Hridayam Song : കൈതപ്രത്തിന്റെ രചന, ഇതാ 'ഹൃദയ'ത്തിലെ 'പുതിയൊരു ലോകം' ഗാനത്തിന്റെ വീഡിയോ

Web Desk   | Asianet News
Published : Jan 29, 2022, 06:26 PM IST
Hridayam Song : കൈതപ്രത്തിന്റെ രചന, ഇതാ 'ഹൃദയ'ത്തിലെ 'പുതിയൊരു ലോകം' ഗാനത്തിന്റെ വീഡിയോ

Synopsis

വിനീത് ശ്രീനിവാസൻ ചിത്രത്തിലെ 'പുതിയൊരു ലോകം' എന്ന ഗാനം പുറത്തുവിട്ടു.

വിനീത് ശ്രിനിവാസന്റെ സംവിധാനത്തിലുള്ള ചിത്രം 'ഹൃദയം' (Hridayam) പാട്ടുകളാല്‍ സമ്പന്നമായ ഒന്നാണ്. പ്രണവ് മോഹൻലാല്‍ ചിത്രത്തിലെ ഇതുവരെ പുറത്തുവിട്ട ഗാനങ്ങളെല്ലാം വൻ ഹിറ്റുമാണ്. 'ഹൃദയം' എന്ന ചിത്രത്തിന്റെ വിശേഷമാണ് ഓണ്‍ലൈനില്‍ തരംഗമായിക്കൊണ്ടിരിക്കുന്നതും. 'പുതിയൊരു ലോക'മെന്ന് തുടങ്ങുന്ന വീഡിയോ ഗാനം 'ഹൃദയ'ത്തിലേതായി പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍.

വിനീത് ശ്രീനിവാസൻ ചിത്രത്തിലേതായി പുറത്തുവിട്ട ഗാനം പാടിയിരിക്കുന്നത് വിമല്‍ റോയ്‍യും ഭദ്ര രജിനുമാണ്. കൈതപ്രത്തിന്റെ രചനയിലാണ് ചിത്രത്തിലെ ഗാനത്തിന് ഹിഷാം സംഗീത നല്‍കിയിരിക്കുന്നത്. അഭൂതപൂര്‍വമായ വിജയമാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. 'ഹൃദയം' എന്ന ചിത്രത്തിലെ ഗാനങ്ങള്‍ കാസറ്റായും എത്തുന്നുവെന്ന പ്രത്യേകതയുമുണ്ട്.

മെറിലാന്‍ഡ് സിനിമാസിന്‍റെ ബാനറില്‍ വിശാഖ് സുബ്രഹ്‍മണ്യമാണ് 'ഹൃദയം' നിര്‍മിക്കുന്നത്.  വിനീത് ശ്രീനിവാസൻ ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍  സിത്താര സുരേഷാണ്. നോബിള്‍ ബാബു തോമസാണ് ചിത്രത്തിന്റെ സഹ നിര്‍മാണം. അശ്വിനി കലെയാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനര്‍.

പ്രണവ് മോഹൻലാലിന് പുറമേ ദര്‍ശന, കല്യാണി പ്രിയദര്‍ശൻ, അരുണ്‍ കുര്യൻ, പ്രശാന്ത് നായര്‍, ജോജോ ജോസ് തുടങ്ങിയവര്‍ അഭിനയിക്കുന്നു. 'ജേക്കബിന്‍റെ സ്വര്‍ഗ്ഗരാജ്യ'മെന്ന ചിത്രം പുറത്തിറങ്ങി ആറ് വര്‍ഷത്തിനു ശേഷമാണ് വിനീത് ശ്രീനിവാസന്റെ 'ഹൃദയം' എത്തിയിരിക്കുന്നത്. 'ഹൃദയം' എന്ന ചിത്രത്തിലെ ഗാനങ്ങള്‍ ഹിറ്റായതിനാല്‍ റിലീസിനായി വലിയ കാത്തിരിപ്പുമായിരുന്നു. വളരെ കൃത്യമായിട്ടാണ് ചിത്രത്തിലെ ഓരോ ഗാനവും ഉള്‍പ്പെടുത്തിയിരിക്കുന്നത് എന്നുമാണ് 'ഹൃദയം' കണ്ടവരുടെ അഭിപ്രായങ്ങൾ.

PREV
Read more Articles on
click me!

Recommended Stories

'12 വയസില്‍ കണ്ട പയ്യനല്ല ഞാൻ, മീനാക്ഷി യുകെയിൽ സെറ്റിൽഡ്'; വിശേഷം പറഞ്ഞ് 'തട്ടീം മുട്ടീം' നടൻ
കണ്‍ട്രി ഫോക്കസ് വിഭാഗത്തില്‍ അഞ്ച് വിയറ്റ്‌നാം ചിത്രങ്ങള്‍