ആദ്യമായി അഭിനയിച്ച മലയാള പടം, റിലീസിന് മുൻപെ മരണത്തിന് കീഴടങ്ങി നടൻ; ഒടുവിൽ തിമിം​ഗല വേട്ട റിലീസിന്

Published : Jan 17, 2026, 07:57 AM IST
thimingala vetta

Synopsis

രാകേഷ് ഗോപൻ സംവിധാനം ചെയ്യുന്ന 'തിമിംഗല വേട്ട' ഏപ്രിലിൽ റിലീസ് ചെയ്യും. അനൂപ് മേനോൻ, ബൈജു സന്തോഷ്‌, കലാഭവൻ ഷാജോൺ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. അന്തരിച്ച ബോളിവുഡ് നടൻ പ്രശാന്ത് തമാങ്ങിന്റെ ആദ്യ മലയാള സിനിമ കൂടിയാണിത്.

വിഎംആർ ഫിലിംസിന്‍റെ ബാനറിൽ രാകേഷ് ഗോപൻ രചനയും സംവിധാനവും ചെയ്യുന്ന 'തിമിംഗല വേട്ട' റിലീസിനൊരുങ്ങുന്നു. അനൂപ് മേനോൻ, ബൈജു സന്തോഷ്‌, കലാഭവൻ ഷാജോൺ തുടങ്ങി മുൻനിര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ മേഘ തോമസ് ആണ് പ്രധാന സ്ത്രീ കഥാപാത്രമായി എത്തുന്നത്. സജിമോൻ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഏപ്രിൽ റിലീസായാണ് ചിത്രം എത്തുന്നത്.

പാതാൾ ലോക് എന്ന വെബ് സീരിയസിലൂടെ പ്രസിദ്ധനായ പ്രശാന്ത് തമാങ് (ബോളിവുഡ് ) ആദ്യമായ് അഭിനയിച്ച മലയാള ചിത്രം ആണ് തിമിംഗലവേട്ട. എന്നാൽ സിനിമയുടെ റിലീസിന് മുമ്പേ പ്രശാന്തിനെ മരണം കവർന്നു. ഇക്കഴിഞ്ഞ ഞായറാഴ്ച ഹൃദയാഘാതത്തെ തുടർന്ന് 42-ാം വയസിലായിരുന്നു പ്രശാന്തിന്‍റെ മരണം. ഇന്ത്യൻ ഐഡൽ സീസൺ മൂന്നിലെ വിജയി ആയിരുന്നു തമാങ്.

മണിയൻ പിള്ള രാജു, രമേശ്‌ പിഷാരടി, കോട്ടയം രമേശ്‌, ഹരീഷ് പേരടി, കുഞ്ഞികൃഷ്ണൻ മാഷ്, അശ്വിൻ മാത്യു, പ്രേമോദ് വെളിയനാട്, ദിനേഷ് പണിക്കർ, ദിപു കരുണാകരൻ, ബാലാജി ശർമ. ബൈജു എഴുപുന്ന, പ്രസാദ് മുഹമ്മ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. സമകാലിക ഇന്ത്യൻ രാഷ്ട്രീയ പശ്ചാത്തലത്തിൽ നടക്കുന്ന സംഭവങ്ങളുടെ നേർചിത്രങ്ങൾ ആക്ഷേപഹാസ്യ രൂപത്തിൽ ചിത്രത്തിൽ അവതരിപ്പിക്കുന്നുണ്ട്. നിയമസഭ തിരഞ്ഞെടുപ്പിലേക്ക് അടുക്കുന്ന കേരളത്തിന്‍റെ രാഷ്ട്രീയ അന്തരീക്ഷത്തിൽ ചിത്രം എന്തു കൊണ്ടും സമകാലിക പ്രസക്തമാണ്.

ഛായാഗ്രഹണം അൻസാർഷാ, സംഗീതം ജയ് സ്റ്റെലർ, ബിജിബാൽ, എഡിറ്റിങ് ശ്യാം ശശിധരൻ, ഗാനരചന ഹരിനാരായണൻ, മുത്തു, സിദ്ദിഖ്. കോസ്റ്റ്യൂം അരുൺ മനോഹർ, മേക്കപ്പ് റോണക്സ് സേവ്യർ, പിആർഒ ആതിര ദിൽജിത്ത് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

കേന്ദ്ര കഥാപാത്രമായി മണികണ്ഠന്‍; 'രണ്ടാം മുഖം' ഒടിടിയില്‍
ചിത്രകഥപോലെ 'അറ്റ്' സിനിമയുടെ പുതിയ പോസ്റ്റർ; ഡോൺമാക്സിൻ്റെ ടെക്നോ ത്രില്ലർ ഫെബ്രുവരി 13 ന്