'ലോ ആൻഡ് ഓർഡർ' നാളെ മുതൽ തിയറ്ററുകളിൽ

Published : Sep 17, 2026, 02:52 PM IST
Law And Order

Synopsis

രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ആക്ഷൻ ത്രില്ലർ ചിത്രമായ ലോ ആൻഡ് ഓർഡർ സെപ്റ്റംബർ പതിനെട്ടിന് ലോകമെമ്പാടും പ്രദർശനത്തിനെത്തും. ഉദയ് കൃഷ്ണ തിരക്കഥയൊരുക്കുന്ന ഈ ചിത്രം പ്രേമചന്ദ്രൻ ഏ.ജി, മഹാ സുബൈർ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്.

ലിയ മുതൽമുടക്കിൽ വിശാലമായ ക്യാൻവാസ്സിൽ രഞ്ജിത്ത് ഒരുക്കുന്ന റിയലിസ്‌റ്റിക്ക് ആക് ഷൻ ത്രില്ലർ ചിത്രം ‘ലോ ആൻഡ് ഓർഡർ’ സെപ്റ്റംബർ പതിനെട്ടിന് ലോകമെമ്പാടും പ്രദർശനത്തിനെത്തുന്നു. സത്യം സിനിമാസ്, മഹാ സുബൈർ മുവി ക്ഷേത്ര യുടെ ബാനറിൽ പ്രേമചന്ദ്രൻ ഏ.ജി ; മഹാ സുബൈർ എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. പ്രകാൾ വർമ്മയും അഭിരാമിയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ പ്രമുഖ താരങ്ങളും പുതുമുഖങ്ങൾക്കും നിർണ്ണായകമായ പ്രാധാന്യമുണ്ട്.

രഞ്ജിത്ത്- മമ്മൂട്ടി കൂട്ടുകെട്ടിൽ 2004ൽ പുറത്തിറങ്ങിയ ബ്ലാക്ക് എന്ന ചിത്രത്തിലെ കൾട്ട് കഥാപാത്രമായ കാരിക്കാമുറി ഷണ്മുഖനായി മമ്മൂട്ടി വീണ്ടും ചിത്രത്തിലെത്തുന്നുണ്ട്. അഭിരാമി, ഋതുദേവ് അയ്യപ്പൻ, ഷനൂദ് ഇബ്രാഹിം, ഡോൺ മൈക്കിൾ, സജൽ സുദർശനൻ, നിജാദ് ബാബു തോമസ്, ഷേർഷ ഷെരീഫ്, റിനോഷ് ജോർജ്ജ്, അമൽ ജോസ് ആന്റണി, ബോബി കുര്യൻ, വി കെ പ്രകാശ്, ദേവൻ, സുരേഷ് കൃഷ്ണ, ആനന്ദ് മന്മഥൻ, ജോയ് മാത്യു, ഭീമൻ രഘു, ജെയ്സ്, അസീം ജമാൽ, ജോണി ആന്റണി, അജയ് വാസുദേവ്, അക്ഷയ് രാധാകൃഷ്ണൻ, ശങ്കർ രാമകൃഷ്ണൻ, നന്ദൻ ഉണ്ണി, മോഹൻ ജോസ്, മാധുരി, സാബുമോൻ. ഗുണ്ട്കാട് സാബു, നന്ദു, മുരുകൻ, സന്ധ്യ രാജേന്ദ്രൻ, വൈഷ്ണവി, രമാദേവി, അംബിക നായർ തുടങ്ങിയവരാണ് ഈ ചിത്രത്തിലെ പ്രമുഖ താരങ്ങൾ.

ഉദയ് കൃഷ്ണൻ്റേതാണു തിരക്കഥ. സത്യം സിനിമാസ്, മഹാ സുബൈർ മൂവീക്ഷേത്ര എന്നി ബാനറുകളില്‍ പ്രേമചന്ദ്രൻ എ ജി, മഹാസുബൈർ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ഛായാഗ്രഹണം പ്രശാന്ത് രവീന്ദ്രൻ നിർവ്വഹിക്കുന്നു. കഥ, തിരക്കഥ, സംഭാഷണം ഉദയ് കൃഷ്ണ എഴുതുന്നു. ഷിബു ചക്രവർത്തിയുടെ വരികൾക്ക് ജോ ഡാനിയൽ സംഗീതം പകരുന്നു. കപിൽ കപിലൻ, റ്റോജൻ റ്റോബി, അനില രാജീവ് എന്നിവരാണ് ഗായകർ.

പശ്ചാത്തല സംഗീതം ബിജിബാൽ, എഡിറ്റർ മനോജ് കണ്ണോത്ത്, ലൈൻ പ്രൊഡ്യൂസർ സുനിൽ സിംഗ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ അതുൽ പ്രേം, സൈനുദ്ദീൻ, പ്രൊഡക്ഷൻ കൺട്രോളർ പ്രശാന്ത് നാരായണൻ, പ്രൊഡക്ഷൻ ഡിസൈൻ സാബുറാം, വസ്ത്രാലങ്കാരം സമീറ സനീഷ്, മേക്കപ്പ് റോഷൻ എൻ ജി, സ്റ്റിൽസ് പ്രേംലാൽ പട്ടാഴി, പോസ്റ്റർ ഡിസൈൻ ആന്റണി സ്റ്റീഫൻ, അസോസിയേറ്റ് ഡയറക്ടർ ബോസ് വി, കാസ്റ്റിംഗ് ഡയറക്ടർ ശാലിനി, ശബ്ദമിശ്രണം വിഷ്ണു സുജാതൻ, സൗണ്ട് ഡിസൈനർ കിഷൻ സപ്താ, നൃത്ത സംവിധാനം ഷെരീഫ്, അർച്ചന, സംഘട്ടനം കലൈ കിങ്സ്റ്റൺ, ഫീനിക്സ് പ്രഭു, മാഫിയ ശശി, പി സി സ്റ്റണ്ട്സ്, പിആർഒ- വാഴൂര്‍ ജോസ്, ഡിജിറ്റൽ മാർക്കറ്റിംഗ് ഒബ്സ്ക്യൂറ എന്‍റര്‍ടെയ്ന്‍‍മെന്‍റ്, മാർക്കറ്റിംഗ് : ബ്രിങ്ഫോർത്ത്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ടോട്ടൽ ഫൺ ആൻഡ് ഹൊറർ; 'മഹാരാജ ഹോസ്റ്റൽ' ഒടിടി സ്ട്രീമിംഗ് തുടങ്ങി
എന്താണ് അഹാനയുടെ വിവാഹവേദിയിലെ ആ 'ജീവന്റെ വൃക്ഷം'?; തീമിനു പിന്നിലെ കഥ