Gila movie : ടെക്നോ ത്രില്ലർ ചിത്രം 'ഗില' ഒരുങ്ങുന്നു; ഇന്ദ്രൻസും കൈലാഷും പ്രധാന വേഷത്തിൽ

Published : Jan 17, 2022, 12:25 PM IST
Gila movie : ടെക്നോ ത്രില്ലർ ചിത്രം 'ഗില' ഒരുങ്ങുന്നു; ഇന്ദ്രൻസും കൈലാഷും പ്രധാന വേഷത്തിൽ

Synopsis

ഇന്ദ്രൻസും  കൈലാഷുമാണ് പ്രധാന വേഷത്തിലെത്തുന്നത്

റൂട്ട് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടർ മനു കൃഷ്ണ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രമാണ്  'ഗില'. സമൂഹ മാധ്യമങ്ങളുടെ ദുരുപയോഗത്തിന് ഇരയാകുന്ന ഒരു കൂട്ടം ചെറുപ്പക്കാരും അതുമായി ബന്ധപ്പെട്ടുണ്ടാകുന്ന കൊലപാതകങ്ങളും പ്രശ്‌നങ്ങളും പറയുന്ന ചിത്രത്തിൽ ഇന്ദ്രൻസും  കൈലാഷുമാണ് പ്രധാന വേഷത്തിലെത്തുന്നത്.  ദുബായ് മലയാളി നിന്നിൻ കാസിം, കരിക്കിലൂടെ പരിചിതരായ,അനഘ, ശ്രിയ  നവാഗതരായ റിനാസ്,ഷിനോയ്, നിയാ, ബീന, ഷിയാ, സുഭാഷ്  എന്നിവരും ചിത്രത്തില്‍ മുഖ്യ കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ഗില ഐലണ്ട് എന്ന സാങ്കല്പികമായ സ്ഥലത്തെ ആസ്പദമാക്കി നാഗരികവും ഗ്രാമീണവും ആയ ചുറ്റുപാടിൽ നടക്കുന്ന ഗില ഒരു ടെക്നോ ത്രില്ലർ ഗണത്തിൽ ഒരുങ്ങുന്ന ചിത്രമാണ്. കുട്ടിക്കാനം,പീരുമേട്,മണിമല,കൊച്ചി എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാക്കിയ ഗിലയുടെ ചില രംഗങ്ങൾ ദുബൈയിലും ഷൂട്ട്‌ ചെയ്തിട്ടുണ്ട്.  ശ്രീകാന്ത് ക്യാമറ ചെയ്തിരിക്കുന്ന ഗിലയുടെ എഡിറ്റിംഗ് ഷമീര്‍ മുഹമ്മദാണ് നിർവ്വഹിച്ചിരിക്കുന്നത്. പശ്ചാത്തലസംഗീതം - ക്രിസ്പിൻ. മിക്സിംഗ് - അശ്വിൻ. ഛായാഗ്രഹണം- ശ്രീകാന്ത്, എഡിറ്റിംഗ്- അസ്സോസ്സിയേറ്റ് ഡയറക്ടര്‍- അനീഷ് ജോര്‍ജ്, കിയേറ്റീവ് ഹെഡ്-പ്രമോദ് കെ.പിള്ള, പ്രൊജക്റ്റ് ഡിസൈനര്‍- അശ്വിന്‍, പി ആര്‍ ഒ- വാഴൂര്‍ ജോസ്.

PREV
Read more Articles on
click me!

Recommended Stories

ത്രില്ലിംഗ് പഞ്ചുമായി ഇന്ദ്രജിത്തിന്റെ 'ധീരം'; തിയേറ്ററുകളിൽ മികച്ച മുന്നേറ്റം
മലയാളത്തിന്റെ ഇന്റർനാഷണൽ ഐറ്റം; 'എക്കോ' ഫൈനൽ ട്രെയ്‌ലർ പുറത്ത്