'നന്ദനം' എന്ന ചിത്രത്തിൽ 'മനു ഏട്ടനാ'യി മലയാളികളുടെ മനസ്സിൽ ഇടംനേടിയ പൃഥ്വിരാജ് ഇന്ന് മലയാള സിനിമയിൽ കൈവയ്ക്കാത്ത മേഖലകൾ ഇല്ലെന്ന് തന്നെ പറയാം.

ലയാളികളുടെ പ്രിയതാരമാണ് പൃഥ്വിരാജ് സുകുമാരൻ. 'നന്ദനം' എന്ന ചിത്രത്തിൽ 'മനു ഏട്ടനാ'യി മലയാളികളുടെ മനസ്സിൽ ഇടംനേടിയ പൃഥ്വിരാജ് ഇന്ന് മലയാള സിനിമയിൽ കൈവയ്ക്കാത്ത മേഖലകൾ ഇല്ലെന്ന് തന്നെ പറയാം. ​ഗായകനായും സംവിധായകനായും നിർമ്മാതാവായും താരം വെള്ളിത്തിരയിൽ തിളങ്ങി നിൽക്കുകയാണ്. കെജിഎഫ് 2, കാന്താര പോലുള്ള സൂപ്പർ ഹിറ്റ് ചിത്രങ്ങൾ കേരളക്കരയിൽ എത്തിച്ച് ആവേശം തീർക്കാൻ പൃഥ്വിക്കായി. ഇപ്പോഴിതാ പൃഥ്വിരാജ് പങ്കുവച്ചൊരു ഫോട്ടോയാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധപിടിച്ചു പറ്റുന്നത്. 

ജിമ്മിൽ ഡംബെലുകൾക്ക് നടുവിൽ നിന്നുള്ള ഫോട്ടോയാണ് പൃഥ്വിരാജ് പങ്കുവച്ചിരിക്കുന്നത്. 'ഹലോ'എന്നാണ് ഫോട്ടോയ്ക്ക് താരം നൽകിയ ക്യാപ്ഷൻ. പിന്നാലെ കമന്റുകളുമായി ആരാധകരും രം​ഗത്തെത്തി. 'കാളിയൻ ലോഡിം​ഗ്, ശരീരം കൂട്ടുക കുറക്കുക, പിന്നേം കൂട്ടുക വീണ്ടും കുറക്കുക.. നിസാരം.. Btw Salaar loading, ആ നിങ്ങ ഇവിടെ വർക്കൗട്ട് ചെയ്ത് ഇരിപ്പാണോ രാജുവേട്ടാ ഞങ്ങൾ ദേ ഗോൾഡിന്റെ വർക്ക്‌ തുടങ്ങി, 1ന് പടം ഇറക്കി വിടണേ തലൈവരെ', എന്നിങ്ങനെ പോകുന്നു കമന്റുകൾ. 

View post on Instagram

അതേസമയം നിരവധി സിനിമകളാണ് പൃഥ്വിരാജിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. കാപ്പയാണ് നടന്റേതായി റിലീസിനൊരുങ്ങന്നത്. കടുവയ്ക്ക് ശേഷം പൃഥ്വിയും ഷാജി കൈലാസും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. അപര്‍ണ ബാലമുരളി ആണ് ചിത്രത്തിലെ നായിക. ജി ആര്‍ ഇന്ദുഗോപൻ എഴുതിയ 'ശംഖുമുഖി' എന്ന നോവലിനെ ആസ്‍പദമാക്കിയുള്ള ചിത്രത്തില്‍ ആസിഫ് അലിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. വിലായത്ത് ബുദ്ധ, സലാർ, ഖലിഫ, ആടുജീവിതം, കാപ്പ, എമ്പുരാൻ, കാളിയന്‍, ഗോള്‍ഡ് തുടങ്ങിയ ചിത്രങ്ങളും പൃഥ്വിയുടേതായി പ്രഖ്യാപിച്ചിട്ടുണ്ട്. 

ചടുലമായി ചുവടുവച്ച് ചിരഞ്ജീവി; 'വാള്‍ട്ടര്‍ വീരയ്യ'യിലെ ബോസ് പാർട്ടി ഗാനമെത്തി

കന്നഡ ചിത്രം സലാറിലും പൃഥ്വിരാജ് പ്രധാനവേശത്തിൽ എത്തുന്നുണ്ട്. വരദരാജ മന്നാര്‍ എന്നാണ് പൃഥ്വി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. പ്രഭാസ് നായകനായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പ്രശാന്ത് നീല്‍ ആണ്. കെജിഎഫ് നിര്‍മ്മാതാക്കളായ ഹൊംബാളെ ഫിലിംസിന്‍റെ ബാനറില്‍ വിജയ് കിരഗണ്ഡൂര്‍ നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണിത്. 2023 സെപ്റ്റംബര്‍ 28 ആണ് പ്രഖ്യാപിച്ചിരിക്കുന്ന റിലീസ് തീയതി.