'കുറ്റങ്ങൾ തടയുന്നതിൽ നിന്ന് പൊലീസ് മാറി, അതിനാൽ ദാവൂദ് ഇബ്രാഹിമിനൊപ്പം ചേരുന്നു', രാഘവ് ഛദ്ദയെ പരിഹസിച്ച് പ്രകാശ് രാജ്

Published : Apr 25, 2026, 07:06 PM IST
raghav chadha

Synopsis

എഎപി വിട്ട് ബിജെപിയിൽ ചേർന്ന രാഘവ് ഛദ്ദയെ പരിഹസിച്ച് നടൻ പ്രകാശ് രാജ് പങ്കുവെച്ച മീം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. ഛദ്ദയെ വഞ്ചകനെന്ന് യൂട്യൂബർ ധ്രുവ് റാഠി വിശേഷിപ്പിച്ചപ്പോൾ, പ്രകാശ് രാജിന്റെ നിലപാടിനെതിരെയും വിമർശനമുയർന്നു. 

മുംബൈ: രാഷ്ട്രീയ നിലപാടുകൾ തുറന്നുപറയാറുള്ള പ്രകാശ് രാജ്, രാഘവ് ഛദ്ദയുടെ പാർട്ടി മാറ്റത്തെ പരിഹസിക്കാനായി ഒരു മീം ആണ് എക്സിൽ പങ്കുവെച്ചത്. 'കുറ്റകൃത്യങ്ങൾക്കെതിരെ പോരാടുക എന്ന തത്വത്തിൽ നിന്ന് പോലീസ് മാറിപ്പോയതിനാൽ ഞാൻ ജോലി രാജിവെക്കുന്നു; പകരം ദാവൂദ് ഇബ്രാഹിമിനൊപ്പം ചേരുന്നു - രാഘവ് ഛദ്ദ' എന്നായിരുന്നു ട്രോളിലെ വരികൾ. പരിഹാസരൂപേണ ചിരിക്കുന്ന ഇമോജികളും '#justasking' എന്ന ഹാഷ്‌ടാഗും അദ്ദേഹം ഇതിനൊപ്പം ചേർത്തിട്ടുണ്ട്.

ഒരു വിഭാഗം ആളുകൾ പ്രകാശ് രാജിന്റെ ധീരമായ നിലപാടിനെ കൈയടിച്ച് സ്വീകരിച്ചപ്പോൾ, മറ്റൊരു വിഭാഗം അദ്ദേഹത്തിനെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തി. ഇതാണോ ഒരു പാൻ ഇന്ത്യ നടന്റെ ഭാഷ എന്നും "ഇന്നലെ വരെ ഛദ്ദ നല്ലവനായിരുന്നു, ബിജെപിയിൽ ചേർന്നപ്പോൾ ക്രിമിനലായോ?" എന്നും ചിലർ ചോദിക്കുന്നു. പ്രശസ്ത യൂട്യൂബർ ധ്രുവ് റാഠിയും രാഘവ് ഛദ്ദയെ വിമർശിച്ചു രംഗത്തെത്തിയിട്ടുണ്ട്. ഛദ്ദയെ ഏറ്റവും വലിയ വഞ്ചകൻ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ഇഡി, സിബിഐ റെയ്ഡുകളെ ഭയന്നാണ് ഛദ്ദയുടെ ഈ മാറ്റമെന്നും റാഠി ആരോപിക്കുന്നു.

വർഷങ്ങളായി അരവിന്ദ് കെജ്‌രിവാളിന്റെ വിശ്വസ്തനായിരുന്ന രാഘവ് ഛദ്ദയോടൊപ്പം മറ്റ് ആറ് രാജ്യസഭാ എംപിമാരും എഎപി വിട്ട് ബിജെപിയിൽ ചേര്‍ന്നിരുന്നു. സന്ദീപ് പഥക്, സ്വാതി മലിവാൾ, ഹർഭജൻ സിംഗ് തുടങ്ങിയ പ്രമുഖരും ഇതിൽ ഉൾപ്പെടുന്നു. പത്ത് എംപിമാരിൽ ഏഴുപേരും ബിജെപിയിലേക്ക് മാറുന്നതോടെ കൂറുമാറ്റ നിരോധന നിയമത്തിൽ നിന്ന് ഇവർക്ക് രക്ഷപ്പെടാനാകും. പാർട്ടി അതിന്റെ തത്വങ്ങളിൽ നിന്ന് വ്യതിചലിച്ചുവെന്നാണ് ഛദ്ദ ആരോപിക്കുന്നത്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കാന്താരയിലെ ദൈവസങ്കല്പത്തെ അപമാനിച്ച കേസ്, രൺവീർ സിംഗിനെതിരായ എഫ്.ഐആർ റദ്ദാക്കി കർണാടക ഹൈക്കോടതി
എസ്.ഐ വിജയ് രാധാകൃഷ്ണനായി ഷെയ്ൻ, 'ദൃഢം' ക്യാരക്ടർ വീഡിയോ പുറത്ത്; ചിത്രം മെയ് 8ന് തിയേറ്ററുകളിൽ