കാക്കിയണിഞ്ഞ് പാര്‍വ്വതി തിരുവോത്ത്, ഒപ്പം വന്‍ താരനിര; 'പ്രഥമദൃഷ്ട്യാ കുറ്റക്കാര്‍' സെപ്റ്റംബര്‍ 11 ന്

Published : Jul 25, 2026, 11:19 PM IST
Pradhama Dhrishtya Kuttakkar malayalam from september 11 Parvathy Thiruvothu

Synopsis

ഷഹദ് സംവിധാനം ചെയ്ത് അർജുൻ സെൽവ നിർമ്മിക്കുന്ന ചിത്രം

11 ഐക്കൺ ഫിലിംസിൻ്റെ ബാനറിൽ അർജുൻ സെൽവ നിർമ്മിച്ച് ഷഹദ് സംവിധാനം ചെയ്യുന്ന പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ എന്ന ചിത്രം സെപ്റ്റംബർ പതിനൊന്നിന് പ്രദർശനത്തിനെത്തുന്നു. ഒരു പൊലീസ് സ്റ്റേഷൻ്റെ പശ്ചാതലത്തിലൂടെ റിയലിസ്റ്റിക്ക് ത്രില്ലർ ജോണറിൽ അവതരിപ്പിക്കുന്ന ചിത്രമാണിത്. ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പാർവ്വതി തിരുവോത്താണ്. പാർവ്വതിക്കു പുറമേ വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. വിജയരാഘവൻ, സായ് കുമാർ, മാത്യു തോമസ്, വിനയ് ഫോർട്ട്, അസീസ് നെടുമങ്ങാട്, സിദ്ധാർത്ഥ് ഭരതൻ, ഉണ്ണിമായ പ്രസാദ്, ജയശ്രീ, നിയാസ് ബക്കർ, സിറാജ് എന്നിവരും പ്രശസ്‌ത തമിഴ് നടൻ പാർത്ഥിപനും ഈ ചിത്രത്തിലെ പ്രധാന അഭിനേതാക്കളാണ്.

രചന പി എസ് സുബ്രഹമണ്യം, വിജേഷ് തോട്ടുങ്കൽ, സംഗീതം മുജീബ് മജീദ്, ഛായാഗ്രഹണം റോബി രാജ്, എഡിറ്റിംഗ് ചമൻ ചാക്കോ, കലാസംവിധാനം മഹേഷ് മോഹൻ, മേക്കപ്പ് അമൽ, കോസ്റ്റ്യൂം ഡിസൈൻ സമീറ സനീഷ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ ബേബി പണിക്കർ, സ്റ്റിൽസ് റിജാഷ് മുഹമ്മദ്, ലൈൻ പ്രൊഡ്യൂസർ ദീപക്, പ്രൊഡക്ഷൻ മാനേജർ എൽദോ ജോൺ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ഫഹദ് (അപ്പു), പ്രൊഡക്ഷൻ കൺട്രോളർ സനൂപ് ചങ്ങനാശ്ശേരി. സെൻട്രൽ പിക്ചേഴ്സ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു. പിആര്‍ഒ വാഴൂർ ജോസ്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'നിങ്ങളെ ശരിക്കും അറിയാവുന്നവര്‍ ഇനിയും വിലമതിക്കും'; പേളി മാണിക്ക് പിന്തുണയുമായി റോബിന്‍ രാധാകൃഷ്ണന്‍
'പ്ലൂട്ടോ'യിൽ മീരയായി ആർഷ ബൈജു, അൽത്താഫ് സലിം- നീരജ് മാധവ് ചിത്രം റിലീസിനൊരുങ്ങുന്നു