
മലയാളിയായ പ്രശാന്ത് മാമ്പുള്ളിയുടെ സംവിധാനത്തിലുള്ള ചിത്രമാണ് 'ജൂലിയാന'. ഒരു സര്‍വൈവല്‍ ത്രില്ലര്‍ ചിത്രമായിരിക്കും ഇത് എന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തില്‍ ഒരേയൊരു കഥാപാത്രം മാത്രമാണുള്ളത്. 'ജൂലിയാന' എന്ന ത്രില്ലര്‍ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ്.
ഒരു അപായ സാഹചര്യത്തില്‍പെടുന്ന കേന്ദ്ര കഥാപാത്രം അവിടന്നു രക്ഷപ്പെടാനായി നടത്തുന്ന ശ്രമങ്ങളാണ് 'ജൂലിയാന'യുടെ ഇതിവൃത്തം. 'ജൂലിയാന'യില്‍ ഒരേയൊരു കഥാപാത്രം മാത്രമാണുള്ളത്. മാത്രവുമല്ല കേന്ദ്ര കഥാപാത്രത്തിന്റെ മുഖം ചിത്രത്തില്‍ കാണിക്കുന്നില്ല എന്നതും 'ജൂലിയാന'യെ ലോകത്തിലെ തന്നെ ഇത്തരത്തിലുള്ള ആദ്യ സിനിമയായി മാറ്റുന്നു. ലോകത്തിലെ സംഭാഷണമില്ലാത്ത ആദ്യ സര്‍വൈവല്‍ ചിത്രവുമാണ് 'ജൂലിയാന'. സ്നേഹവും പ്രതീക്ഷയും പേറുന്ന 'ജൂലിയാന'യിലൂടെ സംവിധായകനും സംഘവും ഒരുക്കുന്നത് ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ക്ക് ഭാഷയുടെ അതിര്‍വരമ്പുകളില്ലാതെ ചിത്രം ആസ്വദിക്കാനുള്ള അവസരമാണ്. സുധീർ സുരേന്ദ്രനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം.
ഷിനോയ് മാത്യുവും ബാദുഷയുമാണ് 'ജൂലിയാന'യെന്ന ചിത്രം പെന്‍ & പേപ്പര്‍ ക്രിയേഷന്‍സും ബാദുഷ ഫിലിംസിന്റെയും ബാനറില്‍ നിര്‍മിക്കുന്നത്. സഹനിർമ്മാതാവ് ഗിരീഷ് കോമ്പാറ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ നീതു ഷിനോയ്, മഞ്ജു ബാദുഷ. ചീഫ് സപ്പോര്‍ട്ടീവ് പ്രൊഡ്യൂസേഴ്സ് ജിബിൻ ജോസഫ് കളരിക്കപറമ്പിൽ, ഷിബു മാത്യു. പ്രശാന്ത് മാമ്പുള്ളിയുടേതാണ് ചിത്രത്തിന്റെ രചനയും.
സംഗീതം എബിൻ പള്ളിച്ചൻ ആണ്. പ്രൊജക്ട് ഡിസൈനർ പ്രിയദർശിനി പിഎം. ചിത്രത്തിന്റെ സൗണ്ട് ഡിസൈൻ ജുബിൻ. കല ബിനോയ് തലക്കുളത്തൂർ, മിക്സിംഗ് വിനോദ് പി എസ്, ഡിഐ ലിജു പ്രഭാകർ, വിഎഫ്എക്സ് ലൈവ് ആക്ഷൻ സ്റ്റുഡിയോസ്, വസ്ത്രങ്ങൾ ശരണ്യ ജീബു, പ്രൊഡക്ഷൻ കൺട്രോളർ ജിബു ഗോപാൽ, മേക്കപ്പ്: അനീഷ്, അക്ഷയ അജയ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ ഉമേഷ് എസ് നായർ, ലൈൻ പ്രൊഡ്യൂസേഴ്‍സ് മഞ്ജു കൊരുത്ത് (കാനഡ), റോഷിത് ലാല്‍, സ്റ്റിൽസ് അനിജ ജലൻ, പോസ്റ്റർ ഡിസൈൻ വില്യംസ് ലോയൽ, പിആര്‍ഒ ആതിര ദില്‍ജിത്ത്.
Read More: 'ഗദാര്‍ രണ്ട്' കുതിക്കുന്നു, 300 കോടിയും കടന്നു
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ