ കാണാൻ ഓടിയെത്തി സുചിത്ര മോഹൻലാൽ; 'ആരംഭം' സെറ്റിൽ സർപ്രൈസ് വിസിറ്റ്
'തുടരു'മിന് ശേഷം ആ മാജിക്? പോസിറ്റീവ് പ്രതികരണങ്ങളില്‍ ബുക്ക് മൈ ഷോയില്‍ വന്‍ കുതിപ്പുമായി 'വാഴ 2'