വീണ്ടും സജീവമായി പ്രഭാസ്; 'രാജ ഡീലക്‌സ്' ചിത്രീകരണം ആരംഭിച്ചു

By Web TeamFirst Published Dec 26, 2022, 4:45 PM IST
Highlights

കഴിഞ്ഞ സെപ്റ്റംബറിൽ തന്റെ അമ്മാവനും പഴയകാല സിനിമാതാരവുമായ കൃഷ്ണം രാജുവിന്റെ മരണത്തെത്തുടർന്ന് ടോളിവുഡ് താരം സിനിമ രംഗത്ത് നിന്നും ഇടവേളയെടുത്തിരുന്നു. 

ഹൈദരാബാദ്: 'രാജ ഡീലക്‌സ്' എന്ന് പേരിട്ടിരിക്കുന്ന പുതിയ ചിത്രത്തിന്‍റെ ചിത്രീകരണത്തില്‍ സജീവമായി നടന്‍ പ്രഭാസ്. മാരുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ സെറ്റിൽ നിന്നുള്ള നടന്‍റെ ചോർന്ന ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഇതോടെ  'ബാഹുബലി'പ്രഭാസ് വീണ്ടും സജീവമായി രംഗത്ത് എത്തി എന്നത് അദ്ദേഹത്തിന്‍റെ ആരാധകര്‍ ആഘോഷമാകുകയാണ്.

കഴിഞ്ഞ സെപ്റ്റംബറിൽ തന്റെ അമ്മാവനും പഴയകാല സിനിമാതാരവുമായ കൃഷ്ണം രാജുവിന്റെ മരണത്തെത്തുടർന്ന് ടോളിവുഡ് താരം സിനിമ രംഗത്ത് നിന്നും ഇടവേളയെടുത്തിരുന്നു. അതിന് പിന്നാലെ  'ആദിപുരുഷ്' എന്ന ചിത്രത്തിന്‍റെ ടീസര്‍ ഇറങ്ങുകയും അത് വളരെ വിമര്‍ശനത്തിന് ഇടയാക്കുകയും ചെയ്തിരുന്നു. ഇതോടെ ചിത്രത്തിന്‍റെ റിലീസ് ഡേറ്റ് അടക്കം മാറ്റിവച്ചിരുന്നു.

'രാജാ ഡീലക്‌സിന്റെ' സെറ്റിൽ നിന്ന് ഇപ്പോള്‍ പുറത്തുവന്ന ചിത്രത്തില്‍ പ്രഭാസ് സംവിധായകൻ മാരുതിയുമായി ഒരു കാര്യം ചർച്ച ചെയ്യുന്നതായി കാണുന്നു.  മാളവിക മോഹനൻ, നിധി അഗർവാൾ, റിധി കുമാർ എന്നീ മൂന്ന് നായികമാര്‍ ചിത്രത്തില്‍ പ്രഭാസിനുണ്ട്. ഇരട്ട വേഷത്തിലാണ് പ്രഭാസ് ചിത്രത്തില്‍ എത്തുന്നത് എന്നാണ് വിവരം. 'രാജാ ഡീലക്‌സ്'. കോമഡി-ഹൊറർ ചിത്രമാണ് എന്നാണ് വിവരം.

ബോളിവുഡ് താരം സഞ്ജയ് ദത്ത് ഒരു പ്രധാന കഥാപാത്രത്തെ ചിത്രത്തില്‍ അവതരിപ്പിക്കും എന്നാണ് വിവരം.  'സലാർ', 'ആദിപുരുഷ്' എന്നിവയുൾപ്പെടെ നിരവധി പ്രോജക്ടുകൾക്കിടയിലാണ് പ്രഭാസ് ഈ ചിത്രത്തിനായി സമയം കണ്ടെത്തിയിരിക്കുന്നത്. 

അതേ സമയം അടുത്തതായി  ഇതിഹാസ കാവ്യമായ രാമായണത്തെ ആസ്പദമാക്കി ഓം റാവത്ത് സംവിധാനം ചെയ്യുന്ന ചിത്രമായ 'ആദിപുരുഷ്' ആയിരിക്കും പ്രഭാസിന്‍റെ അടുത്ത ഇറങ്ങാനിരിക്കുന്ന ചിത്രം. ശ്രീരാമനായി പ്രഭാസ് എത്തിയപ്പോൾ സീതയായി കൃതി സനോണും രാവണനായി സെയ്ഫ് അലി ഖാനും വേഷമിട്ടു.

 ടി സിരീസ്, റെട്രോഫൈല്‍സ് എന്നീ ബാനറുകളില്‍ ഭൂഷണ്‍ കുമാര്‍, കൃഷന്‍ കുമാര്‍, ഓം റാവത്ത്, പ്രസാദ് സുതാര്‍, രാജേഷ് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. സണ്ണി സിംഗ്, ദേവ്‍ദത്ത നാഗെ, വല്‍സല്‍ ഷേത്ത്, സോണല്‍ ചൌഹാന്‍, തൃപ്തി തൊറാഡ്മല്‍ തുടങ്ങിയവരും മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നു.

500 കോടിയാണ് ആദിപുരുഷിന്റെ ബജറ്റ് എന്നാണ് റിപ്പോർട്ട്.   2023 ജൂൺ 16ന് ആകും ചിത്രം തിയറ്ററുകളിൽ എത്തുക. അടുത്ത വർഷം ജനുവരി 12ന് ആദിപുരുഷ് തിയറ്ററുകളിൽ എത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നതെങ്കിലും പിന്നീട് റിലീസ് മാറ്റുകയായിരുന്നു. 

എപ്പോള്‍ കല്ല്യാണം കഴിക്കുമെന്ന് ബാലകൃഷ്ണ; മറുപടിയുമായി പ്രഭാസ്.!

ജിമ്മിൽ നിന്നും 'ഹലോ'പറഞ്ഞ് പൃഥ്വിരാജ്; 'എന്തുണ്ട് രാജുവേട്ടാ'ന്ന് ആരാധകർ
 

click me!