രഞ്ജിത്ത്- പ്രകാശ് വർമ്മ ചിത്രം 'ലോ ആന്റ് ഓർഡർ' ബുക്കിം​ഗ് നാളെ; റിലീസ് സെപ്റ്റംബർ 18ന്

Published : Sep 16, 2026, 03:38 PM IST
Law And Order

Synopsis

രഞ്ജിത്ത്, പ്രകാശ് വർമ എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'ലോ ആൻഡ് ഓർഡർ' സെപ്റ്റംബർ 18ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിന്റെ ടിക്കറ്റ് ബുക്കിംഗ് നാളെ രാവിലെ 9.30ന് ആരംഭിക്കും.

ഞ്ജിത്ത്- പ്രകാശ് വർമ ചിത്രം 'ലോ ആന്‍ഡ് ഓര്‍ഡറി'ന്റെ ബുക്കിം​ഗ് നാളെ ആരംഭിക്കും. നാളെ രാവിലെ 9. 30 മുതൽ ചിത്രത്തിന്റെ ടിക്കറ്റുകൾ വിവിധ ബുക്കിങ്ങ് ആപ്പുകൾ വഴി പ്രേക്ഷകർക്ക് എടുക്കാവുന്നതാണ്. ചിത്രം സെപ്‍റ്റംബര്‍ 18ന് തിയറ്ററുകളിൽ എത്തും. രഞ്ജിത്ത്- മമ്മൂട്ടി കൂട്ടുകെട്ടിൽ 2004 ൽ പുറത്തിറങ്ങിയ ബ്ലാക്ക് എന്ന ചിത്രത്തിലെ കൾട്ട് കഥാപാത്രമായ കാരിക്കാമുറി ഷണ്മുഖനായി മമ്മൂട്ടി വീണ്ടും ചിത്രത്തിലെത്തുന്നുണ്ട്.

അഭിരാമി, ഋതുദേവ് അയ്യപ്പൻ, ഷനൂദ് ഇബ്രാഹിം, ഡോൺ മൈക്കിൾ, സജൽ സുദർശനൻ, നിജാദ് ബാബു തോമസ്, ഷേർഷ ഷെരീഫ്, റിനോഷ് ജോർജ്ജ്, അമൽ ജോസ് ആന്റണി, ബോബി കുര്യൻ, വി കെ പ്രകാശ്, ദേവൻ, സുരേഷ് കൃഷ്ണ, ആനന്ദ് മന്മഥൻ, ജോയ് മാത്യു, ഭീമൻ രഘു, ജെയ്സ്, അസീം ജമാൽ, ജോണി ആന്റണി, അജയ് വാസുദേവ്, അക്ഷയ് രാധാകൃഷ്ണൻ, ശങ്കർ രാമകൃഷ്ണൻ, നന്ദൻ ഉണ്ണി, മോഹൻ ജോസ്, മാധുരി, സാബുമോൻ. ഗുണ്ട്കാട് സാബു, നന്ദു, മുരുകൻ, സന്ധ്യ രാജേന്ദ്രൻ, വൈഷ്ണവി, രമാദേവി, അംബിക നായർ തുടങ്ങിയവരാണ് ഈ ചിത്രത്തിലെ പ്രമുഖ താരങ്ങൾ.

സത്യം സിനിമാസ്, മഹാ സുബൈർ മൂവീക്ഷേത്ര എന്നി ബാനറുകളില്‍ പ്രേമചന്ദ്രൻ എ ജി, മഹാസുബൈർ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ഛായാഗ്രഹണം പ്രശാന്ത് രവീന്ദ്രൻ നിർവ്വഹിക്കുന്നു. കഥ, തിരക്കഥ, സംഭാഷണം ഉദയ് കൃഷ്ണ എഴുതുന്നു. ഷിബു ചക്രവർത്തിയുടെ വരികൾക്ക് ജോ ഡാനിയൽ സംഗീതം പകരുന്നു. കപിൽ കപിലൻ, റ്റോജൻ റ്റോബി, അനില രാജീവ് എന്നിവരാണ് ഗായകർ.

പശ്ചാത്തല സംഗീതം ബിജിബാൽ, എഡിറ്റർ മനോജ് കണ്ണോത്ത്, ലൈൻ പ്രൊഡ്യൂസർ സുനിൽ സിംഗ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ അതുൽ പ്രേം, സൈനുദ്ദീൻ, പ്രൊഡക്ഷൻ കൺട്രോളർ പ്രശാന്ത് നാരായണൻ, പ്രൊഡക്ഷൻ ഡിസൈൻ സാബുറാം, വസ്ത്രാലങ്കാരം സമീറ സനീഷ്, മേക്കപ്പ് റോഷൻ എൻ ജി, സ്റ്റിൽസ് പ്രേംലാൽ പട്ടാഴി, പോസ്റ്റർ ഡിസൈൻ ആന്റണി സ്റ്റീഫൻ, അസോസിയേറ്റ് ഡയറക്ടർ ബോസ് വി, കാസ്റ്റിംഗ് ഡയറക്ടർ ശാലിനി, ശബ്ദമിശ്രണം വിഷ്ണു സുജാതൻ, സൗണ്ട് ഡിസൈനർ കിഷൻ സപ്താ, നൃത്ത സംവിധാനം ഷെരീഫ്, അർച്ചന, സംഘട്ടനം കലൈ കിങ്സ്റ്റൺ, ഫീനിക്സ് പ്രഭു, മാഫിയ ശശി, പി സി സ്റ്റണ്ട്സ്, പിആർഒ- വാഴൂര്‍ ജോസ്, ഡിജിറ്റൽ മാർക്കറ്റിംഗ് ഒബ്സ്ക്യൂറ എന്‍റര്‍ടെയ്ന്‍‍മെന്‍റ്, മാർക്കറ്റിംഗ് : ബ്രിങ്ഫോർത്ത്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'പത്ത് വർഷത്തെ പ്രണയമാണെന്ന് ഞാനും ഇപ്പോളാ അറിഞ്ഞത്'; അഹാനയുടെ വിവാഹത്തെക്കുറിച്ച് കൃഷ്‍ണകുമാർ
'ഒരു ജേക്സ് ബിജോയ് കത്തിക്കൽ'; പൃഥ്വി- വൈശാഖ് ചിത്രം 'ഖലീഫ' ഒർജിനൽ സൗണ്ട് ട്രാക്ക് പുറത്ത്