Farm Laws | 'കർഷകരുടെ മരണത്തിന്റെ ഉത്തരവാദിത്വവും ഏറ്റെടുക്കണം'; പ്രധാനമന്ത്രിയോട് പ്രകാശ് രാജ്

Web Desk   | Asianet News
Published : Nov 21, 2021, 09:12 PM IST
Farm Laws | 'കർഷകരുടെ മരണത്തിന്റെ ഉത്തരവാദിത്വവും ഏറ്റെടുക്കണം'; പ്രധാനമന്ത്രിയോട് പ്രകാശ് രാജ്

Synopsis

വിവിധ ആവശ്യങ്ങളുന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തുറന്ന കത്തെഴുതി കര്‍ഷകര്‍. 

കാർഷിക ബില്ലിനെതിരെ(Farm Laws) നടന്ന സമരത്തിൽ ജീവൻ വെടിഞ്ഞ കർഷകരുടെ മരണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ പ്രധാനമന്ത്രി(narendra modi) തയ്യാറാവണമന്ന് നടൻ പ്രകാശ് രാജ്(Prakash Raj).  മാപ്പുപറഞ്ഞതുകൊണ്ട് മാത്രം കാര്യമില്ലെന്നും നടന്‍ ട്വീറ്റ് ചെയ്തു. 

ദില്ലിയിൽ നടന്ന പ്രക്ഷോഭത്തിനിടെ കൊല്ലപ്പെട്ട 750 കർഷകർക്ക് തെലങ്കാന സർക്കാർ മൂന്ന് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിരുന്നു. വിഷയത്തിൽ മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിനെ അഭിനന്ദിച്ചുകൊണ്ടുള്ള കെ.ടി. രാമറാവുവിന്റെ ട്വീറ്റ് പങ്കുവച്ച് കൊണ്ടാണ് പ്രകാശ് രാജ് ഇക്കാര്യം ഉന്നയിച്ചത്.

മരിച്ച ഓരോ കർഷകർക്കും നഷ്ടപരിഹാരമായി 25 ലക്ഷം രൂപ നൽകണമെന്നും അവരുടെമേൽ ചുമത്തിയ കേസുകൾ പിൻവലിക്കണമെന്നും ചന്ദ്രശേഖര റാവു കേന്ദ്രത്തോട് ആവശ്യപ്പെട്ടതായും രാമറാവുവിന്റെ ട്വീറ്റിലുണ്ട്. 
19നാണ് രാജ്യത്തെ അഭിസംബോധന ചെയ്തു കൊണ്ടാണ് വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനം പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചത്.

Read Also: വീട്ടിലേക്ക് മടങ്ങാം, 6 ആവശ്യങ്ങളുമായി പ്രധാനമന്ത്രിക്ക് കർഷകരുടെ കത്ത്; നിയമങ്ങള്‍ പിൻവലിക്കൽ ബിൽ ബുധനാഴ്ച ?

അതേസമയം, വിവിധ ആവശ്യങ്ങളുന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തുറന്ന കത്തെഴുതി കര്‍ഷകര്‍. ആറ് ആവശ്യങ്ങളാണ് കത്തില്‍ കര്‍ഷകര്‍ ഉന്നയിച്ചിരിക്കുന്നത്. താങ്ങുവില, വൈദ്യുതി ദേദതഗതി ബിൽ, കേസുകൾ പിൻവലിക്കൽ, മരിച്ച കർഷകരുടെ കുടുംബങ്ങൾക്ക് സഹായം,  ആഭ്യന്തര സഹമന്ത്രി അജയ് മിശ്രക്കെതിരെ നടപടിയെടുക്കല്‍ തുടങ്ങിയ ആവശ്യങ്ങളാണ് കര്‍ഷകര്‍ മുന്നോട്ട് വച്ചിരിക്കുന്നത്. 

PREV
Read more Articles on
click me!

Recommended Stories

'അതിലും മനോഹരം ഈ തിരിച്ചുവരവ്'; 'കളങ്കാവലി'നെക്കുറിച്ച് സജിന്‍ ബാബു
20 കോടി ചിലവാക്കി ക്ലൈമാക്സ് രംഗമൊരുക്കി അഭിഷേക് നാമ - വിരാട് കർണ്ണ ചിത്രം നാഗബന്ധം