Radhe Shyam song : വിക്രമാദിത്യന് പ്രേരണയോട് പ്രണയം, 'രാധേ ശ്യാമി'ലെ പുതിയ ഗാനം പുറത്തുവിട്ടു

Web Desk   | Asianet News
Published : Dec 02, 2021, 01:45 PM IST
Radhe Shyam song : വിക്രമാദിത്യന് പ്രേരണയോട് പ്രണയം,  'രാധേ ശ്യാമി'ലെ പുതിയ  ഗാനം പുറത്തുവിട്ടു

Synopsis

പ്രഭാസ് നായകനാകുന്ന ചിത്രം 'രാധേ ശ്യാമി'ലെ ഗാനം പുറത്തുവിട്ടു.

പ്രഭാസ് (Prabhas) നായകനാകുന്ന പുതിയ ചിത്രമാണ് 'രാധേ ശ്യാം' (Radhe Shyam). പൂജ ഹെഗ്‍ഡെയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.  'രാധേ ശ്യാം' എന്ന ചിത്രത്തിലെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു.  ഇപോഴിതാ പ്രഭാസ് ചിത്രത്തിലെ പുതിയ ഗാനം പുറത്തുവിട്ടിരിക്കുകയാണ്.

 'മലരോട് സായമേ' എന്നാണ് മലയാള ഗാനം തുടങ്ങുന്നത്. സൂരജ് സന്തോഷാണ് ചിത്രത്തിലെ ഗാനം ആലപിച്ചിരിക്കുന്നത്. പ്രഭാസ് നായകനാകുന്ന ചിത്രത്തിലെ  'മലരോട് സായമേ' ഗാനത്തിന് ജസ്റ്റിന്‍ പ്രഭാകറാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ജോ പോളിന്റേതാണ് ചിത്രത്തിലെ ഗാനത്തിന്റെ വരികള്‍.

ഭുഷൻ കുമാര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. ആക്ഷന്‍: നിക്ക് പവല്‍. ശബ്‍ദ രൂപകല്‍പന: റസൂല്‍ പൂക്കുട്ടി. നൃത്തം:  വൈഭവി,കോസ്റ്റ്യൂം ഡിസൈനര്‍: തോട്ട വിജയഭാസ്‌കര്‍, ഇഖ ലഖാനി. 

സച്ചിൻ ഖറേഡേക്കര്‍, പ്രിയദര്‍ശിനി, മുരളി ശര്‍മ, സാഷ ഛേത്രി, കുനാല്‍ റോയ് കപൂര്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. 'വിക്രമാദിത്യ' എന്ന ഒരു കഥാപാത്രമായി പ്രഭാസ് എത്തുമ്പോള്‍ പൂജ ഹെഗ്‍ഡെ 'പ്രേരണ'യാണ് 'രാധേ ശ്യാമി'ല്‍. 'രാധേ ശ്യാം' സംവിധാനം ചെയ്യുന്നത് രാധ കൃഷ്‍ണ കുമാര്‍ ആണ്.  തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം ഭാഷകളിലാണ് ചിത്രം എത്തുക.

PREV
Read more Articles on
click me!

Recommended Stories

സംവിധാനം പ്രശാന്ത് ഗംഗാധര്‍; 'റീസണ്‍ 1' ചിത്രീകരണം പൂര്‍ത്തിയായി
അഭിമന്യു സിംഗും മകരന്ദ് ദേശ്പാണ്ഡെയും വീണ്ടും മലയാളത്തില്‍; 'വവ്വാൽ' പൂർത്തിയായി