സലാറില്‍ പൃഥ്വിരാജ് അത്ഭുതപ്പെടുത്തും, കാത്തിരുന്ന് താരത്തിന്റെ ആരാധകര്‍

Published : Oct 09, 2023, 05:26 PM ISTUpdated : Oct 10, 2023, 03:20 PM IST
സലാറില്‍ പൃഥ്വിരാജ് അത്ഭുതപ്പെടുത്തും, കാത്തിരുന്ന് താരത്തിന്റെ ആരാധകര്‍

Synopsis

സലാറില്‍ പ്രധാന വേഷങ്ങളിലൊന്നായെത്തുന്നത് മലയാളി താരം പൃഥ്വിരാജാണ്.

പ്രഭാസ് നായകനായി വേഷമിടുന്ന വമ്പൻ ചിത്രമാണ് സലാര്‍. സലാറിനെ മലയാളികളുടെ പ്രിയപ്പെട്ടതാക്കി മാറ്റുന്നത് ചിത്രത്തിലെ പൃഥ്വിരാജിന്റെ സാന്നിദ്ധ്യവുമാണ്. പൃഥ്വിരാജ് വരദരാജ് മന്നാറായിട്ടാണ് സലാറില്‍. പൃഥ്വിരാജിനും വലിയ പ്രതീക്ഷയുള്ള ഒരു ചിത്രമായ സലാറിന്റെ റിലീസ് നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്.

കിടിലിൻ ലുക്കിലാണ് സലാറില്‍ പൃഥ്വിരാജെന്നത് താരത്തിന്റെ ആരാധകരെ ആവേശത്തിലാക്കിയിട്ടുണ്ട്. സലാറിലെ പൃഥ്വിരാജിന്റെ വരദരാജ് മന്നാറെന്ന കഥാപാത്രം ശ്രദ്ധയാകര്‍ഷിക്കുമെന്ന് ഉറപ്പാണ്. പ്രഭാസിനും വലിയ നേട്ടമാകും സലാര്‍. ഡിസംബര്‍ 22നാണ് സലാറിന്റെ റിലീസ്.

യുഎസില്‍ മാത്രം 1979ലധികം സ്ഥലങ്ങളിലാകും ചിത്രം റിലീസ് ചെയ്യുക എന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പ്രഭാസ് നായകനായി വേഷമിടുന്ന ഒരു ചിത്രത്തിന്റെ റെക്കോര്‍ഡാകുകയാണ് സലാറിന്റെ യുഎസിലെ റിലീസ്. ഡിസംബര്‍ 21നാണ് പ്രഭാസിന്റെ പുതിയ ചിത്രം യുഎസില്‍ റിലീസ് ചെയ്യുക. പ്രഭാസിന്റെ സലാറിന്റെ അഡ്വാൻസ് ബുക്കിംഗ് തുടങ്ങുകയാണ് എന്നും റിപ്പോര്‍ട്ടുകളുണ്ട്.

സംവിധായകൻ പ്രശാന്ത് നീലിന്റെ ചിത്രത്തിന്റെ ഒടിടി റൈറ്റ്‍സ് ഇതിനകം നെറ്റ്ഫ്ലിക്സ് നേടിയിട്ടുണ്ട് എന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പ്രഭാസിന്റെ സലാര്‍ 350 കോടിയാണ് ഒടിടി, സാറ്റലൈറ്റ് റൈറ്റ്സ് ബിസിനസില്‍ നേടിയിരിക്കുന്നത് എന്ന് ട്രേഡ് അനലിസ്റ്റ് മനോബാല വിജയകുമാര്‍ ട്വീറ്റ് ചെയ്‍തിരുന്നു. ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. എന്തായാലും പ്രഭാസ് നായകനാകുന്ന പുതിയ ചിത്രം ചരിത്ര വിജയം നേടുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. വില്ലനായി എത്തുന്നത് മധു ഗുരുസ്വാമിയാണ്. കെജിഎഫി'ന്റെ ലെവലില്‍ തന്നെ വമ്പൻ ചിത്രമായി പ്രശാന്ത് നീല്‍ സലാറും ഒരുക്കുകയാണ് എന്ന റിപ്പോര്‍ട്ടും ഉള്ളതിനാല്‍ സൂപ്പര്‍ ഹിറ്റാകും എന്നു തന്നെയാണ് ആരാധകരുടെ പ്രതീക്ഷ. ശ്രുതി ഹാസനാണ് സലാറിലെ നായിക.

Read More: വമ്പൻ ബിസിനസ്, റിലീസിനു മുന്നേ കോടികള്‍ നേടി മഹേഷ് ബാബുവിന്റെ ഗുണ്ടുര്‍ കാരം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു